മലയാളികൾക്ക് ഏറെ സൂപരിചിതരായ താരകുടുംബമാണ് ബിഗ്‌ബോസ് മുൻ മൽസരാർത്ഥിയും മോഡലുമായ ബഷീർ ബഷിയുടേത്. ബിഗ് ബോസിൽ പങ്കെടുത്തതോടെയാണ് ബഷി തന്റെ കുടുംബത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുള്ളത്. രണ്ടാമതും വിവാഹം കഴിച്ച് രണ്ട് ഭാര്യമാരുടെയും കൂടെയാണ് താമസം എന്ന് ബഷീർ ബഷി വെളിപ്പെടുത്തിയത് ബിഗ്‌ബോസിൽ വെച്ചായിരുന്നു.
പിന്നീട് യൂട്യൂബ് ചാനൽ തുടങ്ങിയതോടെ താരകുടുംബത്തിന്റെ വിശേഷങ്ങൾ ഓരോ ദിവസവും വന്ന് കൊണ്ടേ ഇരുന്നു. ഏറ്റവുമൊടുവിൽ രണ്ടാം ഭാര്യയയുടെ പിറന്നാൾ വിപുലമായി ആഘോഷിച്ചെന്ന പേരിൽ വ്യാപകമായ വിമർശനമാണ് കുടുംബത്തിന് നേരെ വന്നത്. ഇതിൽ പ്രതികരണം രേഖപ്പെടുത്തി താരങ്ങൾ എത്തിയിരിക്കുകയാണ് ഇപ്പോൾ. കോടികൾ മുടക്കി രണ്ടാം ഭാര്യയുടെ പിറന്നാൾ ആഘോഷമാക്കി എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്ക് മറുപടിയും ആയിട്ടാണ് ബഷീർ ബഷിയും ഭാര്യമാരും വന്നിരിക്കുന്നത്.
ഞാൻ കുറേ സമ്മാനങ്ങൾ നൽകിയിട്ടും അതൊക്കെ കൂട്ടിയും കുറച്ചും നോക്കിയിട്ടും ഒരു കോടി പോലും ആവുന്നില്ല എന്നതാണ് രസകരമായ കാര്യം. എന്നിട്ടാണ് കോടികൾ ആയെന്ന് പറയുന്നത്. ഷോപ്പിന്റെ ഉദ്ഘാടനവും മഷുറയുടെ ബെർത്ത് ഡേ യും ഒരുമിച്ചായിരുന്നു. ആ ദിവസം ബ്ലോഗർമാരെയും പരിപാടിയിലേക്ക് ക്ഷണിച്ചു. ചിലർ നല്ല രീതിയിലും ചിലർ മാറി നിന്ന് മറ്റൊരു രീതിയിലും വീഡിയോ പകർത്തി.
അതിലൊന്നിൽ കോടികൾ മുടക്കിയ ആഘോഷത്തെ കുറിച്ച് പറയുന്നത്. അടുത്ത ബെർത്ത് ഡേയ്ക്ക് കോടികൾ മുടക്കാൻ സാധിക്കട്ടേ എന്ന് പ്രാർഥിക്കുകയാണെന്ന് താരങ്ങൾ പറയുന്നു. മഷൂറയ്ക്ക് സമ്മാനമായി കൊടുത്ത ഐഫോൺ ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ഈ ഗിഫ്റ്റ് കൊടുക്കാൻ ഞാനും സുഹാനയും തമ്മിലാണ് പ്ലാൻ ചെയ്യുന്നത്. ഇതും പറഞ്ഞ് ബഷി വരുമെന്ന് ഒരു കമന്റിൽ പറഞ്ഞതിനെ കുറിച്ച് സുഹാനയും സൂചിപ്പിച്ചു.
Also Read
ആര്യയുടെ ജീവിതത്തിലേക്ക് ഒടുവിൽ ആ സന്തോഷവും എത്തി; പുതിയ വിശേഷം അറിയിച്ച് ആര്യ, ആശംസകളുമായി ആരാധകർ
മറ്റുള്ളവരുടെ കുടുംബത്തിൽ പോരും വഴക്കും ഒക്കെ ഉള്ളത് കൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നത്. ഞങ്ങളുടെ വീട്ടിൽ അങ്ങനൊന്നും ഇല്ലാത്തത് കാരണമാണ് ഇത്രയും സന്തോഷത്തോടെ ജീവിക്കുന്നത്. ഞങ്ങൾക്ക് പരസ്പരം മത്സരമൊന്നുമില്ല. എല്ലാവർക്കും അങ്ങോട്ടും ഇങ്ങോട്ടും അറിയാം. എന്റെ ഭാര്യമാർക്ക് എന്താണ് വേണ്ടതെന്നും എന്ത് കൊടുത്താലാണ് അവർ സന്തോഷിക്കുന്നതെന്നും ബഷിയ്ക്ക് അറിയാം. ഈ ഫോണിന് നൽകിയ പൈസ കൊണ്ട് കുറച്ച് സ്വർണം വാങ്ങി എനിക്ക് തന്നാൽ ആ പറഞ്ഞ സന്തോഷം ഉണ്ടാവില്ല. എന്താണ് കൊടുക്കേണ്ടതെന്ന് ഭർത്താവിന് അറിയാമെന്ന് മഷൂറ സൂചിപ്പിക്കുന്നു.
