അത് ദിലീപേട്ടന്റെ തെറ്റല്ല, സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആണ് പലരും പറഞ്ഞുണ്ടാക്കിയത്: മീരാ ജാസ്മിൻ

335

മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകനും രചയിതാവുമായി ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിലൂടെ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി അഭിനയ രംഗത്തേക്ക് എത്തിയ താരസുന്ദരിയാണ് മീരാ ജാസ്മിൻ. പിന്നീട് തെന്നിന്ത്യ മുഴുവൻ സൂപ്പർനായികയായി മാറുകയായിരുന്നു മീരാ ജാസ്മിൻ.

അതേ സമയം മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ എല്ലാ നടി നടന്മാരെയും ഉൾപ്പെടുത്തിക്കൊണ്ട് ദിലീപ് ഒരുക്കിയ ചിത്രമായിരുന്നു ട്വന്റി ട്വന്റി. എന്നാൽ ഈ ചിത്രത്തിൽ മീര ജാസ്മിൻ ഉണ്ടായിരുന്നില്ല. മീര അമ്മയിൽ നിന്ന് വിട്ട് നിൽക്കുകയാണെന്നും, ‘അമ്മ’ മീരയെ മനഃപൂർവം ഒഴുവാക്കിയതാണെന്നും അന്ന് പലരും പറഞ്ഞിരുന്നു.

Advertisements

നിർമ്മാതാവായ ദിലീപുമായി മീര സ്വര ചേർച്ചയിൽ അല്ലാത്തത് കൊണ്ടാണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും അഭ്യൂഹങ്ങൾ അന്ന് പ്രചരിച്ചിരുന്നു. എന്നാൽ എന്ത് കൊണ്ടാണ് താൻ ആ ചിത്രത്തിൽ അഭിനയിക്കാതിരുന്നതെന്ന് വ്യക്തമാക്കി മീരാ ജാസ്മിൻ രംഗത്തെത്തിയിരുന്നു.

മീരാ ജാസ്മിന്റെ വാക്കുകൾ ഇങ്ങനെ:

എനിക്ക് ആ സിനിമയിൽ അഭിനയിക്കാൻ കഴിയാഞ്ഞതിൽ വലിയ സങ്കടമുണ്ട്. ദിലീപേട്ടൻ എന്റെ നല്ലൊരു സുഹൃത്താണ്. എന്നിട്ട് കൂടി ും അദ്ദേഹം നിർമ്മിച്ച സിനിമയിൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ല. ഞാൻ മനഃപൂർവ്വം അല്ല ചിത്രത്തിൽ അഭിനയിക്കാത്തത്. എന്നാൽ അതിന്റെ പേരിൽ ഉണ്ടായ വിമർശങ്ങൾ വളരെ വലുതായിരുന്നു.

സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആണ് പലരും പറഞ്ഞുണ്ടാക്കിയത്. ചിത്രത്തിൽ അഭിനയിക്കുന്നതിനായി ആദ്യം ദിലീപ് ചേട്ടൻ വിളിച്ച് ഡേറ്റ് ചോദിച്ചിരുന്നു. എന്നാൽ അന്ന് പറഞ്ഞ ഡേറ്റിൽ നിന്നും ഷൂട്ടിങ് നീണ്ടുപോയി. മറ്റ് താരങ്ങളുടെ ഡേറ്റ് കൂടി ക്രമീകരിക്കുന്നതായിരുന്നു കാരണം.

പിന്നീട ഒന്നുരണ്ട് തവണ അതുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു എന്നാൽ അപ്പോഴൊന്നും തീയതി ഫിക്‌സ് ആയില്ല. ചിത്രം പൂർത്തിയാക്കുന്നതിനു എല്ലാവരുടെയും ഡേറ്റ് ഉറപ്പാക്കണം ആയിരുന്നു. അത് ദിലീപേട്ടന്റെ തെറ്റല്ല. കാരണം ഒരുപാട് തിരക്കുള്ള പല താരങ്ങളെയും ചിത്രത്തിൽ ഉൾപ്പെടുത്തണമായിരുന്നു.

ആ സമയത്ത് ആയിരുന്നു എനിക്ക് ഒരു തെലുങ് പ്രൊജക്റ്റ് വന്നത്. അവർക്ക് വളരെ പെട്ടന്ന് തന്നെ ചിത്രം റിലീസ് ചെയ്യണമായിരുന്നു. അപ്പോഴാണ് 2020 സിനിമയുടെ തീയതി ഫിക്‌സ് ചെയ്ത് എന്നെ വിളിച്ചത്. അതാണ് തനിക്ക് ആ സിനിമയിൽ അഭിനയിക്കാൻ കഴിയാതെ പോയത് എന്നായിരുന്നു മീര ഒരു അഭിമുഖത്തിൽ മുൻപ് വ്യക്തമാക്കിയിരുന്നത്.

Advertisement