വലിയൊരു സംഭവമാണ് ഞാൻ എന്നു ചിന്തിച്ചാൽ പിന്നീട് നമുക്കൊരിക്കലും താഴേക്കിറങ്ങി വരാൻ പറ്റില്ല, തുറന്നു പറഞ്ഞ് വിജയരാഘവൻ

98

മലയാള സിനിമയിൽ നിരവധി സിനിമകളിലെ വ്യത്യസ്തമായ വേഷങ്ങളിലൂടെ വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന അതുല്യ നടനാണ് വിജയരാഘവൻ. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങുന്ന അദ്ദേഹത്തിന് പരുക്കൻ വേഷങ്ങളും കോമഡികയുമെല്ലാം ഒരുപോലെയാണ് വഴങ്ങുന്നത്. നാടകാചാര്യനായ എൻഎൻ പിള്ളയുടെ മകനായ വിജയരാഘവൻ നാടക വേദയിൽ നിന്നും ആയിരുന്നു സിനിമയിൽ എത്തിയത്.

Also Read
ചക്കപ്പഴത്തിൽ നിന്നും ‘പൈങ്കിളി’ ശ്രുതി രജനികാന്തും പിന്മാറുന്നു, താരം ഇനി പോകുന്നത് മറ്റൊരു വമ്പൻ പരിപാടിയിലേക്ക്, ആവേശത്തിൽ ആരാധകർ

Advertisements

ഇപ്പോളും മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിജയരാഘവൻ. വില്ലനായും നായകനായും സഹനടനായുമൊക്കെ തിളങ്ങിയ താരം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മോളിവുഡിൽ മുൻനിര സംവിധായകർക്കും താരങ്ങൾക്കുമൊപ്പം എല്ലാം വിജയരാഘവൻ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

സിനിമയിൽ ലഭിക്കുന്ന ഏത് ചെറിയ വേഷവും തനിക്ക് സ്വീകാര്യമാണെന്ന് വിജയ രാഘവൻ പറയുന്നു. അഭിനയം എന്ന കലയെയാണ് താൻ സ്നേഹിക്കുന്നത്, അവനവൻ വലിയ സംഭവമാണെന്ന് സ്വയം ചിന്തിച്ചാൽ ഒരിക്കലും താഴേക്ക് ഇറങ്ങി വരാൻ കഴിയില്ലെന്നും ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിൽ വിജയ രാഘവൻ പറഞ്ഞു.

Also Read
നല്ല സ്മാർട്ട് കുട്ടി, സൗന്ദര്യമായിരുന്നില്ല നോക്കിയത്; സുപ്രിയയെ മരുമകൾ ആക്കിയതിന്റെ കാരണം പറഞ്ഞ് മല്ലികാ സുകുമാരൻ

ഞാൻ വലിയൊരു സംഭവമാണെന്നു ചിന്തിച്ചാൽ പിന്നീട് നമുക്കൊരിക്കലും താഴേക്കിറങ്ങി വരാൻ പറ്റില്ല. വലിയ സംഭവമല്ലെന്നു ചിന്തിച്ചാൽ പിന്നെ, നമുക്ക് ഏതു വേഷവും അഭിനയിക്കാം. പട്ടാളക്കാരനാകാം കള്ളനാകാം ഭിക്ഷക്കാരനാകാം എന്തുമാകാം.

എനിക്ക് ആറുമാസമുള്ളപ്പോൾ എടുത്ത ഫോട്ടോയാണ് എന്റെ ഫോണിൽ സ്‌ക്രീൻ സേവറായി ഇട്ടിരിക്കുന്നത്. ഓരോ തവണ ഫോണെടുക്കുമ്പോഴും ആ ചിത്രം എന്നെ ഓർമ്മപ്പെടുത്തും കുട്ടാ, നീയിത്രയേയുള്ളൂ പിന്നെന്തിനാണ് വെറുതെ പെരുക്കുന്നത് എന്നും വിജയരാഘവൻ പറയുന്നു.

Advertisement