ഒന്നിനൊന്ന് വിജയങ്ങളായ മമ്മൂട്ടി ഡബിൾ റോളിൽ മിന്നിച്ച സിനിമകൾ ഏതൊക്കെയെന്നറിയാമോ

164

നാൽപ്പത് വർഷത്തിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരചക്രവർത്തിയാണ് മെഗാസ്റ്റാർ മ്മൂട്ടി. ഇതിനോടകം നിരവധി മികച്ച കഥാപാത്രങ്ങളെ അനശ്വരമാക്കി മലയാള സിനിമയുടെ നെടുതൂണായി നിറഞ്ഞു നിൽക്കുകയാണ് മമ്മുട്ടി.

ഇത്രയും കാലത്തിനിടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മമ്മൂട്ടി അവതരിപ്പിക്കാത്ത കഥാപാത്രങ്ങൾ ഇല്ലെന്ന് തന്നെ പറയാം. ഇതിൽ തന്നെ മമ്മുട്ടി ഇരട്ട വേഷത്തിൽ അഭിനയിച്ചിട്ടുള്ള ഒട്ടനവധി സിനിമകളും ഉണ്ട്. 1990 സിബി മലയിൽ സംവിധാനം ചെയ്ത പരമ്പര എന്ന ചിത്രമായിരുന്നു മമ്മൂട്ടി ഡബിൾ റോളിൽ അഭിനയിച്ച ആദ്യ ചിത്രം.

Advertisements

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. അതിന് ശേഷം ഒരുപിടി ചിത്രങ്ങളിൽ മമ്മുട്ടി ഡബിൾ റോളിൽ തിളങ്ങി നിന്നു. മമ്മൂട്ടി ഡബിൾ റോളിലെത്തി വിജയമായ ചില ചിത്രങ്ങൾ ഇവയൊക്കെയാണ്.

പരമ്പര: സിബി മലയിൽ സംവിധാനം ചെയ്ത പരമ്പര റിലീസ് ചെയ്തത് 1990 ൽ ആയിരുന്നു. എസ്എൻ സ്വാമി ആയിരുന്നു ഈ സിനിമയുടെ രചയിതാവ്. സുമലതയായിരുന്നു പരമ്പരയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത്. മികച്ച വിജയം നേടിയ ഈ സിനിമയിൽ സുരേഷ് ഗോപിയും ഒരു വേഷത്തിൽ എത്തിയിരുന്നു.

ദാദാസാഹിബ്: മമ്മൂട്ടിയെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദാദാസാഹിബ്. ചിത്രത്തിൽ രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം ആ വർഷത്തെ ബോക്സോഫീസ് ഹിറ്റ് കൂടിയായിരുന്നു ദാദാസാഹിബ്. 2000ൽ പുറത്തിറങ്ങിയ ദാദാസാഹിബിൽ മമ്മൂട്ടിയുടെ നായികയായി എത്തിയത് ആതിര ആയിരുന്നു.

ബൽറാം വി/എസ് താരാദാസ്: 2006 ൽ പുറത്തിങ്ങിയ ആക്ഷൻ, ത്രില്ലർ ആയിരുന്നു ബൽറാം വി/എസ് താരാദാസ്. ഐവി ശശി സംവിധാനം ചെയ്ത ബൽറാം വി/എസ് താരാദാസിൽ മമ്മൂട്ടിയുടെ നായികയായി എത്തിയത് ബോളിവുഡ് താരസുന്ദരി കത്രീന കൈഫ് ആയിരുന്നു.

ബൽറാം എന്ന പോലീസ് ഓഫീസറായും താരദാസ് എന്ന കള്ളക്കടത്തുകാരനായും മമ്മൂട്ടി ഈ ചിത്രത്തിൽ തകർത്തഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ തന്നെ സൂപ്പർഹിറ്റുകളായ അതിരാത്രത്തിലേയും ഇൻസ്‌പെക്ടർ ബൽറാമിലേയും കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ടി ദാമോദരൻ ആയിരുന്നു ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്.

മായാബസാർ: തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ഈ ആക്ഷൻ ചിത്രം റിലീസ് ചെയ്തത് 2008 ലായിരുന്നു. മമ്മൂട്ടിക്ക് ഒപ്പം ടിസ്‌ക ചോപ്ര, ഷീല കൗർ എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിൽ രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

അണ്ണൻ തമ്പി: 2008 ൽ പുറത്തിറങ്ങി തകർപ്പൻ വിജയം നേടിയ സിനിമയായിരുന്നു അണ്ണൻ തമ്പി
റായ് ലക്ഷ്മി, ഗോപിക എന്നിവർ നായികമാരായ ചിത്രത്തിൽ മമ്മൂട്ടി ഇരട്ട സഹോദരങ്ങളുടെ വേഷത്തിലാണ് എത്തിയത്. അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയമായിരുന്നു.

പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ: 2009 ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് ഇത്. മമ്മൂട്ടി, ശ്വേത മേനോൻ, മൈഥിലി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രം നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടിയ ചിത്രത്തിൽ മൂന്നു വേഷങ്ങളിലാണ് മമ്മൂട്ടി അഭിനയിച്ചത്.

ദ്രോണ; 2010ൽ റിലീസ് ചെയ്ത ഈ സിനിമയിൽ മമ്മൂട്ടി, കനിഹ, നവ്യ നായർ എന്നിവരായിരുന്നു പ്രധാന വേഷത്തിൽ. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. മമ്മൂട്ടി രണ്ട് സഹോദര കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

ബാല്യകാലസഖി: ബഷീറിന്റെ ബാല്യകാലസഖി എന്ന നോവലിനെ ആസ്പദമാക്കി പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. മമ്മുട്ടിയും ഇഷ തൽവാറും കേന്ദ്ര കഥാപാത്രങ്ങളായി എത്തി 2014ൽ പുറത്തിറങ്ങിയ ചിത്രം മികച്ച വിജയമായിരുന്നു നേടിയത്.

Advertisement