അങ്ങനെ ഒരെണ്ണം ഇനി കിട്ടുമെന്ന് തോന്നുന്നില്ല: ഓടി നടന്ന് അഭിനയിക്കത്തിന്റെ കാരണം വെളിപ്പെടുത്തി വിന്ദുജ മേനോൻ

104

ഒന്നാനാം കുന്നിൽ ഒരാടി കുന്നിൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് നായികയായി മാറിയ നടിയാണ് വിന്ദുജ മേനോൻ. ടികെ രാജിവ് കുമാർ മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിനെ നായകനാക്കി ഒരുക്കിയ പവിത്രം എന്ന സിനിമയിലൂടെയാണ് വിന്ദൂജ മേനോൻ ആരാധകർക്ക് പ്രിയങ്കരിയായി മാറുന്നത്.

പിന്നീട് ഒരുപിടി സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ മനസ് കവരുകയും ചെയ്തു വിന്ദജ. കലോത്സവ വേദികളിലെ താരമായിരുന്നു വിന്ദൂജ മേനോൻ. 1997ൽ പുറത്തിറങ്ങിയ സൂപ്പർമാൻ എന്ന ചിത്രത്തിന് ശേഷം ഇടവേളയെടുത്ത വിന്ദുജ പിന്നീട് 2016ൽ പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് മടങ്ങി വരുന്നത്. ഇതിനിടെ ടെലിവിഷനിൽ സജീവമായിരുന്നു താരം. പല ചാനലുകളിലായി നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്.

Advertisements

28 ഓളം സിനിമകളിലും ഒരുപിടി നല്ല ടെലിവിഷൻ പരമ്പരകളിലും വിന്ദുജ മേനോൻ വേഷമിട്ടിട്ടുണ്ട്. 1994ൽ പുറത്തിറങ്ങിയ പവിത്രം എന്ന സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രമാണ് വിന്ദുജാ മേനോൻ എന്ന നടിയെ ഇന്നും സിനിമാ പ്രേക്ഷകർ നെഞ്ചേറ്റാൻ കാരണം. സിനിമയേക്കാളും ഒരു പക്ഷെ അതിനേക്കാളും പെർഫെക്ഷനോടെയാണ് വിന്ദുജ പിന്നീട് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുൻപിലും എത്തുന്നത്.

Also Read
കാവ്യാ മാധവന്റെ കൈയ്യും പിടിച്ച് കുസൃതികാട്ടി കുഞ്ഞ് മഹാലക്ഷ്മി എയർപോർട്ടിൽ, ക്യൂട്ട് ബേബി എങ്ങോട്ടാണ് പറക്കുന്നത് എന്ന് ആരാധകർ

കേരള സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ഒരു കാലത്ത് വിന്ദുജ. 1991 ഇന്ന് കാസർകോട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു വിന്ദുജ. വിവാഹശേഷം ഭർത്താവ് രാജേഷ് കുമാറിനും മകൾ നേഹയ്ക്കുമൊപ്പം മലേഷ്യയിലാണ് വിന്ദുജ. അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും നൃത്തത്തിൽ ഇപ്പോഴും സജീവമായ വിന്ദുജ മകൾക്കൊപ്പം നൃത്തവേദികളിലും തിളങ്ങാറുണ്ട്.

അവതാരകയായും വിധി കർത്താവായും താരം എത്തിയിട്ടുണ്ട്. അതേ സമയം പവിത്രം പോലൊരു സിനിമയോ, മീനാക്ഷിയെപ്പോലൊരു കഥാപാത്രമോ ഇനി വരുമെന്ന് തോന്നുന്നില്ലെന്നും അതിനാലാണ് താൻ ഓടി നടന്ന് അഭിനയിക്കാതിരുന്നതെന്നും തുറന്നു പറയുകയാണ് വിന്ദൂജ മേനോൻ ഇപ്പോൾ.

15ാമത്തെ വയസ്സിലാണ് മീനാക്ഷിയായി അഭിനയിച്ചത്. ചേട്ടച്ഛനും മീനാക്ഷിയും തമ്മിലുള്ള ബന്ധത്തിന് ഇത്രയേ റെ ആഴമുണ്ടെന്ന് മനസ്സിലാക്കിയത് വിവാഹ ശേഷമാണ്. സിനിമയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ മനസ്സി ലാക്കിയത് ഈ ചിത്രത്തിൽ അഭിനയിച്ചതോടെയാണ്.

പവിത്രം പോലൊരു സിനിമയോ, മീനാക്ഷിയെ പോലൊരു കഥാപാത്രമോ ഇനി വരുമെന്ന് തോന്നുന്നില്ല. ചെയ്യുന്ന കാര്യങ്ങൾ മികച്ച രീതിയിൽ ചെയ്യണമെന്ന് നിർബന്ധമുണ്ട്. അതിനാലാണ് ഓടി നടന്ന് അഭിനയിക്കാതെ ഇരുന്നതെന്നും വിന്ദുജ മേനോൻ പറയുന്നു.

Also Read
മോഹൻലാൽ ശിഷ്യനൊപ്പം, ഗുരുവിനൊപ്പം മമ്മൂട്ടിയും: താരരാജാക്കൻമാരുടെ രണ്ടു വമ്പൻ ചിത്രങ്ങൾ ഒരുങ്ങുന്നു

Advertisement