ദിലീപിന്റെ ഭാഗ്യ നായിക, സംവിധായകനുമായി രഹസ്യ വിവാഹം, പിന്നെ സംഭവിച്ചത് ഒക്കെ ഇങ്ങനെ: തുറന്നു പറഞ്ഞ് നടി ദേവയാനി

693

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താര സുന്ദരിയാണ് നടി ദേവയാനി. മലയാളത്തിലും ഒരു പിടി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച താരത്തിന് ആരാധകരും ഏറെയാണ്. ഒട്ടുമിക്ക തന്നെന്ത്യൻ സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനിച്ച നടികൂടിയാണ് ദേവയാനി.

മലയാളത്തിൽ താരാജാവ് മോഹൻലാൽ സൂപ്പർസ്റ്റാർ സുരേഷ് ഗോപി ജനപ്രിയൻ ദിലീപ് തുടങ്ങിയവർക്ക് എല്ലാം ദേവയാനി നായികയായി എത്തിയിട്ടുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം തമിഴിൽ ദേവയാനാ നായികയായി എത്തിയിട്ടുണ്ട്. വിവാഹ ശേഷം ഒരു ഇടവേള എടുത്തെങ്കിലും ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലും സജീവമായി അഭിനയിക്കുകയാണ് ദേവയാനി.

Advertisements

അതേ സമയം നാടൻ കഥാപാത്രങ്ങളായിരുന്നു ദേവയാനിയ്ക്ക് കൂടുതലും ആരാധകരെ നേടി കൊടുത്തത്. ഇപ്പോൾ നല്ലൊരു കുടുംബിനിയായിട്ടും അഭിനേത്രിയായും തുടരുകയാണ് നടി. 2001 ൽ സംവിധാകൻ രാജകുമാരനുമായി രഹസ്യമായി വിവാഹം കഴിഞ്ഞെങ്കിലും കുറേക്കാലം കൂടി നടി അഭിനയത്തിൽ തുടരുക ആയിരുന്നു.

Also Read
മോഹൻലാൽ ശിഷ്യനൊപ്പം, ഗുരുവിനൊപ്പം മമ്മൂട്ടിയും: താരരാജാക്കൻമാരുടെ രണ്ടു വമ്പൻ ചിത്രങ്ങൾ ഒരുങ്ങുന്നു

ഇപ്പോൾ രണ്ട് പെൺകുട്ടികളുടെ അമ്മ കൂടിയാണ് ദേവയാി. തന്റെ അഭിനയ ജീവിതത്തെ കുറിച്ചും വിവാഹം കഴിഞ്ഞ കാലത്ത് അവസരങ്ങൾ ഇല്ലാതെ വന്നതിനെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് ദേവയാനി ഇപ്പോൾ. മംഗളത്തിന് നൽകിയ അഭിമുഖത്തിലാണ് ദേവയാനിയുടെ വെളിപ്പെടുത്തൽ. ദിലീപിന് ഒപ്പം നിരവധി സിനിമകളിൽ അഭിനയിച്ച ദേവയാനി അക്കാലത്ത് ദിലീപിന്റെ ഭാഗ്യ നായിക എന്നാണ് അറിയപ്പെട്ടിരുന്നത്.

അതേകുറിച്ച് ദേവയാനി പറയുന്നത് ഇങ്ങനെ: ത്രീമെൻ ആർമി, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, എന്നിങ്ങനെ കുറച്ച് സിനിമകൾ ദിലീപിനൊപ്പം ചെയ്യാൻ പറ്റി. ആ സമയത്ത് യൂത്ത് ടീം ആയിരുന്നു ഞങ്ങൾ.

ത്രീമൻ ആർമി ഒക്കെ വളരെ കുറഞ്ഞ ദിവസം കൊണ്ട് ഫാസ്റ്റ് ആയി ചെയ്ത ചിത്രമാണ്. രാജശ്രീയുടെ നായകനായി പ്രേംകുമാറും ആ ചിത്രത്തിലുണ്ടായിരുന്നു. ഭയങ്കര കോമഡി ആയിരുന്നു പുള്ളിയും. അടുത്ത വീട്ടിലെ ആളെ പോലെയാണ് ദിലീപ് പെരുമാറുക.

