അന്ന് നടി മാധവി ഗുരുവായൂരിൽ ശയനപ്രദക്ഷണം നടത്തി, പിറ്റേന്ന് മുതൽ സ്ത്രീകൾക്ക് അവിടെ ശയനപ്രദക്ഷിണം നിർത്തലാക്കി, വെളിപ്പെടുത്തൽ

532

തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ നടിയായി തിളങ്ങിയിരുന്ന മാധവി മലയാളി പ്രേക്ഷകരുടെയും എക്കാലത്തേയും പ്രിയപ്പെട്ട താര സുന്ദരിയാണ്. ഒരു വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ചയായും, ആകാശദൂതിലെ ആനിയായും വെള്ളിത്തിരയിൽ തിളങ്ങിയ മാധവി മലയാളത്തിന്റെ ഭാഗ്യ നായികയായിരുന്നു.

1976 ൽ പുറത്ത് ഇറങ്ങിയ തൂർപു പഡമര എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. തുടർന്ന് പ്രശസ്ത സംവിധായകൻ കെ ബാലചന്ദർ സംവിധാനം ചെയ്ത മാറോചരിത്ര എന്ന തെലുഗുചിത്രത്തിൽ ഉപനായികയുടെ വേഷത്തിലേക്ക് മാധവിയെ തെരഞ്ഞെടുത്തു. 1981ൽ ഈ ചിത്രം ഏക് ദൂജെ കേലിയെ എന്ന പേരിൽ ഹിന്ദിയിൽ പുനർനിർമ്മിച്ചപ്പോഴും മാധവി തന്നെ അഭിനയിച്ചു.

Advertisements

Also Read
കാണാതായ സൂര്യ കൃഷ്ണ മുംബൈയിൽ കഴിഞ്ഞത് തമിഴ് കുടുംബത്തിനൊപ്പം; അനാഥയാണെന്ന് പറഞ്ഞു, കണ്ടെത്താനായത് 22കാരിയുടെ അതിബുദ്ധിയിൽ പിണഞ്ഞ അബദ്ധം മൂലം

മാധവിയുടെ അഭിനയം ഹിന്ദി ചലച്ചിത്ര മേഖലയിൽ ശ്രദ്ധിക്കപ്പെടുകയും ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. 1980ൽ ആണ് നടി മലയാളത്തിൽ എത്തുന്നത്. പ്രേം നസീർ, കെപി ഉമ്മർ പ്രധാന വേഷത്തിൽ എത്തിയ ലാവ എന്ന ചിത്രത്തിലൂടെയായിരുന്നു മോളിവുഡ് അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാൻ നടിയ്ക്ക് കഴിഞ്ഞിരുന്നു.

ഇതിന് ശേഷം മലയാളത്തിൽ നിന്ന് മികച്ച ചിത്രങ്ങൾ നടിയെ തേടി എത്തുകയായിരുന്നു. ഹരിഹരൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി എംടി ഹരിഹരൻ ടീമിന്റെ ഒരു വടക്കൻ വീരഗാഥയിലൂടെയാണ് മാധവി മലയാളികൾക്ക് ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഉണ്ണിയാർച്ച എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.

ഉണ്ണിയാർച്ച എന്ന കഥാപാത്രത്തെ പക്വമായ അഭിനയശൈലിയിലൂടെ മാധവി മനോഹരമാക്കിയിരുന്നു.മലയാളത്തെ കൂടാതെ തെലുങ്ക്, തമിഴ്,കന്നട, ഹിന്ദി, ബംഗാളി, ഒറിയ എന്നീ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. എല്ലാ ഭാഷകളിലും നടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ നിർമ്മാതാവ് പിവി ഗംഗാധരന്റെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു വടക്കൻ വീരഗാഥ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ ഓർമ്മകളാണ് നിർമ്മാതാവ് പങ്കുവെച്ചിരിക്കുന്നത്. മാധവി ഗുരുവായൂരിൽ ശയന പ്രദക്ഷിണം നടത്തിയതും തുടർന്ന് സ്ത്രീകൾക്ക് ശയന പ്രദക്ഷിണം നിർത്തിലാക്കിയതിനെ കുറിച്ചുമാണ് നിർമ്മാതാവ് പറയുന്നത്. വടക്കൻ വീരഗാഥയുടെ ഷൂട്ടിങ് ഗുരുവായൂരിൽ നടക്കുകയായിരുന്നു.

Also Read
പുതിയ ഭാര്യ എലിസബത്തന് ഒപ്പം കുഞ്ഞുങ്ങളെ കാണാൻ ബാല എത്തി, ബാല വീണ്ടും അച്ഛനാകാൻ പോവുകയാണോ എന്ന് ചോദ്യം

ഒരു ദിവസം പുലർച്ചെ മാധവിക്ക് ശയന പ്രദക്ഷിണം നടത്തണമെന്ന് ഒരു ആഗ്രഹം. അവിടെയുള്ള കുളത്തിൽ തന്നെ കുളിച്ച് ഈറനോടെ വന്നാണ് മാധവി ശയനപ്രദക്ഷിണം നടത്തിയത്. അതുകഴിഞ്ഞ് കുളിച്ച് ഈറനായിത്തന്നെ തൊഴുതു. അപ്പോഴേക്കും ചുറ്റിലും ആളുകൂടി. അതിന്റെ പിറ്റേന്ന് ദേവസ്വം ബോർഡ് യോഗം ചേർന്നു. ഇനി മുതൽ സ്ത്രീകൾക്ക് ശയനപ്രദക്ഷിണം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചു. അന്നു മുതൽ ഗുരുവായൂരിൽ സ്ത്രീകൾക്ക് ശയനപ്രദക്ഷിണമില്ല എന്നാണ് നിർമ്മാതാവ് പറയുന്നത്.

Advertisement