തന്റെ ഏറ്റവും പുതിയ സിനിമയായ മാമാങ്കത്തിന്റെ ഹിന്ദി പതിപ്പിന്റെ പ്രചരണാർത്ഥം മുംബൈയിൽ ആയിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. അവിടെ വെച്ച് ഒരു മാധ്യമ പ്രവർത്തകൻ നടനോട് ചോദിച്ച ചോദ്യവും അതിനു അദ്ദേഹം നൽകിയ ഉത്തരവും ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്.
ഇപ്പോൾ അറുപത്തിയെട്ടു വയസായ മമ്മൂട്ടിയോട് ഈ പ്രായത്തിലും എങ്ങനെ ആറു മുതൽ എട്ടു വരെ ചിത്രങ്ങൾ ഒരു വർഷം ചെയ്യാൻ സാധിക്കുന്നു എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. താൻ മമ്മൂട്ടിയുടെ ഒരു ആരാധകൻ ആണെന്നും അമ്പത്തിനാല് വയസുള്ള തന്റെ അച്ഛൻ പത്തു മിനിട്ടു നടന്നാൽ തന്നെ തളർന്നു പോകും.
അപ്പോൾ ഇത്രയും പ്രായമുള്ള മമ്മൂട്ടി എങ്ങനെയാണു ഇത്രയും ചിത്രങ്ങൾ ചെയ്യാനുള്ള എനർജി കാത്തു സൂക്ഷിക്കുന്നത് എന്നും, എന്താണ് മമ്മൂട്ടിയുടെ എനർജി എന്നുമാണ് ആ മാധ്യമ പ്രവർത്തകന്റെ ചോദ്യം.
അതിനു ഉത്തരമായി മമ്മൂട്ടി പറഞ്ഞത് താങ്കളെ പോലെ ഉള്ള ആരാധകർ ആണ് തന്റെ എനർജി എന്നാണ്. നിങ്ങളാണ് എന്റെ എനർജി എന്ന് പറഞ്ഞ മമ്മൂട്ടി സൂചിപ്പിക്കുന്നത് തനിക്കു ഇപ്പോഴും ലഭിക്കുന്ന പ്രേക്ഷകരുടെ സ്നേഹവും ആരാധനയും പിന്തുണയും ആണ് തന്നെ മുന്നോട്ടു കൊണ്ട് പോകുന്നത് എന്നാണ്.