ആ ഒരൊറ്റ കാരണത്താൽ ഐശ്വര്യ റായിക്ക് ഒപ്പം എനിക്ക് അഭിനയിക്കാൻ കഴിയാതെ പോയി; സിനിമാ ജീവിതത്തിലെ തീരാ നഷ്ടത്തെകുറിച്ച് മാധവൻ

84

ഹിന്ദി ടിവി സീരിയിൽ രംഗത്ത് നിന്നും തെന്നിന്ത്യയിൽ സിനിമയിലേക്കെത്തി സൂപ്പർതാരമായി മാറിയ നടനാണ് മാധവൻ. ജാർഘണ്ഡിസെ ജംഷഡ്പൂർ സ്വദേശിയായ മാധവനെ തമിഴകം ഇരു കൈട്ടും നീട്ടി ആയിരുന്നു സ്വീകരിച്ചത്.

മണിരത്‌നത്തിന്റെ അലൈപായുതെ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ തമിഴ് സിനിമയിലെത്തിയ മാധവൻ, പിന്നീട് നിരവധി പ്രണയ ചിത്രങ്ങളിലൂടെ റൊമാന്റിക് ഹീറോയായി ആരാധകരുടെ മനം കവർന്നു. അക്കാലത്ത് മാധവൻ അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.

Advertisements

അതേ സമയം അലൈപായുതേക്കും മുൻപേ മണിരത്‌നത്തിന്റെ ഒരു ക്ലാസ്സ് സിനിമ തനിക്ക് നഷ്ടമായതിനെ കുറിച്ച് വെളിപ്പെടുത്തുതയാണ് മാധവൻ ഇപ്പോൾ. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ് തുടങ്ങിയ അഭിനേതാക്കളുടെ മാസ്മരിക പ്രകടനം കൗണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമയായിരുന്നു സംവിധായകൻ മണിരത്‌നത്തിന്റെ ഇരുവർ.

എന്നാൽ സൂപ്പർ സിനിമയിലേക്ക് ആദ്യം പ്രകാശ് രാജിന്റെ റോളിലേക്ക് പരിഗണിച്ചിരുന്നത് തന്നെയാണെന്നാണ് മാധവൻ പറയുന്നത്. അതേ സമയം ഇരുവറിൽ നിന്ന് തന്നെ മാറ്റിയതിന് ഒരേയൊരു കാരണമേയുണ്ടായിരുന്നൂള്ളൂ എന്നും തുറന്നു പറയുകയാണ് മാധവൻ ഇപ്പോൾ.

സൂപ്പർ ക്യാമറാമാൻ സന്തോഷ് ശിവന്റെ ശുപാർശയിലാണ് ഇരുവർ എന്ന സിനിമയുടെ ഒഡിഷനിൽ പങ്കെടുത്തത്. ഹിന്ദി സീരിയലുകളും, പരസ്യങ്ങളുമാണ് അതിന് മുൻപ് അഭിനയിച്ചിട്ടുള്ളത്. സ്‌ക്രീൻ ടെസ്റ്റ് നടത്തിയെങ്കിലും കണ്ണുകളുടെ ചെറുപ്പം കഥാപാത്രത്തിന് ചേരുന്നതല്ല എന്ന് മണിരത്‌നം സാർ പറഞ്ഞു.

അതുകൊണ്ടു തന്നെ ലേഡി സൂപ്പർ താരമായിരുന്ന ലോകസുന്ദരി ഐശ്വര്യ റായിക്കൊപ്പം അന്ന് വേഷമിടാൻ ഭാഗ്യം ലഭിക്കാതെ പൊയതെന്നും മാധവൻ പറഞ്ഞു. എനിക്ക് കിട്ടേണ്ടിയിരുന്ന ആ റോളിൽ പ്രകാശ് രാജ് സാറാണ് അഭിനയിച്ചത്. ഇരുവറും ദിൽസേയും കഴിഞ്ഞു മൂന്ന് വർഷത്തിനപ്പുറം ‘അലൈപായുത’യിലേക്ക് അദ്ദേഹം എന്നെ വിളിച്ചു.

മണി സാറിനൊപ്പമുള്ള തുടക്കം കരിയറിൽ വലിയ ഗുണമായി. ബോളിവുഡ് എന്ട്രിയിലും അത് സഹായിച്ചു. രഗ് ദേ ബസന്തി’യും, ഗുരുവും ത്രീ ഇഡിയറ്റ്‌സും പോലുള്ള ജനങ്ങൾ എക്കാലവും ഓർക്കുന്ന ചിത്രങ്ങളും എനിയ്ക്ക് കിട്ടി.

Advertisement