ഹോളിവുഡ് ചിത്രം ട്രൂ ലൈസ് പോലെയുള്ള വമ്പൻ ആക്ഷൻ ചിത്രം ലാലേട്ടനെ നായകനാക്കി ചെയ്യണം: വെളിപ്പെടുത്തലുമായി ലാൽ ജോസ്, ആവേശത്തിൽ ലാലേട്ടൻ ആരാധകർ

84

ഏതാണ്ട് 40 ഓളം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനൽക്കുന്ന താരമാണ് നടനവിസ്മയം മോഹൻലാൽ. കാരിരുമ്പിന്റെ കരിത്തുള്ള പഴയകാല സൂപ്പർ നടൻ ജയൻ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും ഗംഭീരമായി ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന സൂപ്പർതാരം കൂടിയാണ് ലാലേട്ടൻ.

ഇതിനോടകം തന്നെ മലയാളത്തിന് പിന്നാലെ ബോളിവുഡിലും തമിഴകത്തും തെലുങ്കിലും തന്നെ അസാമാന്യ അഭിനയ പാഠവം തെളിയിച്ച് കഴിഞ്ഞു മോഹൻലാൽ. അഭിനയ തികവിൽ ഇന്ത്യൻ സിനിമയിലെ ഇതിഹാസമായി മാറിയപ്പോഴും മാസ്സ് ചിത്രങ്ങളിൽ മോഹൻലാൽ കാഴ്ച വെച്ചിട്ടുള്ള ആക്ഷൻ പ്രകടനം എന്നും സിനിമാ പ്രേമികൾക്ക് ആവേശം സമ്മാനിച്ചിട്ടുള്ളവയാണ്.

Advertisements

എല്ലാത്തരം ആക്ഷൻ രംഗങ്ങളും ഡ്യൂപ്പിന്റെ സഹായമില്ലാതെ അതിമനോഹരമായി ചെയ്യുന്ന മോഹൻലാൽ ആണ് മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ നായകനെന്ന് മലയാളത്തിൽ ജോലി ചെയ്തിട്ടുള്ള ഒട്ടുമിക്ക സംഘട്ടന സംവിധായകരും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ലാലേട്ടനെ വെച്ച് കിടിലൻ സംഘട്ടനങ്ങൾ ഒരുക്കിയിട്ടുള്ള പീറ്റർ ഹെയ്‌നും, ത്യാഗരജാൻ മാസ്റ്ററും, മാഫിയ ശശിയും, സ്റ്റ്ണ്ട് ഡിസിലർവയും ഒക്കെ ഇക്കാര്യം പലതവണ പറഞ്ഞു കഴിഞ്ഞു.

ഇപ്പോഴിതാ ആക്ഷൻ ചിത്രങ്ങളോടുള്ള തന്റെ താല്പര്യവും, അതിൽ തന്നെ ഏതു നായകനെ വെച്ച് ആക്ഷൻ ചിത്രമൊരുക്കാനാണ് താൽപര്യമെന്നും വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പർ സംവിധായകൻ ലാൽ ജോസ്. ലാൽ ജോസിന്റെ കരിയറിൽ ആക്ഷന് പ്രാധാന്യമുള്ള ഒരു ചിത്രം മാത്രമേ സംഭവിച്ചിട്ടുള്ളൂ. അത് സുരേഷ് ഗോപിയെ നായകനാക്കി അദ്ദേഹമൊരുക്കിയ രണ്ടാം ഭാവമാണ്.

പക്ഷെ അതൊരു കംപ്ലീറ്റ് ആക്ഷൻ ചിത്രമായിരുന്നില്ല എന്നും, ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രം ചെയ്യാൻ താല്പര്യമുണ്ടെന്നാണ് ലാൽ ജോസ് ഇപ്പോൾ പറയുന്നത്. തനിക്ക് ഒരു വലിയ കാൻവാസിൽ ഒരുഗ്രൻ ആക്ഷൻ ഫിലിം ചെയ്യാനാണ് ആഗ്രഹമെന്നും അതിൽ ലാലേട്ടനെ ആണ് നായകനാക്കാൻ ആഗ്രഹിക്കുന്നത് എന്നുമാണ് ലാൽ ജോസ് പറയുന്നത്.

ട്രൂ ലൈസ് എന്ന ഹോളിവുഡ് ചിത്രം പോലെയൊക്കെയുള്ള വമ്പൻ ആക്ഷൻ ചിത്രമാണ് തന്റെ മനസിലെന്നും ലാൽ ജോസ് വ്യക്തമാക്കി. ലാൽ ജോസ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇതുവരെ ഒരു ചിത്രം മാത്രമേ പുറത്തു വന്നിട്ടുള്ളൂ.

വെളിപാടിന്റെ പുസ്തകം എന്ന ആ ചിത്രം സാമ്പത്തികമായി വിജയം നേടിയെങ്കിലും ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങിയ ഒരു ചിത്രമായിരുന്നു. കൂടുതൽ സമയമെടുത്തു ചെയ്തിരുന്നെങ്കിൽ ക്ലാസിക് ആയി മാറേണ്ട ഒരു വിഷയമായിരുന്നു അതിന്റേത് എന്നും ലാൽ ജോസ് അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.

അതേ സമയം ലാൽ ജോസ് തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കയറിക്കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ. പൂർണമായും ദുബായിയൽ ചിത്രീകരിക്കുന്ന ഈ സിനിമയിൽ സൗബീൻ ഷാഹിറും മംമ്ത മോഹൻദാസുമാണ് പ്രധാന വേഷത്തിലെത്തുന്നത് എന്നാണ് അറിയുന്നത്.

Advertisement