മോഹൻലാലിന്റെ ആ പ്രകടനം കണ്ട് അന്ന് ഞാൻ അത്ഭുതപ്പെട്ടുപോയി, സാധാരണ ഗതിക്ക് അത് മനുഷ്യ സാധ്യമല്ല: നെടുമുടി വേണുവിന്റെ വെളിപ്പെടുത്തൽ

10438

അഭിനയകലയുടെ വിസ്മയകരമായ വേഷരകർച്ചകളൾക്ക് മലയാളികൾക്കായി കാഴ്ചവെച്ച നടന കുലപതിയാണ് നടൻ നെടുമുടി വേണു. ഒന്നിനൊന്നും വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നതിൽ നെടുമുടിക്ക് ഒരു പ്രത്യേക കഴുവുതന്നെയുണ്ട്.

നായകനായും വില്ലനായും അച്ഛനായും മുത്തശ്ശനായും സഹനടനായും ഒക്കെ തിളങ്ങിയ അദ്ദേഹം ചില തമിഴ് സിനിമകളിലും ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. വർഷങ്ങൾ നീണ്ട കരിയറിൽ നിരവധി ശ്രദ്ധേയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിരുന്നു.

Advertisements

മലയാള സിനിമയുടെ താരരാജാക്കൻമാരായ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്കൊപ്പം എല്ലാം നിരവധി സിനിമകളിൽ നെടുമുടി വേണു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. മോഹൻലാലിന് ഒപ്പം നെടുമുടി അഭിനയിച്ച സിനിമകളിൽ ഒന്നാണ് സിബി മലയിൽ ലോഹിതദാസ് കൂട്ടുകെട്ടിൽ ഇറങ്ങിയ കമലദളം.

നന്ദഗോപൻ എന്ന കലാമണ്ഡലത്തിലെ ഡാൻസ് അധ്യാപകനായി മോഹൻലാൽ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം കൂടിയായിരുന്നു കമലദളം. സിബി മലയിലാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. കമലദളത്തിലെ മോഹൻലാലിന്റെ അസാമാന്യ പ്രകടനത്തെ കുറിച്ച് നെടുമുടി വേണു ഒരഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായി മാറിയിരുന്നു.

കമലദളത്തിലെ ഒരു സീനിൽ മോഹൻലാലിന്റെ പ്രകടനം കണ്ട് അത്ഭുതപ്പെട്ടുപോയിരുന്നു എന്ന് നെടുമുടി വേണു പറഞ്ഞിരുന്നു. കമലദളം സ്‌ക്രിപ്റ്റ് വായിച്ച സമയത്ത് ലാൽ അതില് ഒരു നർത്തകനായി അഭിനയിക്കുന്നത് അറിഞ്ഞു. അപ്പോ അതിൽ ഒരു പ്രത്യേക രംഗത്ത് ഇയാൾ കഥകും കുച്ചുപ്പുടിയും ഭരതനാട്യവും മോഹിനിയാട്ടവും എല്ലാം ചെയ്യുന്ന ഒരു സ്വീക്വൻസുണ്ട്.

സിനിമയിലെ പ്രധാനപ്പെട്ട സ്വീക്വൻസാണ് അപ്പോ ഇത് പഠിച്ച ഒരാൾക്കുതന്നെ അത് ചെയ്ത് ഫലിപ്പിക്കാൻ ബുദ്ധിമുട്ടാണ്. അന്ന് ഞാൻ സിബിയോട് ചോദിച്ചു സിബി ഇതെങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത് എന്ന്. അത് ലാലിനെ വെച്ച് ഷൂട്ട് ചെയ്യുമെന്ന് പറഞ്ഞു. അപ്പോ ഞാൻ പറഞ്ഞു ലാൽ ഇതൊക്കെ ചെയ്താൽ നന്നാവുമോ എന്ന്.

അപ്പോ ചെയ്തു നോക്കാം എന്ന് സിബി പറഞ്ഞു. അപ്പോ ഞാൻ പറഞ്ഞു ലോംഗ് ഷോട്ടിന് ഒന്നും പോവാതെ മുഖത്തിന് അടുത്തുനിന്നുളള ദൃശ്യങ്ങള് പകർത്തുന്നതാവും നല്ലത് എന്ന്. കാരണം മുദ്രകൾ ഒകെ വെക്കുമ്പോഴും കാലുകൾ ഒകെ വെക്കുമ്പോഴുമുളള നമ്മുടയൊക്കെ പരിമിധികൾ എന്തിനാണ് ആൾക്കാർ അറിയുന്നത് എന്ന് പറഞ്ഞു.

ആ സീക്വൻസിൽ ഞാനില്ലായിരുന്നു പിന്നെ സിനിമ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. കാരണം ഒരു പ്രൊഫഷണൽ നർത്തകനെ പോലെ ലാൽ അതിൽ പെർഫോം ചെയ്തു. അതെല്ലാം കഷ്ടപ്പെട്ട് പഠിച്ച്, ഇത് പ്രാഥമികമായി പഠിക്കുക എന്നുളളതല്ല, പക്ഷേ ആ ഷോട്ടിലേക്ക് ആവശ്യമുളള കാരങ്ങളൊക്കെ വ്യത്തിയായി പഠിച്ച് അതെല്ലാം വൃത്തിയായി പെർഫോം ചെയ്തു ലാൽ, ഞാൻ അത്ഭുതപ്പെട്ടുപോയി.

അത് സാധാരണഗതിക്ക് മനുഷ്യ സാധ്യമല്ല. കമൽഹാസൻ ചെയ്തതിനേക്കാളും ഒകെ നന്നായി മോഹൻലാൽ കമലദളത്തിൽ ചെയ്തു. പിന്നീട് പദ്മ സുബ്രഹ്മണ്യത്തെ പോലയുളള പ്രസിദ്ധരായ നർത്തകിമാരൊക്കെ മോഹൻലാലിന്റെ പ്രകടനം കണ്ട് നന്നായിട്ടുണ്ടെന്ന് പറഞ്ഞു.

സിനിമ കണ്ട് ലാലിന്റെ പ്രകടനം അത്ഭുതകരമാണ് നന്നായി ശ്രമിച്ചിട്ടുണ്ടെന്ന് പറഞ്ഞു. പിന്നെ വാനപ്രസ്ഥം എന്ന സിനിമയിലും മോഹൻലാലിന്റെ പ്രകടനം അതുപോലെയായിരുന്നു നെടുമുടി വേണു പറഞ്ഞു.

Advertisement