ആര്യയുടെ ജീവിതത്തിലേക്ക് ഒടുവിൽ ആ സന്തോഷവും എത്തി; പുതിയ വിശേഷം അറിയിച്ച് ആര്യ, ആശംസകളുമായി ആരാധകർ

558

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ സിനിമാ സീരിയൽ നടിയും അവതാരകയുമാണ് ആര്യ. ഏഷ്യാനെറ്റിവെ ബഡായ് ബംഗ്ലാവ് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ആര്യ ജനപ്രീതി നേടി എടുക്കുന്നത്. ബിഗ് ബോസ് മലയാളം പതിപ്പിലും ആര്യ പങ്കെടുത്തിരുന്നു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ആര്യ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കാറുള്ള വ്യക്തി കൂടിയാണ്. താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് സ്വന്തമായൊരു വീട് വേണം എന്നതാണെന്ന് പല അഭിമുഖങ്ങളിലും നടി സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇത്തവണത്തെ ദീപാവലി ആഘോഷത്തിന് ഒപ്പം ആ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് ആര്യ.

Advertisements

തന്റെ പുത്തൻ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ താൻ ഏറെ കാത്തിരുന്ന നിമിഷമാണ് ഇതെന്ന് ആര്യ പറയുകയാണ്. ഇത്തവണത്തെ ദീപാവലി പുതിയൊരു സ്ഥലത്താണ്. വളരെ മനോഹരവും എന്റെ ഹൃദയം നിറഞ്ഞ നിമിഷവുമാണിത്. എന്റെ പുതിയ വീട്ടിൽ മനോഹരമായി ആഘോഷിച്ച ആദ്യത്തെ ഉത്സവം. നിങ്ങൾക്കെല്ലാവർക്കും സന്തോഷകരവും സുരക്ഷിതവുമായൊരു ദീപാവലി ഉണ്ടായിരിക്കട്ടേ എന്ന് ആശംസിക്കുകയാണ് എന്നും പറഞ്ഞ് പുതിയ വീട്ടിൽ നിന്നുള്ള ചിത്രങ്ങളടക്കം ആര്യ പങ്കുവെച്ചത്.

Also Read
ജീവിതത്തിൽ രണ്ട് പേരെയെ ആകെ പ്രണയിച്ചിട്ടുള്ളു രണ്ടാമത്തെ ആളെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു: ലക്ഷ്മി പ്രിയ

പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്നതും ദീപാവലി ആഘോഷങ്ങൾക്കിടയിൽ പൂത്തിരി കത്തിക്കുന്ന വീഡിയോസുമെല്ലാം നടി പങ്കുവെച്ചു. പിന്നാലെ ആര്യയ്ക്കും മകൾക്കും ആശംസകൾ അറിയിച്ച് കൊണ്ട് ആരാധകരുമെത്തി. ഏറെ കാലമായി സ്വന്തമായൊരു വീട് വേണം എന്ന സ്വപ്നം കണ്ട് നടന്ന ആളാണ് ആര്യ. ഫ്ളാറ്റ് വാങ്ങിക്കുന്നതിനെ പറ്റി മുൻപും നടി പറഞ്ഞിരുന്നു.

അതുകൊണ്ട് തന്നെ വീട് കിട്ടിയല്ലോ എന്ന സന്തോഷം പങ്കുവെച്ചാണ് ആര്യയുടെ ആരാധകരെല്ലാം എത്തിയത്. നടിയുടെ പോസ്റ്റിന് താഴെ ഇതിനെ കുറിച്ച് സൂചിപ്പിച്ച് കൊണ്ടുള്ള നൂറ് കണക്കിന് മെസേജുകൾ വന്ന് നിറയുകയാണ്. എന്നാൽ ആര്യയുടെ പുത്തൻ വീട് എവിടെയാണെന്ന് ചിലർ ചോദിച്ചതോടെയാണ് ഇത് വാടകയ്ക്ക് എടുത്ത വീടാണെന്ന് നടി സൂചിപ്പിച്ചത്. നിലവിലുള്ള വീട്ടിൽ നിന്നും കൊച്ചിയിലേക്കാണോ അതോ തിരുവനന്തപുരത്താണോ ആര്യ വീട് വാങ്ങിയതെന്ന കാര്യം വ്യക്തമല്ല.

ഇനിയുള്ള ദിവസങ്ങളിൽ അത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ നൽകുമെന്നാണ് കരുതുന്നത്. ബിഗ് ബോസിൽ പങ്കെടുത്തതോടെയാണ് വീട് വാങ്ങിക്കുന്നതിനെ കുറിച്ചടക്കമുള്ള വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ ആര്യ പങ്കുവെക്കുന്നത്. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം സിംഗിൾ മദറായി കഴിയുകയാണ് ആര്യയിപ്പോൾ. മകൾ റോയയ്ക്കൊപ്പമാണ് താമസം.

രണ്ടാമതൊരു പ്രണയം വന്ന് ചേർന്നെങ്കിലും അത് നഷ്ടപ്പെട്ടതിന്റെ വിഷാദത്തിലായിരുന്നു. ബിഗ് ബോസിൽ പോയി തിരിച്ച് വന്നപ്പോഴെക്കും മൂന്ന് വർഷത്തോളമായി ഉണ്ടായിരുന്ന ബന്ധം നഷ്ടപ്പെട്ട് പോവുകയാണ് ചെയ്തത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഇനിയും പുതിയൊരു പങ്കാളിയെ താൻ തേടുന്നുണ്ടെന്ന കാര്യം ആര്യ വെളിപ്പെടുത്തി. ആദ്യ ഭർത്താവിനോടും ഇപ്പോഴും പഴയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആൾ കൂടിയാണ് ആര്യ.

Also Read
മരക്കാർ അറബിക്കടലിന്റെ സിംഹം സിനിമയിടെ സെറ്റിൽ എത്തി തമിഴകത്തിന്റെ തല അജിത്, അണിയറ പ്രവർത്തകർ പുറത്തുവിട്ട വീഡിയോ വൈറൽ

Advertisement