കമൽ സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് കാവ്യ മാധവൻ. ആദ്യ ചിത്രത്തിന് പിന്നാലെ തന്നെ കാവ്യയെ തേടി നിരവധി അവസരങ്ങൾ എത്തുക ആയിരുന്നു.
കുട്ടിക്കാലത്ത് കാവ്യയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു 1996 ൽ പുറത്തിറങ്ങിയ അഴകിയ രാവണൻ. മമ്മൂട്ടി ചിത്രത്തിൽ ഭാനുപ്രിയയുട കുട്ടിക്കാലമായിരുന്നു നടി അവതരിപ്പിച്ചത്. ബാല താരമായി തിളങ്ങി നിന്ന കാവ്യയുടെ കരിയർ മാറ്റി മറിച്ച ചിത്രമായിരുന്നു 1999 ൽ പുറത്ത് ഇറങ്ങിയ ദിലീപ് ചിത്രമായ ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ.
നടി നായികയായി അരങ്ങേറ്റ കുറിച്ചത് ഈ ചിത്രത്തിൽ കൂടിയായിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ രാധ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഒറ്റ ചിത്രം കൊണ്ട് തന്നെ കാവ്യ ദിലീപ് ജോഡി പ്രേക്ഷകരുടെ ഇടയിൽ ഹിറ്റ് ആവുകയായിരുന്നു.
ചിത്രത്തിന് ശേഷം നിരവധി ഹിറ്റ് ചിത്രങ്ങൾ ഈ ജോഡിയിൽ പിറന്നു. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് കാവ്യ മാധവൻ ഇപ്പോൾ. ഇവർക്ക് മഹാലക്ഷമി എന്നൊരു മകളും ഉണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും നടിക്ക് ഇപ്പോഴും ആരാധകർക്ക് ഒരു കുറവും ഇല്ല.
ഇപ്പോഴും പ്രായവ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തിലും ഇള്ള പ്രേക്ഷകരും നെഞ്ചിലേറ്റുന്ന താരമാണ് കാവ്യ മാധവൻ. നടിയുടെ പഴയ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ചയാണ്. മിനിസ്‌ക്രീനിൽ ടെലികാസ്റ്റ് ചെയ്യുന്ന കാവ്യയുടെ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിത്തുന്നത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കാവ്യയുടെ ഒരു കടുത്ത ആരാധകന്റെ കഥയാണ്. കാവ്യയെ വിവാഹം കഴിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. മീഡിയ വണ്ണാണ് കാവ്യയുടെ കടുത്ത ആരാധകനായ കാവ്യ പ്രകാശനെ പരിചയപ്പെടുത്തിയത്.
കാവ്യയെ വിവാഹം കഴിക്കാനായി കഴിഞ്ഞ 16 വർഷമായി ലോട്ടറി എടുക്കുകയാണ്. ഒരു ദിവസം നൂറു ടിക്കറ്റ് വരെയൊക്കെയും പ്രകാശൻ എടുക്കാറുണ്ട്. കല്ലും മണ്ണും ചുമന്നു കിട്ടുന്ന പൈസ കൊണ്ടാണ് പ്രകാശൻ ലോട്ടറി എടുക്കുന്നത്.
എന്നാൽ അങ്ങനെ കിട്ടുന്ന കാശ് കൊണ്ട് എടുക്കുന്ന ലോട്ടറിയിൽ ഇത് വരെയും ഒരു സമ്മാനം പോലും അദ്ദേഹത്തിന് അടിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടിൽ കാവ്യാ പ്രകാശൻ എന്ന് പറഞ്ഞാൽ മാത്രമേ അറിയുകയുള്ളൂ. അത്രയും ഇഷ്ടമാണ് നടിയോട്. കാവ്യാ മാധവനെ ഞാൻ വിവാഹം കഴിക്കും എന്നാണ് പറഞ്ഞു നടന്നിരുന്നത്.
അതിനായി ഒരുപാട് ക്ഷേത്രങ്ങളിൽ പൂജയും വഴിപാടും പ്രകാശൻ നടത്തിയിരുന്നതായും നാട്ടുകാർ പറയുന്നു. കാവ്യയുടെയും പ്രകാശാന്റെയും ഫോട്ടോ ഒന്നിച്ചാക്കി വീട്ടിലെ മുൻപിലത്തെ മുറിയിൽ തന്നെ തൂക്കി ഇട്ടിട്ടുണ്ടായിരുന്നു. ഞങ്ങളൊക്കെ കളിയാക്കിയിട്ടും അതിനൊന്നും മാറ്റം വന്നില്ല.
കാവ്യയുടെ വിവാഹത്തിന്റെ അന്ന് ഒരുപാട് വിഷമമം ആയിരുന്നു അദ്ദേഹത്തിന്. മുടിയൊക്കെ മുറിച്ച് ആകെ നിരാശയിലായി. ഒരു തരം ഭ്രാന്തൻ അവസ്ഥയിൽ ആയിരുന്നു അന്ന് പ്രകാശനെന്നും നാട്ടുകാർ പറയുന്നു. കണ്ണൂർ സ്വദേശിയാണ് ഇദ്ദേഹം.
അതേ സമയം 2016ൽ ആണ് കാവ്യ അഭിനയത്തിന് ഇടവേള കൊടുക്കുന്നത്. ദിലീപ് ചിത്രമായ പിന്നേയും ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ നടിയുടെ സിനിമ. വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ലെങ്കിലും പൊതുവേദിയിൽ ദിലീപിനോടൊപ്പം നടി എത്താറുണ്ട്.