കിടിലൻ റെക്കോഡിട്ട് രജനിയുടെ അണ്ണാത്തെ, എക്കാലത്തേയും ഉയർന്ന ആദ്യദിന കളക്ഷൻ, ഒറ്റ ദിവസം കൊണ്ട് വാരിയത് 35 കോടി രൂപ

89

കഴിഞ്ഞ ദിവസമാണ് തമിഴകത്തിന്റെ സ്‌റ്റൈൽമന്നൻ സൂപ്പർസ്റ്റാർ തലൈവർ രജനികാന്ത് നായകനായ അണ്ണാത്തെ എന്ന സിനിമ റിലീസായത്. ദീപാവലി റിലീസായി എത്തിയ അണ്ണാത്തെ തമിഴ്നാട്ടിലെ തീയറ്ററുകളിൽ ആഘോഷം നിറച്ച് മുന്നേറുകയാണെന്നാണ് റിപ്പോർട്ടുകൾ

ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്. ഇതുവരെയുള്ള സകല റിപ്പോർട്ടുകളും തകർത്തിരിക്കുകയാണ് അണ്ണാത്തെ എന്നാണറിയുന്നത്.

Advertisements

ആദ്യ ദിവസം തന്നെ തമിഴ്നാട്ടിലെ തീയറ്ററിൽ നിന്ന് മാത്രം 35 കോടിയോളം രൂപയാണ് ചിത്രത്തിന് കിട്ടിയ കളക്ഷൻ. എക്കാലത്തേയും ഉയർന്ന ആദ്യ ദിന കളക്ഷനാണിതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. രജനീകാന്തും ശിവയും ഒന്നിച്ച ചിത്രത്തിന് ആവേശകരമായ വരവേൽപ്പാണ് ആരാധകർ നൽകിയത്.

ദീപാവലി ദിനത്തിൽ റിലീസ് ചെയ്ത ചിത്രം തമിഴ്നാട് ബോക്സ് ഓഫിസിൽ നിന്ന് 34.92 കോടി രൂപ കളക്ഷൻ നേടിയെന്ന് ഫിലിം ഇന്റസ്ട്രി ട്രാക്കറായ മനോബാല വിജയബാലൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. തമിഴ്നാട്ടിൽ കൂടാതെ വിവിധ സംസ്ഥാനങ്ങളിലും ചിത്രം റിലീസായിരുന്നു. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും അണ്ണാത്തെയ്ക്ക് മികച്ച വരവേൽപ്പാണ്.

Also Read
ആര്യയുടെ ജീവിതത്തിലേക്ക് ഒടുവിൽ ആ സന്തോഷവും എത്തി; പുതിയ വിശേഷം അറിയിച്ച് ആര്യ, ആശംസകളുമായി ആരാധകർ

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിൽ പതിനൊന്ന് മണിക്കു മുന്നേ തന്നെ 63 ലക്ഷം രൂപ അണ്ണാത്തെ നേടിയപ്പോൾ സിംഗപ്പൂരിൽ ആദ്യം ദിവസം നേടിയത് രണ്ട് കോടിയാണ്. മലേഷ്യയിൽ രണ്ടാം സ്ഥാനത്ത് ആണ് അണ്ണാത്തെ. സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ ദീപാവലി ചിത്രം അണ്ണാത്തെ കഴിഞ്ഞദിവസമാണ് തിയേറ്ററുകളിലെത്തിയത്.

കോവിഡിനെ തുടർന്ന് ഒരിടവേളയ്ക്ക് ശേഷമെത്തുന്ന ചിത്രത്തെ പ്രേക്ഷകർ ഇരുകൈകളോടുമാണ് സ്വീകരിച്ചത്. പലയിടത്തും ആരാധകരുടെ തള്ളിക്കയറ്റമായിരുന്നു. സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധാനം. നായികയായി നയൻതാര എത്തുന്നു

സൂരി, മീന, ഖുശ്ബു, പ്രകാശ് രാജ്, ബാല തുടങ്ങി വലിയ താരനിരതന്നെയാണ് ചിത്രത്തിലുള്ളത്. രജനിയുടെ സഹോദരിയായി കീർത്തി സുരേഷും ഉണ്ട്. സൺ പിക്ചേഴ്സ് ആണ് നിർമാണം. സംഗീത സംവിധാനം ഡി ഇമ്മൻ. വെട്രി പളനിസ്വാമിയാണ് ഛായാഗ്രഹണം.

Also Read
ജീവിതത്തിൽ രണ്ട് പേരെയെ ആകെ പ്രണയിച്ചിട്ടുള്ളു രണ്ടാമത്തെ ആളെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു: ലക്ഷ്മി പ്രിയ

Advertisement