Entertainment Movies

സുരേഷ് ഗോപിയും ശോഭനയും വീണ്ടും വെള്ളിത്തിരയിൽ, ഒപ്പം ദുൽഖർ സൽമാൻ

എക്കാലത്തേയും മലയാളത്തിലെ ഹിറ്റ് ജോഡികളായ സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒന്നിക്കുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മലയാളികളുടെ ഗംഗയും നകുലനും വീണ്ടും ഒന്നിക്കുന്നത്.

ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വേഫെയർ എന്റർടെയിൻമെന്റാണ് സിനിമ നിർമിക്കുന്നത്.
2013ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര സിനിമയാണ് ശോഭനയുടെ അവസാന മലയാള ചിത്രം.

പ്രിയദർശന്റെ മകൾ കല്യാണിയുടെ അമ്മയുടെ വേഷമാകും ശോഭനയ്ക്ക് പുതിയ ചിത്രത്തിൽ. ദുൽഖറും നസ്‌റിയയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മത്തിന്റെ ചിത്രങ്ങൾ ദുൽഖർ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.

അനൂപ് സത്യൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. ഈ മാസത്തിന്റെ അദ്യ പകുതിയിൽ തന്നെ സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു

About the author

special editor

Featured