എന്നെ ജഡ്ജ് ചെയ്യാനുള്ള അവകാശം എന്റെ ഭാര്യമാർക്ക് മാത്രമേ വിട്ടുകൊടുത്തിട്ടുള്ളു. വേറെ ആർക്കും ഞാനത് കൊടുക്കില്ല. അതുകൊണ്ടു തന്നെയാണ് അവർ എന്റെ ഇടവും വലവും ഇരിക്കുന്നത്. പിറന്നാളിന് മഷൂറക്ക് സമ്മാനം നൽകിയത് സോനുവും ആയി ആലോചിച്ചിട്ടാണ്. അവൾക്ക് അതിനു അർഹതയുണ്ട്. കാരണം ദിവസവും വ്ളോഗ് ചെയ്യുന്ന ആളാണ് മഷൂറ. അവൾക്ക് ഒരു ഉപകാരം ആയിക്കോട്ടെ എന്നാണ് ഞങ്ങൾ കരുതിയത്. സിനിമാറ്റിക് മോഡ് ഒക്കെ ഉള്ളതിനാൽ ഈ ഫോൺ വളരെ ഉപകാര പ്രദമായിരിക്കും.
എന്നിട്ടും ആ ഫോൺ അവൾ എന്നോട് എടുത്തോളാനാണ് പറഞ്ഞത്. അത്യാവശ്യം പ്രൊമോഷൻ വർക്ക് ചെയ്യുന്ന ആളാണ് മഷൂറ. അതുകൊണ്ട് ഈ ഫോൺ അവൾക്ക് വളരെ ഉപകാരപ്രദമാവുമെന്ന് തന്നെ ഞങ്ങൾക്ക് അറിയാം. ഈ ഫോണിലൂടെ വീട്ടിലെ എല്ലാവർക്കും വീഡിയോ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. ഈ പറയുന്ന ആളുകൾ എന്ത്‌കൊണ്ടാണ് അങ്ങനെ മോശം പറയുന്നത്.
കോമൺ സെൻസ് ഇല്ലാത്ത കാര്യങ്ങൾ ആണ് ആളുകൾ സംസാരിക്കുന്നത്. ഐ ഫോണിന്റെ ഒരു പുതിയ വേർഷൻ കുടുംബത്തിൽ ഉണ്ടെങ്കിൽ എല്ലാവരുടെയും വീഡിയോകൾ ഇതിൽ കൂടിയാകും പബ്ലിക്കിലേക്ക് എത്തുക. അത്ര പോലും ആരും ചിന്തിക്കുന്നില്ല. വീട്ടിലെ എല്ലാവരുടെയും പിറന്നാൾ ഞങ്ങൾ ആഘോഷിക്കാറുണ്ട്. സോനുവിന്റെ പിറന്നാളിന് ഹൗസ് ബോട്ടിൽ കൊണ്ട് പോയിട്ടുണ്ട്. ഡയമണ്ട് സാധനങ്ങൾ വാങ്ങി നൽകിയിട്ടുണ്ട്. അതൊന്നും ആരും പറയില്ല.
ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയ ആളുകൾ ആണ് സോനുവിന്റെ പിറന്നാൾ ആഘോഷികാത്തത് എന്താണ് എന്ന് കമന്റു ഇടുന്നത്. മുൻപത്തെ വീഡിയോകൾ കണ്ടു നോക്കൂ. എന്നിട്ട് ജഡ്ജ് ചെയ്യൂ. പിന്നെ കോടികൾ മുടക്കിയ ഷോപ്പ് ഉദ്ഘാടനം എന്നൊക്കെ പറയുന്നത് കേട്ടു. കുറച്ചൊക്കെ കോമൺ സെൻസ് വേണം. ഇയൊരു ഫോണിന് കോടികൾ വിലയുണ്ടെന്ന് കേട്ടിട്ട് കമന്റിട്ടവർ മണ്ടന്മാരായിരിക്കും. അത്രയ്ക്ക് ചിന്തിക്കാനുള്ള ബുദ്ധി പോലുമില്ല. നമ്മുടെ കുടുംബത്ത് ഇതൊന്നും ഓടുകയില്ല. മൂന്നാല് വർഷമായി ഞങ്ങൾ ഇങ്ങനെ ജീവിക്കാൻ തുടങ്ങിയിട്ട്.
