സ്ത്രീ ശരീരത്തെക്കാൾ മനോഹരമായ മറ്റൊരു കലയുണ്ടോ, അമ്പരപ്പിക്കന്ന പുതിയ ഹോട്ട് ഫോട്ടോഷൂട്ടുമായി മഞ്ഞുരുകുംകാലത്തിലെ ജാനിക്കുട്ടി മോനിഷ, കണ്ണുതള്ളി ആരാധകർ

1481

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയർ താരമാണ് മോനിഷ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് മോനിഷ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. ഈ പരമ്പരയിൽ മോനിഷ അവതരപ്പിച്ച ജാനിക്കുട്ടി എന്ന കഥാപാത്രത്തെ ജനം ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.

മഞ്ഞുരുകും കാലത്തിന് ശേഷം തമിഴ് സീരിയലുകളിലേക്ക് പോയ മോനിഷ സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ്. മോനിഷ പങ്കുവയ്ക്കുന്ന റീൽ വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

Advertisements

ഏറ്റവും ഒടുവിൽ പങ്കുവച്ച ഫോട്ടോയും അതിന് നൽകിയ ക്യാപ്ഷനും ആണ് ഇപ്പോൾ വിഷയം. അൽപം ബോൾഡ് ആയ ഫോട്ടോഷൂട്ട് ഫോട്ടോയാണ് താരം പങ്കുവച്ചിരിയ്ക്കുന്നത്. ‘സ്ത്രീ ശരീരത്തെക്കാൾ മനോഹരമായ മറ്റൊരു കലയുണ്ടോ എന്നാണ് ഫോട്ടോയ്ക്ക് നൽകിയിരിയ്ക്കുന്ന ക്യാപ്ഷൻ.

Also Read
മരയ്ക്കാർ സിനിമയെ താഴ്ത്തിക്കെട്ടാൻ എന്തും പറയാമെന്ന അവസ്ഥ: പൊട്ടിത്തെറിച്ച് മോഹൻലാൽ

നിറത്തിന്റെ പേരിലുള്ള വിവേചനത്തെ ആശയമാക്കി എടുത്ത ഫോട്ടോഷൂട്ട് ആണെന്ന് നടി പോസ്റ്റിനൊപ്പം നൽകിയ ഹാഷ് ടാഗുകളിൽ നിന്നും വ്യക്തമാകുന്നു. ബോഡി ആർട്ട് ഫോട്ടോഗ്രാഫി, പ്രൗഡ് വുമൺ ഓഫ് കളർ, മൈ ഷേഡ് മൈ പവർ, ഫ്രം ദ ഡാർക് എന്നിങ്ങനെയാണ് ഹാഷ് ടാഗുകൾ. സ്റ്റീവൻ ജെ എ ആണ് ഫോട്ടോ പകർത്തിയിരിയ്ക്കുന്നത്.

ബത്തേരിക്കാരിയായ മോനിഷ ഇപ്പോൾ തമിഴ് സീരിയൽ നടി എന്ന ലേബലിലാണ് അറിയപ്പെടുന്നത്. വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന അരൺമനൈ കിളി എന്ന സീരിയലിലൂടെ തമിഴകത്തിന്റെ ശ്രദ്ധ നേടിയ താരം ഇപ്പോൾ തമിഴ് സീരിയൽ ലോകത്ത് സജീമാണ്.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ചാക്കോയും മേരിയും എന്ന പരമ്പരയിലും മോനിഷ അഭിനയിച്ചിട്ടുണ്ട്.

Also Read
അന്ന് നടി മാധവി ഗുരുവായൂരിൽ ശയനപ്രദക്ഷണം നടത്തി, പിറ്റേന്ന് മുതൽ സ്ത്രീകൾക്ക് അവിടെ ശയനപ്രദക്ഷിണം നിർത്തലാക്കി, വെളിപ്പെടുത്തൽ

Advertisement