സിനിമാ താരങ്ങൾക്ക് ഉള്ളതു പോലെ തന്നെ ആരാധകർ ഉള്ളവരാണ് മലയാളം സീരിയൽ താരങ്ങളും, പ്രത്യേകിച്ച് സീരിയൽ നടിമാർ. ഒരു കാലത്ത് മലയാള സീരിയൽ രംഗത്ത് ധാരാളം ആരാധകർ ഉണ്ടായിരുന്ന നടി ആയിരുന്നു ഇന്ദുലേഖ. സീരിയലുകളിൽ മാത്രമല്ല ചില സിനിമകളിലും നടി ചെറിയ ചെറിയ വേഷങ്ങളിൽ എത്തിയിരുന്നു.
മലയാളം മിനിസ്‌ക്രീൻ രംഗത്ത് ഹിറ്റുകളായി മാറിയ നിരവധി സീരിയലുകളിൽ ഇന്ദുലേഖ വേഷമിട്ടിരുന്നു. ചെയ്യുന്ന വേഷങ്ങളിൽ എല്ലാം പ്രേക്ഷകർക്ക് ഈ താരത്തെ ഇഷ്ടമായിരുന്നു. അടുത്തിടെ നടി തന്റെ കുടുംബ വിശേഷങ്ങൾ തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. സംവിധായകൻ ആയിരുന്ന ശങ്കരൻ പോറ്റിയായിരുന്നു നടിയുടെ ഭർത്താവ്. താരത്തിന് ഒരു മകളുണ്ട്.
ഒരുപാട് കഷ്ടപ്പാടുകൾക്ക് ഇടയിലാണ് ചിരിച്ച മുഖവുമായി കഥാപാത്രങ്ങൾക്ക് അനുസൃതമായി താൻ സ്‌ക്രീനിൽ മാറുന്നത് എന്നാണ് നടി പറയുന്നത്. ജീവിതത്തിൽ നിരവധി ബുദ്ധിമുട്ടുകളിലൂടെ കടന്നു പോയിട്ടുണ്ട് എന്നും ആ ദിവസങ്ങളിൽ പലപ്പോഴും സ്‌ക്രീനിനു മുന്നിൽ ജീവിതത്തിന്റെ നേർ വിപരീതമായ മുഖ പ്രസന്നതയോടെയും ഭാവമാറ്റങ്ങളിലൂടെയും അഭിനയിച്ചിട്ടുണ്ട് എന്നും താരം വ്യക്തമാക്കുന്നു.
ഭർത്താവ് ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെ പോലും ഷൂട്ടിങ്ങിന് പോകേണ്ടി വന്നിട്ടുണ്ട്. ഗുരുതരമായ രോഗ ബാധിതനായ അദ്ദേഹത്തിന്റെ ചികിത്സ ആശുപത്രിയിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ദേവി മാഹാത്മ്യത്തിലെ ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ഷൂട്ടിങ്ങിന് എത്താതിരിക്കാൻ യാതൊരു വിധ നിർവാഹവും ഇല്ലാത്തപ്പോൾ അദ്ദേഹത്തിന്റെ ശുശ്രൂഷയും മറ്റും ഹോസ്പിറ്റലിലെ നഴ്‌സുമാരെ ഏൽപ്പിച്ച തനിക്ക് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകേണ്ടി വന്നിട്ടുണ്ട് എന്ന താരം സങ്കടത്തോടെ തുറന്നു പറയുന്നു.
ഇവിടെ തങ്ങളുടെ അവസ്ഥ കൃത്യമായി മനസ്സിലാക്കിയവർ പോലും പഴി പറഞ്ഞിട്ടുണ്ട് എന്നും താരം പറഞ്ഞു.സീരിയൽ സിനിമാ രംഗത്ത് അഭിനയിക്കുന്നവർ എല്ലാം ഒരു ഗ്ലാമറസ് ലോകത്താണ്. എപ്പോഴും കളർഫുൾ ആയ ലൈഫ് ആണ് നമ്മുടെ എന്നാണ് പുറംലോകത്ത് ഉള്ളവർ വിചാരിക്കുന്നത് എന്നും നമ്മുടെ കഷ്ടപ്പാടുകൾ അവർക്ക് ഒരിക്കലും മനസിലാകില്ല എന്നുമാണ് താരം പറയുന്നത്.
മകൾ ഏറ്റവും വലിയ സപ്പോർട്ടർ ആണ് എന്നാണ് ഇന്ദുലേഖ പറയുന്നത്. വസ്ത്രത്തിന് കാര്യത്തിലും അഭിനയത്തിന് കാര്യത്തിലും മകൾ അഭിപ്രായം പറയാറുണ്ട് എന്നും താരം പറഞ്ഞു. മകളാണ് ഇപ്പോൾ ഏറ്റവും വലിയ ശക്തി എന്നു ഇന്ദു ലേഖ പറയുന്നു. ഭർത്താവ് മ രി ച്ചി ട്ട് ആറു വർഷങ്ങൾ കഴിഞ്ഞു. ഭർത്താവ് മ രി ച്ച സ്ത്രീകൾ എങ്ങനെ ജീവിക്കണം, എങ്ങനെ നടക്കണം, എന്തെല്ലാം ചെയ്യണം എന്നെല്ലാം തീരുമാനിക്കുന്നത് സമൂഹമാണ്.
അതിന് വിപരീതമായി എന്തു ചെയ്താലും പഴി കേൾക്കേണ്ടി വരും എന്നും താരം പറയുന്നു. ഈ ചട്ടക്കൂടുകൾ എല്ലാം ലംഘിച്ചു കൊണ്ടാണ് സീരിയൽ രംഗത്ത് ഇപ്പോഴും നിലനിൽക്കുന്നത് എന്നും സീരിയൽ അഭിനയം ഉപജീവന മാർഗമാണ് എന്ന തിരിച്ചറിവ് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നും ഇന്ദുലേഖ പറയുന്നു.