നടിയുടെ കാറിൽ നിന്നും പിടിച്ചത് ജിഷിനെ, ഞാൻ അവളെ വിളിച്ച് നീ ഗർഭിണിയാണോന്ന് ചോദിച്ചു, അവൾ എന്നെ ആട്ടുകയാണ് ചെയ്തത്, ഗോസിപ്പുകളെ കുറിച്ച് ജിഷിൻ പറയുന്നു

1298

മലയാളം സീരിയലുകളുടെ ആരാധകരായ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികൾ ആണ് നടൻ ജിഷിൻ മോഹനും ഭാര്യ വരദയും. ഇരുവരും സീരിയൽ ലൊക്കേഷനിൽ നിന്നും കണ്ട് പ്രണയത്തിൽ ആയതിന് ശേഷമാണ് വിവാഹിതർ ആയത്.

എന്നാൽ താരങ്ങൾ ബന്ധം വേർപ്പെടുത്തിയെന്ന തരത്തിലാണ് വാർത്തകളിപ്പോൾ പ്രചരിക്കുന്നത്. ഈ വിഷയത്തിൽ ഇനിയും വരദയോ ജിഷിനോ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നടൻ ആദിത്യൻ ജയനൊപ്പം ജിഷിൻ ഒരു അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ഐ കാൻ മീഡിയയ്ക്ക് നൽകിയ ഈ അഭിമുഖത്തിലൂടെ തന്നെ കുറിച്ച് പ്രചരിച്ച ഗോസിപ്പുകളെ പറ്റിയാണ് നടൻ വ്യക്തമാക്കുന്നത്.

Advertisements

ഒടുവിൽ വിവാഹ മോചനമായോ എന്ന ചോദ്യത്തിനും മറുപടി പറഞ്ഞു. ജിഷിൻ നടിമാരുടെ കൂടെ കാറിൽ യാത്ര ചെയ്യാറുണ്ടോ എന്നായിരുന്നു ആദിത്യൻ ചോദിച്ചത്. ഉണ്ടല്ലോ എന്റെ ഭാര്യയും ഒരു നടിയല്ലേ എന്ന് താരം തിരിച്ച് ചോദിച്ചു. അവരെ കുറിച്ച് പറയേണ്ടെന്ന് പറഞ്ഞ ആദിത്യൻ ഒരു നടിയുടെ കൂടെ ജിഷിനെ നാട്ടുകാർ പിടിച്ചെന്ന തരത്തിൽ പ്രചരിച്ച വാർത്തയെ കുറിച്ച് ചോദിച്ചു.

Also Read
‘മതമായിരുന്നുപ്രശ്‌നം; പ്രണയം വീട്ടിലറിഞ്ഞ ശേഷം ടിവി വെക്കാന്‍ സമ്മതിച്ചിട്ടില്ല’; റെയ്ജാനും ഭാര്യ ശില്‍പയും

ആളുകൾ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു ആ നടി പുറത്തിറങ്ങി. കൂടെയുള്ളത് ജിഷിൻ അവൻ പുറത്തേക്ക് ഇറങ്ങുന്നില്ല ഇത്തരത്തിൽ പ്രചരിച്ച വാർത്തയെ കുറിച്ചാണോ ചോദിച്ചതെന്ന് ജിഷിൻ ചോദിക്കുന്നു. ഒരിക്കൽ ഒരു സുഹൃത്ത് വിളിച്ച് പറഞ്ഞിട്ടാണ് ഇക്കാര്യം ഞാനറിയുന്നത്. യൂട്യൂബ് നിറയെ കമന്റുകളാണ് വരദയുടെ ഭർത്താവ് അല്ലേ അവൻ ചെയ്യും എന്നൊക്കെയാണ് കമന്റുകൾ.

അത് നീയല്ലെന്ന് പുറത്ത് പറയാൻ പറഞ്ഞത് അമ്മയാണ്. പക്ഷേ എന്റെ അമ്മയ്ക്കും ഭാര്യയ്ക്കും ഞാനല്ല അതെന്ന് അറിയാം. വരദയുടെ അടുത്ത് ഇത് പറഞ്ഞപ്പോൾ വേറെ വല്ലോ പെണ്ണുങ്ങളും ആണെങ്കിൽ വിശ്വസിക്കാമായിരുന്നു. ഈ പറഞ്ഞ ആളായത് കൊണ്ട് വിശ്വാസമില്ലെന്നാണ് പറഞ്ഞത്. ഒരാഴ്ച കഴിഞ്ഞ് ഞാനല്ല അതെന്ന് പറഞ്ഞ് ലൈവിൽ വന്നിരുന്നു. പ്രണയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒത്തിരി പേരെ ഉണ്ടെന്ന് ജിഷിൻ പറയുന്നു.

