ഇന്ത്യൻ ക്ലാസ്സിക്കൾ നൃത്തങ്ങളോടുള്ള അടങ്ങാത്ത ഇഷ്ടം മൂലം നന്നേ ചെറുപ്പത്തിലെ കേരളത്തിൽ താമസമാക്കി പിന്നെ മലയാള സിനിമയിലും എത്തിയ താര സുന്ദരിയാണ് പാരീസ് ലക്ഷ്മി. ഒരുപാട് അന്യഭാഷനടിമാർ വന്ന് മലയാള സിനിമയിൽ അഭിനയിച്ചിട്ട് പോകാറുണ്ടെങ്കിലും അവരെല്ലാം ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്ന് വന്നവരായിരിക്കും.
എന്നാൽ ഫ്രാൻസിൽ നിന്ന് വന്ന് ഇവിടെ കേരളത്തിൽ താമസിച്ച് മലയാള സിനിമയിൽ ഇപ്പോൾ അഭിനയിക്കുന്ന ആളാണ് നടി പാരീസ് ലക്ഷ്മി. അഞ്ജലി മേനോന്റെ സൂപ്പർഹിറ്റ് സിനിമ ബാംഗ്ലൂർ ഡേയ്സിൽ മിഷേൽ എന്ന കഥാപാത്രം മാത്രം മതി മലയാളിക്ക് പാരീസ് ലക്ഷ്മിയെ ഓർത്തിരിയ്ക്കാൻ.
മാതാ പിതാക്കളോടൊപ്പം തന്റെ അഞ്ചാം വയസ്സ് തൊട്ട് ഇന്ത്യയിൽ വരാറുള്ള ഒരാളായിരുന്നു പാരീസ് ലക്ഷ്മിയും കുടുംബവും. മാതാപിതാക്കളുടെ ഇന്ത്യയോടുള്ള ഇഷ്ടം മൂലം പാരീസ് ലക്ഷ്മിയും സഹോദരനും വളർന്നത് രണ്ട് രാജ്യങ്ങളുടെയും സംസ്കാരം ഉൾക്കൊണ്ടാണ്.
ഏഴാം വയസ്സ് മുതൽ ഭരതനാട്യം അഭ്യസിക്കുന്ന പാരീസ് ലക്ഷ്മി 2012 ൽ കഥകളി ഡാൻസറായ സുനിൽ പള്ളിപ്പുറത്തെ വിവാഹം കഴിച്ച് ഇന്ത്യയുടെ മരുമകൾ ആയി മാറി. അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിൽ ഒരു ഗാനത്തിലൂടെയാണ് പാരീസ് ലക്ഷ്മി സിനിമയിലേക്ക് എത്തുന്നത്.
മറിയം സോഫിയ ലക്ഷ്മി ക്വിനോ എന്നാണ് പാരീസ് ലക്ഷ്മിയുടെ യഥാർത്ഥ പേര്. ഭർത്താവിനൊപ്പം കലശക്തി എന്ന പേരിൽ ഒരു ആർട്സ് സ്കൂൾ വൈക്കത്ത് തുടങ്ങിയിരുന്നു പാരീസ് ലക്ഷ്മി. ബാംഗ്ലൂർ ഡേയ്സ്, സാൾട്ട് മാങ്കോ ട്രീ, ഓലപ്പീപ്പി, ടിയാൻ, നവൽ എന്ന ജുവൽ തുടങ്ങിയ സിനിമകളിൽ പാരീസ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വരുന്ന ഡി 5 ജൂനിയർ എന്ന റിയാലിറ്റി ഷോയിൽ വിധികർത്താക്കളിൽ ഒരാളായി പാരീസ് ലക്ഷ്മിയും ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവയായ താരം തന്റെ പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ.
ഫോർട്ട് കൊച്ചിയിലെ ഓൾഡ് ലൈറ്റ് ഹൌസ് ബ്രിസ്റ്റോയിൽ വച്ച് സ്വിമ്മിങ് പൂളിൽ വച്ചുള്ള ഫോട്ടോഷൂട്ട് ആണ് പാരീസ് ലക്ഷ്മി എടുത്തിരിക്കുന്നത്. അർജുൻ ഷാജി എന്ന ഫോട്ടോഗ്രാഫർ എടുത്ത അതി മനോഹരമായ ചിത്രങ്ങളാണ് പാരീസ് ലക്ഷ്മി പങ്കുവച്ചത്. സ്വിമിങ് പൂളിലെ വെള്ളത്തിലെ നീന്തി തുടിക്കുന്ന പാരീസ് ലക്ഷ്മിയുടെ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് ലൈക്കും കമന്റുമായി എത്തുന്നത്.