ഇതല്ല, ഇതിന് അപ്പുറവും കടന്നിട്ടാണ് ഇവിടം വരെ എത്തിയിരിക്കുന്നത്. സോനുവിന്റെ ഇൻസ്റ്റാഗ്രാമിൽ കുറെ കുടുംബം കലക്കികൾ മെസേജ് അയക്കാറുണ്ട്. മഷൂറയെ കുറ്റം പറഞ്ഞും താരതമ്യപ്പെടുത്തിയും പറയാറുണ്ട്. ആദ്യമൊക്കെ പോട്ടെ എന്ന് വച്ചു. സോനുവിനോട് സ്നേഹം ഉള്ളവർ ആണെങ്കിൽ ഇങ്ങനെ മെസേജുകൾ അയക്കുമോ. ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ അല്ല, നിങ്ങളുടെ കമന്റുകളിൽ ആണ് സോനു ഹർട്ട് ആകുന്നത്. കാരണം നിങ്ങൾ കുത്തി നോവിച്ചു കൊണ്ടാണ് വേദനിപ്പിക്കുന്നത്.
അത്തരം ബാഡ് കമന്റുകളെ ചപ്പുചവർ കമന്റുകൾ ആയിട്ടേ നമ്മൾ കാണുകയുള്ളൂ. അതൊക്കെ ഡിലീറ്റ് ചെയ്ത് അവരെ ബ്ലോക്ക് ചെയ്യുകയാണ് ഞങ്ങൾ ചെയ്യാറുള്ളത്. ഒരിക്കലും ഞങ്ങളത് തലയിലേക്ക് കയറ്റാറില്ല. ബെർത്ത് ഡേ അടക്കം ഇത്രയും ലാവിഷ് ആയി ചെയ്യുന്നത് കണ്ടില്ല. ബഷിയ്ക്ക് മഷൂറയോടാണ് സ്നേഹം കൂടുതൽ എന്ന് പറഞ്ഞാണ് ചിലർ വന്നത്. എല്ലാവരുടെയും വിചാരം ഞാൻ കഴുതയുടെ ബുദ്ധി പോലും ഇല്ലാത്ത മനുഷ്യ സ്ത്രീ ആണെന്നാണോ എന്ന് സുഹാന പറയുന്നു. ഈ മനുഷ്യന്റെ പൈസയെ തിന്നാൻ മാത്രമാണോ ഇങ്ങനെ നിൽക്കുന്നത് എന്നൊക്കെ പലരും ചോദിക്കുന്നുണ്ടെന്നും സുഹാന പറയുന്നു.
എന്നാൽ താൻ കപ്പലണ്ടി കച്ചവടം നടത്തുമ്പോളാണ് സുഹാനയെ ജീവിതത്തിൽ കൂട്ടിയത്. കൈയ്യിൽ കാര്യമായ കാശൊന്നും ഇല്ലാതെ വാടകവീട്ടിൽ താമസിക്കുന്ന സമയത്താണ് മഷൂറയെ വിവാഹം കഴിക്കുന്നത്. അന്ന് എന്റെ സ്വഭാവം മനസിലാക്കിയത് കൊണ്ടാണ് മഷുറയുടെ കുടുംബം അവളെ എന്നെ ഏൽപ്പിച്ചതെന്ന് ബഷീർ പറയുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ രണ്ട് ഭാര്യമാരെയും മക്കളെയും പൊന്ന് പോലെ ഞാൻ നോക്കും.
ഞങ്ങൾ ജീവിക്കാൻ തുടങ്ങിയ സമയത്ത് ഞങ്ങളുടെ കൈയിൽ ഒന്നും ഇല്ലായിരുന്നു. ഈയൊരു സ്നേഹവും കൂട്ടായ്മയും കൊണ്ടാണ് ഞങ്ങൾ വിജയിച്ചത്. പണി എടുത്തിട്ടാണ് ഞങ്ങൾ കാശ് ഉണ്ടാക്കിയത്. യൂട്യൂബിൽ നിന്നും മാത്രം അല്ല, ഞങ്ങൾ പൈസ ഉണ്ടാക്കിയത്. പക്ഷേ കഷ്ടപ്പെട്ടാണ് വിജയിച്ചത് വന്നത്. പലവിധ ബിസിനസുകളിൽ നിന്നുമാണ് ഈ നിലയിൽ ആയതെന്ന് ബഷീറും ഭാര്യമാരും പറയുന്നു.
ഇത്രയും സ്നേഹം ഉണ്ടായിട്ടും ഭർത്താവ് എന്തിനാണ് മറ്റൊരുത്തിയെ കൂടി ജീവിതത്തിലേക്ക് കൂട്ടിയതെന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയും സുഹാന നൽകി. ഭാര്യ ഉണ്ടായിട്ടും മറ്റൊരു സ്ത്രീയെ നോക്കത്തവർ ഉണ്ടാവുമോ? അങ്ങനെയുള്ളവർ പറഞ്ഞാൽ മതി. ബഷിയുടെ ഭാര്യമാരിൽ ആരെങ്കിലും ഒരാൾ വളയുമെന്ന് കരുതി ഞങ്ങളെ നോക്കുന്നവർ ഉണ്ട്. പക്ഷേ അവരുടെ ഭാര്യമാരെ ഒലിപ്പിക്കുന്നത് കാണണമെന്നും സുഹാന തുറന്നടിക്കുന്നു.