സൗന്ദര്യം കാരണം മമ്മൂക്കയിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല, ദിലീപേട്ടൻ മികച്ചൊരു നടനാണ്: തന്റെ നായകൻമാരെ കുറിച്ച് വാചാലയായി മന്യ

118

മലയാള സിനിമയുടെ അനുഗ്രഹീത കലാകാരൻ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ തെനനിന്ത്യൻ താരസുന്ദരിയായിരുന്നു നിട മന്യ. തുടർന്ന് കുഞ്ഞിക്കൂനൻ, രാക്ഷസരാജാവ്, അപരിചിതൻ, കുബേരൻ തുടങ്ങി നിരവധി സിനിമകളിലൂടെ നടി ശ്രദ്ധേയയായി.

അതേ സമയം വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കു മന്യ കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് ടോപ്പിക്കാണ്. ദിലീപിന്റെ നായികയായി താരം അഭിനയിച്ച കുഞ്ഞിക്കൂനൻ എന്ന സിനിമയിൽ സായിക്കുമാർ അവതരിപ്പിച്ച വാസു അണ്ണനെ വിവാഹം കഴിച്ച് താമസിക്കുകയാണ് മന്യ എന്ന തരത്തിൽ നിരവധി ട്രോളുകൽ വന്നിരുന്നു.

Advertisements

എന്നാൽ അതിനെതിരെ ശക്തമായ പ്രതികരണവുമായി മന്യ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ മലയാള സിനിമയിലെ നടന്മാരെക്കുറിച്ച് തുറന്നുപറയുകയാണ് താരം. മന്യയുടെ വാക്കുകൾ ഇങ്ങനെ:

മമ്മൂക്കയ്‌ക്കൊപ്പം ആദ്യമായി അഭിനയിക്കുന്നത് രാക്ഷസരാജാവിലാണ്. ഭയത്തോടെയായിരുന്നു ആ സിനിമയുടെ ലൊക്കേഷനിലേക്ക് എത്തിയത്. സത്യം പറഞ്ഞാൽ ആദ്യമായി മമ്മൂക്കയെ കണ്ടപ്പോൾ കണ്ണെടുക്കാനായില്ല എത്ര സുന്ദരനാണ് അദ്ദേഹം.

ഇത് വളരെ ചെറിയ കുട്ടിയാണല്ലോ എന്നാണ് എന്നെ കണ്ടയുടനേ അദ്ദേഹം പറഞ്ഞത്. ആ സമയത്ത് ഞാൻ വളരെ മെലിഞ്ഞിട്ടായിരുന്നു. പ്രായം തോന്നിപ്പിക്കാനായി എന്റെ കഥാപാത്രത്തിന് കണ്ണാടി ഇടീക്കുകയും ചെയ്തിരുന്നു. മമ്മൂക്കയുടെ അടുത്ത് പോകാനും സംസാരിക്കാനുമൊക്കെ സത്യത്തിൽ ഭയങ്കര പേടിയായിരുന്നു.

പക്ഷേ എത്ര വിനയമുള്ള വ്യക്തിയാണെന്നോ അദ്ദേഹം. ഞാൻ ഒരു സസ്യഭുക്കാണ്, എന്റെ അമ്മ നോൺ വെജിറ്റേറിയനും അമ്മയ്ക്കായി മമ്മൂക്ക വീട്ടിൽ നിന്ന് മീൻകറിയൊക്കെ കൊണ്ടു വന്നു തന്നിരുന്നു. പിന്നീട് അപരിചിതനിലാണ് അദ്ദേഹത്തിനൊപ്പം വീണ്ടും അഭിനയിക്കുന്നതെന്നും മന്യ പറയുന്നു.

ജോക്കറിൽ അഭിനയിക്കുന്ന സമയത്ത് ദിലീപേട്ടൻ ഒരു സൂപ്പർതാരം ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. വളരെ നല്ല സൗഹൃദമായിരുന്നു ദിലീപേട്ടനുമായി. നല്ല രസകരമായാണ് ഷൂട്ടിങ്ങ് മുന്നോട്ട് പോയിരുന്നത്.
കുഞ്ഞിക്കൂനനിലാണ് ദിലീപേട്ടനോടൊപ്പം വീണ്ടും അഭിനയിക്കുന്നത്.

അന്ന് അദ്ദേഹം ഒരു സൂപ്പർതാരമാണ്. മികച്ചൊരു നടനാണ് ദിലീപേട്ടൻ. കുഞ്ഞിക്കൂനനിലെ ആ കൂനൻ കഥാപാത്രം ദിലീപേട്ടനോളം നന്നായി ചെയ്യാൻ മറ്റാർക്കും ആവില്ലെന്നും മന്യ വ്യക്തമാക്കി. കുബേരനിലും മന്യ ദിലീപിന്റെ നായികയായി അഭിനയിച്ചിരുന്നു.

Advertisement