സ്‌കൂളിലും കോളേജിലും വർക്ക് ചെയ്യുന്ന സെറ്റിലുമൊക്കെ പ്രണയിച്ചിട്ടുണ്ട്. സെറ്റിൽ നിന്നും ഏറ്റവുമധികം പ്രണയിച്ച ആളാണ് ഭാര്യ വരദയെന്ന് ജിഷിൻ പറയുന്നു. ഇപ്പോഴും പ്രണയമുണ്ടോന്ന ചോദ്യത്തിന് ഉണ്ടെന്നും നടൻ പറഞ്ഞു. ഒരാളെ പ്രണയിക്കുന്നതിനും സ്നേഹിക്കുന്നതിനും എന്താ കുഴപ്പമെന്ന് താരം ചോദിക്കുന്നു. വരദ നല്ലൊരു നടി മാത്രമല്ല നിർമ്മാതാവും സംവിധായികയും ഒക്കെയാണ്.

പക്ഷേ ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നു. കാരണം എവിടെ ഞങ്ങൾ പോയോ, അവിടെയൊക്കെ അടിയാണ്. ഞാനവിടെ പഞ്ചാര അടിച്ച് നടന്നാലും അവൾക്ക് കുഴപ്പമൊന്നുമില്ല. പിന്നെ അവളുടെ ഏറ്റവും നല്ല ക്വാളിറ്റി സെറ്റിൽ പോയാൽ ആരെയും കുറിച്ച് കുശുമ്പും കുന്നായ്മയും പറയില്ലെന്നുള്ളതാണ്. ജിഷിൻ വരദ എന്നടിച്ചാൽ ഇപ്പോൾ വരുന്ന വാർത്ത എന്താണെന്ന് എനിക്ക് അറിയാം.

Also Read
അഭിനയമല്ല, ഇനി എണ്ണ ബിസിനസ്; സീരിയല്‍ ഉപേക്ഷിച്ചതിന് പിന്നാലെ ലക്ഷങ്ങള്‍ നഷ്ടം വരുത്തിയ തീരുമാനത്തെ കുറിച്ച് ദേവിക നമ്പ്യാര്‍ മനസ് തുറക്കുന്നു

കുറച്ച് സമയം കൂടി തരണം ഡിവോഴ്സ് ആയിട്ടില്ല. ആവുമ്പോൾ എന്തായാലും അറിയിക്കാം എന്ന് തന്നെയാണ് ജിഷിൻ പറയുന്നത്. ഇനി വരദയുടെ കൂടെ ഒരുമിച്ച് വരാമെന്ന് ആദിത്യൻ പറയുമ്പോൾ ഡിവോഴ്സ് ആയിട്ടില്ലെങ്കിൽ വരാമെന്നായി താരം. അതേ സമയം ഡിവോഴ്സ് ന്യൂസ് പോലെ വന്ന മറ്റൊരു വാർത്തയെ കുറിച്ചും ജിഷൻ പറഞ്ഞു.

കുറേ നാൾ മുൻപ് എന്നെ ഒരാൾ വിളിച്ചിട്ട് കൺഗ്രാസ് പറഞ്ഞു. എന്താ സംഭവമെന്ന് ചോദിച്ചപ്പോൾ വരദ ഗർഭിണി അല്ലേന്ന് ചോദിച്ചു. അവളുടെ അനിയന്റെ കല്യാണത്തെ കുറിച്ച് പറഞ്ഞതാണ് ഗർഭ ന്യൂസായി വന്നത്. എന്നിട്ട് ഞാൻ അവളെ വിളിച്ച് നീ ഗർഭിണിയാണോന്ന് ചോദിച്ചു. അവൾ എന്നെ ആട്ടുകയാണ് ചെയ്തത്. ഞാനിതിതൊക്കെ എൻജോയ് ചെയ്യുകയാണെന്നും ജിഷൻ പറയുന്നു.

Advertisement