പുതിയ ഭാര്യ എലിസബത്തന് ഒപ്പം കുഞ്ഞുങ്ങളെ കാണാൻ ബാല എത്തി, ബാല വീണ്ടും അച്ഛനാകാൻ പോവുകയാണോ എന്ന് ചോദ്യം

209

മലയാളി സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. സിനിമയിൽ എത്തിയത് തമിഴിൽ കൂടിയാണ് എങ്കിലും മലയാളത്തിൽ ആയിരുന്നു താരത്തിന് ഏറെ അവസരങ്ങൾ ലഭിച്ചത്. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ, നായകനായും വില്ലനായും ഒരുപോലെ തിളങ്ങാൻ ബാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മറ്റ് അന്യഭാഷ താരങ്ങളെക്കാളും സ്‌പെഷ്യൽ പരിഗണനയാണ് ബാലയ്ക്ക് മലയാള സിനിമയിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ബാല. തന്റെ ചെറിയ സന്തോഷങ്ങളും ദുഃഖങ്ങളും താരം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ബാലയ്ക്ക് ലഭിക്കുന്നത്. അഭിനയത്തിനോടൊപ്പം തന്നെ ചാരിറ്റി പ്രവർത്തനങ്ങളിലും നടൻ സജീവമാണ്.

Advertisements

കുടുംബവിശേഷം പങ്കുവെയ്ക്കുന്നതിനോക്കാൾ അധികം ചാരിറ്റി വീഡിയോകളാണ് ബാല പങ്കുവെയ്ക്കുന്നത്. നിരവധി പാവപ്പെട്ടവർക്ക് ചികിത്സസഹായവും മറ്റും ചെയ്യാറുണ്ട്. പബ്ലിസിറ്റിയ്ക്ക് വേണ്ടിയല്ല താൻ ഇത് ചെയ്യുന്നതെന്നും മുൻപ് തന്റെ ഉദ്ദ്യേശ ശുദ്ധി വെളിപ്പെടുത്തി കൊണ്ട് പറഞ്ഞിരുന്നു. ബാലയെ പോലെ തന്നെ ഭാര്യ ഡോക്ടർ എലിസബത്തും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്.

Also Read
കുട്ടികളെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല, 28 വയസ്സായപ്പോൾ തന്റെ ഉള്ളിൽ മാതൃത്വം എന്ന വികാരം വന്ന് തുടങ്ങി, പക്ഷേ: തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

ഗായിക അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് എലിസബത്തിനെ വിവാഹം കഴിക്കുന്നത്. 2010 ൽ ആയിരുന്നു അമൃതയുമായുള്ള വിവാഹം. 9 വർഷത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. ഇവർക്ക് അവന്തിക എന്നൊരു മകളുണ്ട്. അമൃതയ്‌ക്കൊപ്പമാണ് മകൾ ജീവിക്കുന്നത്.

തന്റെ മകളേയും ഇഷ്ടപ്പെടുന്നത് കൊണ്ടാണ് എലിസബത്തിനെ ഇഷ്ടമായതെന്നും വിവാഹം കഴിക്കുന്നതെന്നും കല്യാണത്തിന് ശേഷം നൽകിയ ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞിരുന്നു. അണ്ണാത്തയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ബാലയുടെ ചിത്രം. മമ്മൂട്ടി ചിത്രമായ ബിലാലിലും നടൻ എത്തുന്നുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ബാലയുടെ പുതിയ വീഡിയോയണ്. ബാലയ്ക്ക് കുഞ്ഞുങ്ങളോടുള്ള ഇഷ്ടം എല്ലാവർക്കും അറിയാവുന്നതാണ്. അദ്ദേഹം അത് പല അവസരങ്ങളിലും തുറന്ന് പറഞ്ഞിട്ടുമുണ്ട്. കുട്ടികൾക്കായി നിരവധി ചികിത്സ സഹായവും ബാല ചെയ്ത് കൊടുക്കാറുണ്ട്. ഇപ്പോഴിത എലിസബത്തിനോടൊപ്പം ഭിന്നശേഷിക്കാരായ കുട്ടികളെ സന്ദർശിക്കാൻ എത്തിയിരിക്കുകയാണ് താരം.

കുഞ്ഞുങ്ങളോട് സംസാരിക്കുകയും അവരുടെ വിശേഷങ്ങൾ സ്‌നേഹത്തോടെ ചോദിച്ച് മനസ്സിലാക്കുകയും ഇരുവരും ചെയ്യുന്നുണ്ട്. ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നല്ല കമന്റകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ബാലയേയും എലിസബത്തിനേയും ദൈവം രക്ഷിക്കട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്. കുറെ സ്‌നേഹം ബഹുമാനിക്കുന്നുവെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

Also Read
ചക്കപ്പഴത്തിൽ നിന്നും ‘പൈങ്കിളി’ ശ്രുതി രജനികാന്തും പിന്മാറുന്നു, താരം ഇനി പോകുന്നത് മറ്റൊരു വമ്പൻ പരിപാടിയിലേക്ക്, ആവേശത്തിൽ ആരാധകർ

നിലവിൽ ചെന്നൈയിലുള്ള വീട്ടിലാണ് ഇരുവരും ഉള്ളത്. എന്റെ മരണം വരെ സേവിക്കും. സന്തോഷ വാർത്ത ഉടൻ എത്തുമെന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം എലിസബത്ത് ഗർഭിണിയാണെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

ചില വലിയ വാർത്തകൾ ഉടൻ വരു മെന്നും ദീപാവലി ആശംസയ്‌ക്കൊപ്പം നടൻ കുറിച്ചിരുന്നു. നടന്റെ വാക്കുകൾ വൈറലായതിന് പിന്നാലെയാണ് ബാല വീണ്ടും അച്ഛനാവാൻ പോകുന്നു എന്നുളള വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ഇതിനെ കുറിച്ച് നടൻ പ്രതികരിച്ചിട്ടില്ല.

Advertisement