ആ മമ്മൂട്ടി ചിത്രം റിലീസ് ചെയ്തതിന്റെ മൂന്നാം ദിവസം അപ്രതീക്ഷിതമായി സുരേഷ് ഗോപിയുടെ സൂപ്പർ സിനിമ റിലീസ് ചെയ്തു; മെഗാസ്റ്റാർ ചിത്രം ബോക്സ് ഓഫീസിൽ മൂക്കുകുത്തി

7989

മലയാള ത്തിലെ സൂപ്പർ താരങ്ങൾ എല്ലാം നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവർ ആണെങ്കിലും ഇവരുടെ സിനിമകൾ ഒന്നിച്ച് റിലീസിന് വന്നാൽ പിന്നെ ആരാധകരുടെ പൊരിഞ്ഞ പോരാണ് നടക്കുന്നത്. ഉൽസവകാല സീസണുകളിൽ അടക്കം സൂപ്പർതാര സിനിമകളുടെ ബോക്സ് ഓഫീസ് പോരാട്ടം മലയാള സിനിമയിൽ പുതുമയുള്ള കാര്യവുമല്ല.

വർഷങ്ങളായി ഉത്സവ സീസണുകളിൽ സൂപ്പർതാരങ്ങൾ സിനിമകളിലൂടെ ഏറ്റുമുട്ടുന്നുണ്ട്. 1999 ൽ അങ്ങനെയൊരു സൂപ്പർതാര മത്സരം നടന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ആക്ഷൻ ഹീറോ സുരേഷ് ഗോപിയും ബോക്സ് ഓഫീസിൽ നേർക്കുനേർ വന്ന വർഷം. എന്നാൽ അന്ന് വിജയം സ്വന്തമാക്കിയത് സുരേഷ് ഗോപി ആയിരുന്നു.

Advertisements

ടിഎസ് സുരേഷ് ബാബു ടി.ദാമോദരൻ മാസ്റ്ററുടെ തിരക്കഥയിൽ സംവിധാനം ചെയ്ത സിനിമയാണ് സ്റ്റാലിൻ ശിവദാസ്. മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ദിനേശ് പണിക്കർ ആയിരുന്നു നിർമ്മാണം. മമ്മൂട്ടിക്ക് പുറമേ ജഗദീഷ്, കുശ്ബു, ക്യാപ്റ്റൻ രാജു, ശങ്കർ തുടങ്ങിയവരാണ് സ്റ്റാലിൻ ശിവദാസിൽ അഭിനയിച്ചത്. 1999 മാർച്ച് 12 വെള്ളിയാഴ്ചയാണ് സിനിമ തിയറ്ററുകളിൽ എത്തിയത്.

Also Read
ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി മീരാ ജാസ്മിൻ, സത്യൻ അന്തിക്കാട് ജയറാം മീരാ ജാസ്മിൻ ചിത്രം എറണാകുളത്ത് തുടങ്ങുന്നു, അവേശത്തിൽ ആരാധകർ

ആദ്യ ദിനം മികച്ച കളക്ഷൻ ലഭിച്ചു. രണ്ടാം ദിനവും നല്ല കളക്ഷനാണ് സിനിമയ്ക്ക് ലഭിച്ചത്. ആദ്യ രണ്ട് ദിവസങ്ങളിലെ പോലെ ഒരാഴ്ച കളക്ഷൻ കിട്ടിയാൽ തന്റെ മുടക്കുമുതൽ തിരിച്ചുകിട്ടുമെന്ന് നിർമ്മാതാവ് ദിനേശ് പണിക്കർ പ്രതീക്ഷിച്ചു.
അപ്പോഴാണ് ഒരു ട്വിസ്റ്റ് സംഭവിക്കുന്നത്.

രൺജി പണിക്കരുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം പത്രം അപ്രതീക്ഷിതമായി റിലീസ് ചെയ്തു. പത്രത്തിന്റെ റിലീസ് പല കാരണങ്ങൾ നീണ്ടുപോകുന്ന സമയമായിരുന്നു അത്. മാത്രമല്ല, അക്കാലത്ത് വെള്ളിയാഴ്ചകളിലാണ് സിനിമകൾ റിലീസ് ചെയ്തിരുന്നത്. പത്രം അപ്രതീക്ഷിതമായി റിലീസ് ചെയ്തതാകട്ടെ ഒരു ഞായറാഴ്ച.

സ്റ്റാലിൻ ശിവദാസ് റിലീസ് ചെയ്ത് മൂന്നാം ദിവസമായിരുന്നു പത്രത്തിന്റെ റിലീസ്. ആദ്യ ദിവസം തന്നെ പത്രത്തിന് നല്ല അഭിപ്രായം ലഭിച്ചു. സ്റ്റാലിൻ ശിവദാസിനേക്കാൾ കൂടുതൽ തിയറ്ററുകളിൽ പത്രം കളിച്ചു. പിന്നീട് പത്രത്തിന് നല്ല തിരക്ക് അനുഭവപ്പെടുകയും സ്റ്റാലിൻ ശിവദാസിന്റെ ഗ്രാഫ് പെട്ടന്ന് താഴുകയും ചെയ്തു.

പത്രം അന്ന് റിലീസ് ചെയ്തില്ലായിരുന്നു എങ്കിൽ സ്റ്റാലിൻ ശിവദാസ് തിയറ്ററുകളിൽ മികച്ച വിജയം നേടുമായിരുന്നു എന്നാണ് ദിനേശ് പണിക്കർ പറയുന്നത്. സൂരേഷ് ഗോപി തകർത്താടിയ പത്രത്തിൽ ശക്തമായി നായികാ വേഷവുമായി ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആയിരുന്നു എത്തിയത്.

മുരളി, എൻഫ് വർഗീസ്, കൊച്ചിൻ ഹനീഫ, ജോസ് പ്രകാശ്, ശരത് തുടങ്ങി വലിയ ഒരു താര നിര തന്നെ ഈ സിനിമയിൽ വേഷമിട്ടിരുന്നു.

Also Read
പ്ലസ് ടുവിൽ തുടങ്ങിയ പ്രണയം വീട്ടിൽ പൊക്കി, ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് അമ്മ തലയിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചു, ക്ലാസ്മേറ്റ്സ് കണ്ട് വീണ്ടും ഇഷ്ടത്തിലായി: അശ്വതി ശ്രീകാന്ത് പറയുന്നു

Advertisement