വിശാലിനൊപ്പം അഭിനയിച്ച അനുഭവങ്ങൾ മറക്കാനാവില്ല, ആ ഒരൊറ്റ ഗാനം മതിയല്ലോ എന്നെ ഓർക്കാൻ: വെളിപ്പെടുത്തലുമായി മുക്ത

415

ബാലതാരമായി മലയാള സിനിമാ സീരിയൽ അഭിനയരംഗത്ത് തുടക്കം കുറിച്ച താരമാണ് മുക്ത. സ്വരമെന്ന സീരിയലിലൂടെ തുടങ്ങിയ താരത്തിന്റെ അഭിനയജീവിതം കൂടത്തായ എന്ന സീരിയലിൽ എത്തി നിൽക്കുകയാണ്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് മുക്ത.

അതേ സമയം വിവാഹത്തിന് ശേഷം താരം സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. പ്രശസ്ത ഗായികയും അവതാരകയുമാ റിമി ടോമിയുടെ സഹോദരനാണ് മുക്തയെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മുക്ത. വർഷങ്ങൾ നീണ്ട ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് താരം.

Advertisements

കൂടത്തായി സീരിയലിൽ ഡോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മുക്ത എത്തിയിട്ടുള്ളത്. സംഭവകഥയെ അടിസ്ഥാനമാക്കിയൊരുക്കുന്ന പരമ്പര വിജയകരമായി മുന്നേറുകയാണ്. കരിയറിൽ ഇതാദ്യമായാണ് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അതേ സമയം താൻ സിനിമയിൽ ഒപ്പം അഭിനയച്ച നടൻമാരെ കുറിച്ച് വാചാലയായിരിക്കുകയാണ് മുക്ത ഇപ്പോൾ. മെഗാസ്റ്റാർ മമ്മൂട്ടി, സൂപ്പർതാരം സുരേഷ് ഗോപി, സലീം കുമാർ സംവിധായകൻ ലാൽ ജോസ് ഇവരെക്കുറിച്ചെല്ലാം മുക്ത സംസാരിച്ചിരുന്നു.

രണ്ട് സിനിമയിലാണ് താരം മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇമ്മാനുവലിൽ മൂന്ന് സീനേയുള്ളൂ. എന്നാലും എല്ലാവരും എന്റെ കഥാപാത്രത്തെ ഓർത്തിരിക്കും. അത്രയും നന്നായി ആളുകളിലേക്ക് ആ കഥാപാത്രം. നസ്രാണിയിലെ അനുഭവവും മികച്ചതായിരുന്നുവെന്നും മുക്ത പറഞ്ഞു.

പപ്പയെക്കുറിച്ച് പ്രത്യേകിച്ച് പറയാനൊന്നുമില്ലെന്നായിരുന്നു സലിം കുമാറിനെ കുറിച്ച് മുക്ത പറഞ്ഞത്. എന്റെ കല്യാണത്തിനാണ് അവസാനമായി ഞാൻ അദ്ദേഹത്തെ കണ്ടത്. ആ സിനിമ ചിത്രീകരിക്കുന്ന സമയത്ത് അങ്ങനെ ഒരു പപ്പയും മൂന്ന് മക്കളും തന്നെയായിരുന്നു. നല്ലൊരു അനുഭവമായിരുന്നു. പപ്പയെപ്പോലെ തന്നെയാണ് അദ്ദേഹം പെരുമാറിയതെന്നും മുക്ത ഓർത്തെടുക്കുന്നു.

എന്റെ സ്വന്തം ചേട്ടനെപ്പോലെയാണ് സുരേഷേട്ടൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം അഭിനയിപ്പോൾ നന്നായി പിന്തുണയിച്ചിരുന്നു. വ്യക്തി ജീവിതത്തിൽ ചില പ്രശ്‌നങ്ങളിലൂടെ കടന്നുപോവുന്ന സമയത്തായിരുന്നു ഹേലൈസ ചെയ്യുന്നത്. അദ്ദേഹം കൂടെത്തന്നെ നിന്നിരുന്നു. ഞങ്ങളുടെ കുടുംബവുമായും നല്ല അടുപ്പമുണ്ട് അദ്ദേഹത്തിന്. എന്റെ അനിയത്തീടെ കല്യാണത്തിന് വന്നിരുന്നു. എന്റെ കല്യാണത്തിനും വന്നിരുന്നു, എപ്പോ വിളിച്ചാലും സംസാരിക്കാനാവും.

വിശാലിനൊപ്പം അഭിനയിച്ച അനുഭവങ്ങളും മറക്കാനാവില്ല. ആ ഒരൊറ്റ ഗാനം മതിയല്ലോ എന്നെ ഓർക്കാൻ. മലയാളത്തിൽ നിന്നും നേരതെ തമിഴിലേക്ക് പോവുകയായിരുന്നു. വലിയൊരു ഭാഗ്യമായിരുന്നു അത്. വല്ലാത്തൊരു അനുഭവമായിരുന്നു. അർജുൻ സാറിനെ അങ്ങനെ പരിചയമില്ല. ഒരുമിച്ച് സിനിമ ചെയ്തപ്പോൾ കോമ്പിനേഷൻ സീനുകളുണ്ടായിരുന്നില്ല. ചേരൻ സാറിനൊപ്പമുള്ള അനുഭവങ്ങൾ ഇപ്പോഴും ഓർമ്മയുണ്ട്.

അതേ സമയം കൂടത്തായി സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കിയ പരമ്പരയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് മുക്ത. സിനിമ ചെയ്തിരുന്ന സമയത്തേക്കാളും മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് താരം പറയുന്നു. അതാത് സമയത്ത് തന്നെ എല്ലാം അറിയുന്നുണ്ട്. കരിയറിൽ ഇതാദ്യമായാണ് ഇത്രയും നെഗറ്റീവായ വേഷം ചെയ്യുന്നത്. ഡോളിയെ പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും താരം പറയുന്നു.

അർച്ചനയെ ഒക്കെയാണ് വില്ലത്തിമാരായി അറിയുന്നത്. തിരിച്ചുവരവിൽ തനിക്ക് ലഭിക്കുന്ന പിന്തുണയിൽ സന്തോഷമുണ്ടെന്ന് മുക്ത പറയുന്നു. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു മുക്ത വിശേഷങ്ങൾ പങ്കുവെച്ചത്.

Advertisement