മലയാളികൾ ഒരുകാലത്ത് സ്വന്തം വീട്ടിലെ കുട്ടിയെ പോലെ സ്നേഹിച്ച താരം ആയിരുന്നു നടി മോനിഷ. കലാമൂല്യം ഏറെ ഉള്ളും ജീവിതഗന്ധിയുമായ നിരവധി സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തായിരുന്നു മോനിഷ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.
എന്നാൽ സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ഒരു വാഹനാ പ ക ട ത്തിൽ താരത്തിന്റെ ജീവൻ പൊലിയുക ആയിരുന്നു.
മലയാള ചലച്ചിത്ര ലോകത്തിന് നികത്താന് ആകാത്തത് ആയിരുന്നു ഒരു യാത്ര ഉണ്ടാക്കിയ ദുരന്തം എന്നായിരുന്നു നടൻ വിനീത് മോനിഷയുടെ വേർപാടിനെ കുറിച്ച് പറഞ്ഞത്.
നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച മോനിഷയും വിനീതും മലയാളത്തിലെ എവഗ്രീൻ ജോഡികളായിരുന്നു.
നഖക്ഷ തങ്ങൾ, ആരണ്യകം, അധിപൻ, ആര്യൻ, പെരുന്തച്ചൻ, കമലദളം, ചമ്പക്കുളം തച്ചൻ, ചെപ്പടിവിദ്യ തുടങ്ങി നിരവധി സിനിമകളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് മോനിഷയെ ഒരു കാ റ പ ക ട ത്തിന്റെ രൂപത്തിൽ മ ര ണം ത ട്ടി യെടുത്തത്.
ഇരുവരും ഒട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മോ നി ഷ മ രി ക്കു ന്ന തിനു മുൻപ് തമ്മിൽ കണ്ട് സംസാരിച്ചതിനെ കുറിച്ച് ആയിരുന്നു അടുത്തിടെ വിനീത് വെളിപ്പെടുത്തിയത്. എപ്പോഴും ചിരിച്ച് കൊഞ്ചി മാത്രം സംസാരിക്കുന്ന ആളായിരുന്നു മോനിഷ.
നഖക്ഷതങ്ങളിൽ അഭിനയിക്കുമ്പോൾ മോനിഷ എട്ടാം ക്ലാസിലും ഞാൻ പത്തിലും ആയിരുന്നു. ബാംഗ്ലൂരിൽ ജീവിക്കുന്നതിനാൽ മോനിഷയ്ക്ക് മലയാളം നന്നായി സംസാരിക്കാൻ അറിയില്ലായിരുന്നു. മോനിഷയുടെ വീട്ടിൽ എല്ലാവരും ഇംഗ്ലീഷിൽ ആയിരുന്നു സംസാരിച്ചിരുന്നത്.
കോഴിക്കോടാണ് മോനിഷയുടെ ജന്മദേശം. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഞങ്ങൾ കണ്ടിരുന്നു.ഞാനും ശ്രീവിദ്യാമ്മയും മദ്രാസിൽ നിന്ന് ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബെംഗളൂരുവിൽ നിന്ന് മോനിഷയും അമ്മ ശ്രീദേവി ആന്റിയും കയറി.
ആ യാത്രയിൽ ഞങ്ങൾ സംസാരിച്ചത് മുഴുവൻ ലാലേട്ടന്റെ ഗൾഫ് ഷോയിലെ തമാശയെ കുറിച്ചായിരുന്നു. ഞാൻ തിരുവനന്തപുരത്ത് ആചാര്യൻ എന്ന സിനിമയ്ക്കും മോനിഷ ചെപ്പടിവിദ്യ എന്ന ചിത്രത്തിനും വേണ്ടിയായിരുന്നു വന്നത്. ഹോട്ടൽ പങ്കജിലായിരുന്നു ഞങ്ങളുടെ താമസം. അന്ന് ചമ്പക്കുളം തച്ചൻ സൂപ്പർ ഹിറ്റായി ഓടുന്ന സമയം.
ഷൂട്ട് കഴിഞ്ഞ ഒരു രാത്രിയിൽ ഞങ്ങൾ എല്ലാവരും കൂടി ചമ്പക്കുളം തച്ചൻ കാണാൻ പോയി. ദുപ്പട്ടയിട്ട് മുഖം മറിച്ചായിരുന്നു മോനിഷ അന്ന് തിയേറ്ററിനുള്ളിൽ കയറിയത്. അത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ആ ദുരന്തം. തനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും വിനീത് പറയുന്നു.