അതുകൊണ്ട് അദ്ദേഹത്തിന്റെ പടങ്ങളിൽ നമ്മൾ എപ്പോഴും കംഫർട്ട് ആയിരിക്കും. കാതിൽ ഒരു കിന്നാരം, കിണ്ണം കട്ട കള്ളൻ, മിസ്റ്റർ ക്ലീൻ എന്നിങ്ങനെയുള്ള സിനിമകൾ ഒക്കെ ഹിറ്റ് ആയിരുന്നു. സൂപ്പർസ്റ്റാർ സിനിമകളിലേക്ക് ഓഫർ വന്ന സമയത്താണ് തമിഴിൽ കാതൽ കോട്ടൈ സൂപ്പർ ഹിറ്റാവുന്നതും ഞാൻ ശ്രദ്ധിക്കപ്പെടുന്നതും.

Also Read
ആറാം ക്ലാസ് മുതൽ പ്രണയ ലേഖനങ്ങൾ കിട്ടിയിട്ടുണ്ട്: ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തലുമായി നടി ശ്രുതി ലക്ഷ്മി

അതോടെ മലയാള സിനിമകൾ ചെയ്യാൻ കഴിയാതെയായി. എങ്കിലും മമ്മൂട്ടി സാറിനൊപ്പം അവിടെ മറുമലർച്ചിയും ആനന്ദവും ചെയ്തു. രണ്ടും വലിയ ഹിറ്റായിരുന്നു. വിവാഹം കഴിഞ്ഞ് അഭിനയിച്ചതാണ് സുന്ദരപുരുഷനിലെ ജ്യോതിക എന്ന കഥാപാത്രം. വിവാഹിതയാവാൻ തീരുമാനിക്കുമ്പോൾ എനിക്ക് തമിഴിൽ ചാൻസ് കുറവായിരുന്നു.

പിന്നീട് തമിഴിൽ നീ വരുവായ് എന്ന സിനിമയുടെ സംവിധായകനെ ഞാൻ വിവാഹം കഴിച്ചു. നീ വരുവായ ചെയ്യുമ്പോഴാണ് വിവാഹം കഴിക്കാൻ ഞങ്ങൾ തീരുമാനിക്കുന്നത്. അതൊരു രഹസ്യ വിവാഹം ആയിരുന്നു. ആദ്യം വീട്ടുകാർ എതിർത്തെങ്കിലും ഒടുവിൽ വീട്ടുകാർ ഞങ്ങളുടെ വഴിക്ക് വന്നതായി ദേവയാനി പറയുന്നു.

പക്ഷേ എന്തു കൊണ്ടോ സിനിമയിൽ തീരെ അവസരങ്ങൾ ഇല്ലാതെയായി. അന്നൊക്കെ കല്യാണം കഴിഞ്ഞാൽ നടിയുടെ മാർക്കറ്റ് പോകുമായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് സുന്ദരപുരുഷനിലേക്ക് വിളി വന്നത്. ജ്യോതിക എന്ന പെൺകുട്ടിയുടെ വേഷം നന്നായത് സംവിധായകൻ അത്രത്തോളം കഥാപാത്രം വിവരിച്ച് തന്നത് കൊണ്ടാണ്.

സുന്ദരപുരുഷൻ ഹിറ്റായതോടെയാണ് തമിഴിൽ നിന്നും വിളി വന്നു. മലയാളത്തിൽ മോഹൻലാലിന് ഒപ്പം ബാലേട്ടനും നരനും ചെയ്യാൻ പറ്റി. ഇപ്പോഴും നാട്ടിലെത്തുമ്പോൾ നരനിലെ ജാനകിയുടെ കാര്യം പറഞ്ഞ് ആളുകൾ അടുത്ത് വരാറുണ്ട്. ഒടുവിൽ ചെയ്ത മൈ സ്‌കൂളിലെ ടീച്ചറുടെ വേഷവും ഏറെ ആസ്വദിച്ചാണ് ചെയ്തതെന്നും ദേവയാണി പറയുന്നു.

Also Read
മോൻസണുമായി നേരിട്ട് ഒരു ബന്ധവുമില്ല, നിഷാ സാരംഗ് ക്ഷണിച്ചിട്ട് പോയതാണ്: വെളിപ്പെടുത്തലുമായി ഉപ്പും മുളകും താരങ്ങൾ

Advertisement