സന്തോഷം കൊണ്ട് എന്റെ കണ്ണിലാകെ വെളളം നിറഞ്ഞു, ദൈവമേ അത് എന്റെ ഒരു മഹാഭാഗ്യമായിട്ട് ഞാൻ കരുതുന്നു: മമ്മൂക്കയ്ക്ക് ഒപ്പമുള്ള അനുഭവം പങ്കുവെച്ച് രശ്മി സോമൻ

186

സിനിമയിലൂടെ അഭിനയരംഗത്തെത്തി പിന്നീട് മലയാളം മിനി സ്‌ക്രീൻ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് രശ്മി സോമൻ. അഭിനയ രംഗത്ത് നിന്ന് ഏറെ കാലം മാറി നിന്ന ശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് നടി.

സോഷ്യൽ മീഡിയകളിളും സജീവമായ നടി പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. വിവാഹത്തോടെ ഭർത്താവ് ഗോപിനാഥനൊപ്പം രശ്മി ദുബായിൽ സ്ഥിരതാമസമാക്കിയിരിക്കുകയായിരുന്നു. ചെറുപ്പം മുതൽ സിനിമയിലും സീരിയലിലും നിറഞ്ഞ് നിന്ന രശ്മി ഇരുപതോാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Advertisements

എന്നാൽ സീരിയലുകളിലെ പ്രകടനമാണ് നടിയ്ക്ക് പ്രേക്ഷക പ്രശംസ നേടി കൊടുത്തത്. ഇപ്പോൾ സ്വന്തമായി ഒരു യുട്യൂബ് ചാനൽ തുടങ്ങി അതിൽ വീഡിയോകളുമായും രശ്മി എത്തുന്നുണ്ട്.
രശ്മി സോമന്റെ ആദ്യ ഭർത്താവ് മിനിസ്‌ക്രീൻ സംവിധായകനായ എഎം നസീർ ആയിരുന്നു. പ്രണയത്തിനൊടുവിൽ 2001ൽ ആയിരുന്നു വിവാഹം. എന്നാൽ വൈകാതെ ഇരുവരും പിരിഞ്ഞു.

പിന്നീടാണ് ഗോപീനാഥുമായുള്ള നടിയുടെ വിവാഹം നടക്കുന്നത്. ഇപ്പോൾ മമ്മൂട്ടിയുമൊത്തുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. മമ്മൂട്ടിക്ക് ഒപ്പം ഒരുമിച്ച് അഭിനയിച്ചതിനെ കുറിച്ചാണ് രശ്മി തുറന്ന് പറഞ്ഞിരിക്കുന്നത്.

രശ്മിയുടെ വാക്കുകൾ ഇങ്ങനെ:

മമ്മൂക്കയുടെ ഒരു സിനിമയിൽ എനിക്കും അഭിനയിക്കാനുളള ഒരു അവസരം ലഭിച്ചിട്ടുണ്ടായിരുന്നു. അരയന്നങ്ങളുടെ വീട് ആണ് ആ ചിത്രം. പക്ഷേ ഞങ്ങൾ തമ്മിലുളള കോമ്പിനേഷൻ, ആ ഒരു മഹാഭാഗ്യം എനിക്ക് കിട്ടിയില്ല.

പിന്നീട് അമ്മ സംഘടനയുടെ മീറ്റിംഗിൽ അദ്ദേഹം മുഖ്യാതിഥിയായി എത്തിയിട്ടുണ്ടായിരുന്നു. അന്ന് ഞാൻ പറഞ്ഞു മമ്മൂക്ക എനിക്ക് കൂടെ അഭിനയിക്കാനുളള ഒരു ഭാഗ്യം കിട്ടിയിട്ടുണ്ടായിരുന്നില്ല എന്ന്, അത് പറഞ്ഞപ്പോ അദ്ദേഹം നമ്മൾ ഒരുമിച്ച് ഒരു പടത്തില് അഭിനയിച്ചിട്ടുണ്ടല്ലോ എന്ന് പറഞ്ഞു.

അദ്ദേഹത്തെ പോലെ ഒരു മഹാനടൻ എന്നെ ഒരു സിനിമയിൽ ഓർത്തിരിക്കുക. അതും കൂടെ ഒരു കോമ്പിനേഷൻ പോലും ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ ലൊക്കേഷനിൽ വെച്ചൊക്കെ കണ്ടിട്ടുണ്ടായിരുന്നു. എന്നാലും കോമ്പിനേഷൻ ഒന്നും ഇല്ലാതിരുന്ന ഒരു ആർട്ടിസ്റ്റിനെ ഓർത്തിരിക്കുക എന്ന് പറയുമ്പോൾ അത് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.

എനിക്ക് സന്തോഷം കൊണ്ട് കണ്ണിലാകെ വെളളം നിറഞ്ഞു. അന്ന് ഞാൻ കാണുന്നവരോട് ഒക്കെ പറഞ്ഞു, അദ്ദേഹം എന്നെ ഓർത്തിരിക്കുന്നു ദൈവമേ അത് എന്റെ ഒരു മഹാഭാഗ്യമായിട്ട് ഞാൻ കരുതുന്നുവെന്നും രശ്മി സോമൻ പറയുന്നു.

Advertisement