അടിച്ച് പൊളിച്ച് വാഗമണ്ണിൽ ഹണിമൂൺ ആഘോഷിച്ച് മിയയും ഭർത്താവും, സന്തോഷ നിമിഷങ്ങളുടെ വീഡിയോ പങ്കുവെച്ച് താരം

282

മിനിസ്‌ക്രീനിലൂടെയെത്തി പിന്നീട് മലയാള സിനിമയിലെ മികച്ച നായികമാരിൽ ഒരാളായി മാറിയ നടിയാണ് മിയാ ജോർജ്. ഏതാണ്ട് 2 മാസങ്ങൾക്ക് മുമ്പാണ് അടുത്തിടെ ആയിരുന്നു നടി മിയാ ജോർജും അശ്വിൻ ഫിലിപ്പും തമ്മിലുള്ള വിവാഹം നടന്നത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ചായിരുന്നു അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹം നടന്നത്.

അതേ സമയം വിവാവത്തിന് ശേഷവും മിയ അഭിനയ രംഗത്ത് ഉണ്ടാവുമെന്ന് മിയ ആദ്യം തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ ആരാധകരെ സന്തോഷത്തിലാക്കി കൊണ്ട് പരസ്യ ചിത്രങ്ങളിലും മിനിസ്‌ക്രീൻ ഷോകളിലും മിയ സജീവ സാന്നിധ്യമാണ്. താരത്തിന്റെ പുതിയ സിനിമയും പ്രഖ്യാപിച്ച് കഴിഞ്ഞു.

Advertisements

സിഐഡി ഷീല എന്നാണ് മിയയുടെ പുതിയ സിനിമയുടെ പേര്. അതേ സമയം വിവാഹത്തിന് ശേഷം താരം നൽകിയ അഭിമുഖത്തിൽ സിനിമ വിടുന്നില്ല, ഇനിയും അഭിനയിക്കും എായിരുന്നു മിയ പറഞ്ഞത്.

ഭർത്താവ് അശ്വിനുമൊത്ത് താരം സീ കേരളം ചാനലിലെ ഒരു ഷോയിൽ അതിഥിയായി എത്തിയിരുന്നു. സീ കേരളം ചാനലിലെ മിസ്റ്റർ ആൻഡ് മിസിസ് എന്ന ഷോയിലാണ് താരങ്ങൾ അതിഥികളായി വന്നത്. ഷോയുടെ പ്രമോ വീഡിയോ തന്നെ വളരെ ചുരുങ്ങിയ സമയംകൊണ്ട് വൈറലായി വന്നിരുന്നു.

മിയയുടെ ചേച്ചി ജിനിയുടെ യുട്യുബ് ചാനലിലൂടെ ഹണിമൂൺ ആഘോഷിക്കുന്ന വീഡിയോയും സന്തോഷ നിമിഷങ്ങളും പ്രേക്ഷകർക്കായി താരങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറൽ ആയി മാറിയത്. വാഗമണിലാണ് വിവാഹ ശേഷം സന്തോഷനിമിഷം ആസ്വദിക്കാനായി താരങ്ങൾ എത്തിയത്.

ജിനിയാണ് വിവാഹശേഷം മിയയുടെ വിശേഷങ്ങൾ ഏറ്റവും അധികം പങ്കുവച്ചത്. വാഗമൺ യാത്രയിൽ ഏറെ നർമം നിറഞ്ഞ മൂഹൂർത്തങ്ങളായിരുന്നു അധികവും ഉണ്ടായിരുന്നത്. ജിനിയുടെ ചാനലിൽ പലപ്പോഴും മിയ സജീവമായി എത്താറുണ്ട്. വിവാഹ ശേഷവും താരം പങ്കെടുത്തിരുന്നു.

മിയ വിവാഹശേഷം പതുക്കെ സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിന്നിരുന്നു. താരങ്ങളുടെ പുതിയ ചിത്രം പങ്കുവെച്ചാണ് തിരികെയെത്തിയപ്പോൾ ആരാധകരും ഏറെ സന്തോഷിച്ചിരുന്നു. വിവാഹ ശേഷം പങ്കുവച്ച പുതിയ ചിത്രം ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.കറുപ്പ് നിറത്തിലുള്ള സാരിയാണ് മിയ അന്ന് ചിത്രത്തിൽ ധരിച്ചിരിക്കുന്നത്. ഭർത്താവ് വൈറ്റ് ജുബ്ബയാണ് അണിഞ്ഞത്. ഒരു ലൗ സ്‌മൈലിയോടു കൂടിയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ നടി പങ്കു വച്ചത്.

എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് ഭർത്താവ് അശ്വിൻ. മിയയുടെ യഥാർത്ഥ സ്വദേശം കോട്ടയം പാല ആണ്. മനസമ്മത ചടങ്ങുകളെല്ലാം പാലയിൽ വച്ചാണ് നടന്നത്.

Advertisement