മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത സൂപ്പർതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. അമ്പത് വർഷത്തോളമായി മമ്മൂട്ടിയും 40 ൽ അധികം വർഷങ്ങളായി മോഹൻലാലും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്.
ഇപ്പോഴും കൈനിറയെ ചിത്രങ്ങളുമായി ഇരുവരും തിരക്കിലുമാണ്. മലയാളത്തിലെ സീനിയർ സംവിധായകർ മുതൽ പുതു തലമുറയിലെ സംവിധായകർ വരെ ഇവരുടെ ഡേറ്റ് കിട്ടാൻ വേണ്ടി ഓടി നടക്കുകയാണ് ഇപ്പോഴും. ഇപ്പോഴിതാ മമ്മൂട്ടുയും മോഹൻലാലും പ്രധാന വേഷത്തിൽ എത്താൻ സാധ്യതയുള്ളം രണ്ടു ചിത്രങ്ങളുടെ പ്രവർത്തനങ്ങൾ അണിയറയിൽ നടക്കുകയാണ്.
പ്രശസ്ത സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയാണ് അതിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രം ഒരുക്കാൻ തയ്യാറെടുക്കുന്നത്. താരരാജാവ് മോഹൻലാൽ ചിത്രം ഒരുക്കാൻ പോകുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ശിഷ്യനായിരുന്ന ടിനു പാപ്പച്ചൻ ആണെന്നും ആണ് പുറത്തുവരുന്ന സൂചനകൾ.
അതേ സമയം മമ്മൂട്ടിയെ വെച്ച് ലിജോ ജോസ് പെല്ലിശ്ശേരി രണ്ടു ചിത്രങ്ങൾ ചെയ്യുമെന്നാണ് സൂചന എങ്കിലും അതിനു ഇതുവരെ യാതൊരു വിധ ഔദ്യോഗിക സ്ഥിതീകരണവും വന്നിട്ടില്ല. എംടി വാസുദേവൻ നായരുടെ രചനയിൽ ഒരുങ്ങുന്ന നെറ്റ് ഫ്ലിക്സ് ആന്തോളജിയിലെ ഒരു ഭാഗമാണ് മമ്മൂട്ടി ലിജോ ജോസ് കൂട്ടുകെട്ടിൽ ഒരുങ്ങുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഒരു ചിത്രം.
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രമൊരുക്കി അരങ്ങേറ്റം ഗംഭീരമാക്കിയ ടിനു പാപ്പച്ചൻ അതിനു ശേഷം ഒരുക്കിയ അജഗജാന്തരം എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അതിനിടയിലാണ് അദ്ദേഹം തന്റെ അടുത്ത ചിത്രമൊരുക്കുന്നത് മോഹൻലാലിനെ നായകനാക്കി ആണെന്ന് വാർത്തകൾ വന്നത്.
ആശീർവാദ് സിനിമാസ് ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നാണ് സൂചന. ഇത് കൂടാതെ പ്രിയദർശൻ ഒരുക്കാൻ പോകുന്ന ഓളവും തീരവും, ഷാജി കൈലാസ് ഒരുക്കുന്ന പേരിടാത്ത ചിത്രം, ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്നിവയും മോഹൻലാലിന് തീർക്കാൻ ഉണ്ട്.
ആറാട്ട്, മരക്കാർ അറബിക്കടവിന്റെ സിംഹം, ബ്രോ ഡാഡി എന്നിവയാണ് മോഹൻലാലിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾ. ജീത്തു ജോസഫിന്റെ തന്നെ 12 ത് മാനുമാണ് മോഹൻലാലിന്റെ ചിത്രീകരണം പുരോഗമിക്കിച്ച ചിത്രം.
ഭീഷ്മ പർവ്വം എന്ന അമൽ നീരദ് ചിത്രം തീർത്ത മമ്മൂട്ടി ഇപ്പോൾ പുഴു എന്ന ചിത്രം ചെയ്യുകയാണ്. ഇത് കൂടാതെ മമ്മൂട്ടി കമ്മിറ്റ് ചെയ്തിരിക്കുന്നത് സിബിഐ 5 ആണ്. അതിന് ശേഷം അമൽ നീരദിന്റെ തന്നെ ബിലാൽ എന്ന സിനിമ ആയിരിക്കും മമ്മൂട്ടി ചെയ്യുക. അതിനും ശേഷമായിരിക്കും ലിജോ ജോസ് ചിത്രങ്ങൾ മമ്മൂട്ടി ചെയ്യുക എന്നാണ് അറിയുന്നത്.