മലയാളം സിനിമാ ടിവി പ്രേക്ഷകർക്ക് വളരെ പെട്ടെന്ന് തന്നെ സുപരിചിതയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ആണ് മഞ്ജു പത്രോസ് മലയാളികളുടെ മുന്നിലേക്ക് എത്തിയത്. പിന്നീട് മഴവിൽ മനോരമയിലെ തന്നെ മറിമായം എന്ന പരിപാടിയിലൂടെ താരമായി മാറിയ മഞ്ജു അതുവഴി മലയാള സിനിമയിലും സജീവമായി മാറുകയായിരുന്നു.
മിനിസ്ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 2 ലെ മത്സരാർത്ഥിയും ആയിരുന്നു മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നു എങ്കിലും മലയാള സിനിമയിലും തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു.
മലയാളത്തിലെ താര രാജാക്കൻമാരായ മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പവും യുവതാരങ്ങൾക്ക് ഒപ്പവും സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളിൽ സജീവം ആയിരിക്കുമ്പോൾ തന്നെ മിനിസ്ക്രീനിലും താരം തിളങ്ങി നിൽക്കുകയാണ്.
ബിഗ് ബോസ് സീസൺ 2 ൽ മത്സരാർത്ഥിയായ എത്തിയതോടെ ആണ് മഞ്ജുവിന്റെ ജീവിത കഥ മലയാളികൾ അറിയാൻ തുടങ്ങിയത്. ഈ പരിപാടിയിൽ ശക്തമായ മത്സരാർത്ഥിയായി തുടക്കം മുതൽ തന്നെ മഞ്ജു തിളങ്ങിയെങ്കിലും 49ാം ദിവസം താരം ഷോയിൽ നിന്നും നിന്നും പുറത്താവുക ആയിരുന്നു.
മഞ്ജുവിന്റെ ജീവിത കഥകൾ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ സുതാര്യം ആയി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തനിക്ക് ഒരു സിനിമാ ലൊക്കേഷനിൽ വെച്ചുണ്ടായ ബോഡി ഷെയ്മിങ് അനുഭവം തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്.
ഫ്ളവേഴ്സ് ഒരു കോടി പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് തനിക്ക് നേരിട്ട അനുഭവം അവർ പങ്കുവെച്ചത്. ബോഡി ഷെയ്മിങ് ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇത് അനുഭവിക്കുന്നത് ഞാൻ മാത്രമല്ല. എന്റെ നിറമുള്ള, എന്നെക്കാളും നിറം മങ്ങിയ, അല്ലെങ്കിൽ എന്നെക്കാളും തടിച്ചതോ, മെല്ലിച്ചതോ ആയ ഒരുപാട് ആളുകൾ അനുഭിവിക്കുന്ന വിഷയം ആണിത്.
അടുത്തിടെ ഒരുസംഭവം ഉണ്ടായി, ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു ലൊക്കേഷനിൽ. എനിക്ക് വളരെ അടുത്ത് അറിയാവുന്ന ഒരുനടിയാണ് അവർ. ലൊക്കേഷനിൽ അവർക്കെന്തൊ പ്രശ്നം ഉണ്ടായി എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോൾ അവരുടെ വിചാരം അവിടെ ലൊക്കേഷനിൽ ഉള്ള രണ്ടു പെണ്ണുങ്ങൾ ആണ് പിന്നിൽ എന്നാണ്.
അതിൽ ഒരുപെണ്ണ് ഞാനും മറ്റേത് എന്റെ കൂടെ അഭിനയിക്കുന്ന വേറെ ഒരു കുട്ടിയുമാണ്. ഞങ്ങളാണ് ഇതുണ്ടാക്കുന്നത് എന്ന ഒരു മിഥ്യാ ധാരണ അവർക്കുണ്ട്. അവർ പെട്ടെന്ന് തന്നെ പറയുവാ, ഇവളുടെ നിറം പോലെ തന്നെയാണ് ഇവളുടെ മനസും എന്ന്.
അവർ അത് നല്ല മനസ്സിൽ അല്ല അത് പറഞ്ഞത്. നമ്മൾ ആളുകളെ എത്ര സ്നേഹിക്കാൻ ശ്രമിച്ചാലും ആളുകൾ നമ്മളെ കാണുന്നത് ഈ നിറത്തിന്റെ പേരിലും മുഖത്തിന്റെ സൗന്ദര്യത്തിന്റെ പേരിലും ഒക്കെയാണ്. അത് ഞാൻ ചെറുതിലെ മുതലേ കേട്ടിട്ടുള്ളതാണ് മഞ്ജു പത്രോസ് പറയുന്നു.
അതേ സമയം ഇതിനോടകം മുപ്പതിൽ അധികം സിനിമകൾ മഞ്ജു ചെയ്തു കഴിഞ്ഞു. ടെലിവിഷൻ പരമ്പരകളിലും താരം ലജീവമാണ്. നേരത്തെ റിഥം കംപോസറായ സുനിച്ചനെ വിവാഹം ചെയ്തതോടെ കോട്ടയത്തേക്ക് താമസം മാറിയ മഞ്ജു സ്വകാര്യ സ്കൂളിൽ ലീവ് വേക്കൻസിയിൽ കുറച്ചുനാൾ പഠിപ്പിക്കുകയം ചെയ്തിരുന്നു. സുനിച്ചൻ ജോലി തേടി വിദേശത്തേക്കു പോയതോടെ മഞ്ജുവും കുട്ടിയും കിഴക്കമ്പലത്തെ വാടക വീട്ടിലേക്കു മാറി.
എന്നാൽ ഇതിനിടെ സുനിച്ചനു ജോലി നഷ്ടപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധി ആയിരുന്നു. ആ ഇടയ്ക്കാണ് മഴവിൽ മനോരമയിൽ വെറുതെയല്ല ഭാര്യ എന്ന പരിപാടി കാണുന്നത്. അതിന്റെ സ്ഥിരം പ്രേക്ഷകയായിരുന്ന മഞ്ജു അങ്ങനെയാണ് അതിൽ പങ്കെടുക്കാൻ വെറുതെയൊരു ശ്രമം നടത്തിയത്. അങ്ങനെ വെറുതെയല്ല ഭാര്യയുടെ സീസൺ രണ്ടിൽ മഞ്ജുവും സുനിച്ചനും തിരഞ്ഞെടുക്ക പ്പെടുകയും മത്സരത്തിൽ നാലാമതെത്തുകയും ചെയ്തിരുന്നു.