മലയാളത്തിന്റെ ജനപ്രിയ നായകൻ ആയിരുന്ന നടൻ ദിലീപ് കഴിഞ്ഞ കുറച്ചു നാളുകളായി കേസും കോടതിയും ഒക്കെയായി ആകെ പ്രശ്‌നങ്ങളിൽ പെട്ട് ഉഴലുകയാണ്. മലയാളിയായ തെന്നിന്ത്യൻ യുവടി കൊച്ചിയിൽ വെച്ച് ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് ചേർക്കപെട്ടതോടെ ആണ് ദിലീപിന്റെ കഷ്ടകാലം ആരംഭിച്ചത്.
അതേ സമയം ഈ കേസിന്റെ തുടക്കകാലം മുതൽ ദിലീപിന് പിന്തുണയുമായി മുൻപന്തിയിൽ ഉണ്ടായിരുന്ന ആൾ ആണ് സംവിധായകൻ ശാന്തിവിള ദിനേശ്. ദിലീപും അരുൺ ഗോപിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്. അന്ന് ദിലീപിനെ കാണാനും സെൽഫിയെടുക്കാനും നിരവധി ആളുകൾ തടിച്ചു കൂടിയെന്നു പറയുകയാണ് ശാന്തിവിള ദിനേശ് ഇപ്പോൾ.
അതേ സമയം ഏറെ കാലത്തിന് ശേഷം സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ് ദിലീപ് ഇപ്പോൾ. അതേ സമയം ഏറെ കാലത്തിന് ശേഷം സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ് ദിലീപ് ഇപ്പോൾ. ദിലീപ് പീ ഡി പ്പ ച്ച വ ൻ അല്ല. അയാൾക്ക് സത്യ സന്ധമായ ഒരു ജീവിതമുണ്ട്, അയാളോടുള്ള വൈരാഗ്യത്തിന് ക ള്ള ക്കേ സിൽ കൂടിക്കിയത് ആണെന്നാണ് സംവിധായകൻ പറയുന്നത്.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ:
ദിലീപ് അരുൺ ഗോപി കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുക ആണ്. തമന്ന ആണ് സിനിമയിലെ നായിക. ആദ്യമായാണ് തമന്ന മലയാളത്തിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ സുരേഷ് ഗോപി ഉണ്ടെന്നു കേൾക്കുന്നുണ്ട്. അപ്പോൾ വലിയ പടം ആയിരിക്കുമല്ലോ.
അന്തി ചർച്ചകളിൽ വന്നിരുന്നു ദിലീപിനെ കുറ്റം പറയുന്നവരുടെ മുഖത്ത് അടിക്കുന്നതിന് സമാനമായാണ് ചിത്രത്തിലെ പൂജ ചടങ്ങിനായി ആളുകൾ തടിച്ചുകൂടിയത്. ഓരോ പെൺകുട്ടികളും ദിലീപിന്റെ അടുത്തു പോയി സെൽഫി എടുക്കുന്നത് കണ്ടു.
ഒരു പീഡനവീരന് ഒപ്പം ഏതെങ്കിലും പെൺകുട്ടികൾ പോയി ഫോട്ടോ എടുക്കുമോ. അയാൾക്ക് സത്യ സന്ധമായ ഒരു ജീവിതം ഉണ്ട്. അയാളോട് ഉള്ള വൈരാഗ്യത്തിന് കള്ളക്കേസിൽ കുടുക്കി എന്നുള്ള ബോധ്യമാകുന്നതിനായിരുന്നു ആ ആൾക്കൂട്ടം.
ഒരു സൂപ്പർ സ്റ്റാറിന് വേണ്ട ഒന്നും ദിലീപിനെ ഇല്ല. അയാൾ കഷ്ടപ്പെട്ട് നേടിയതാണ് അയാളുടെ താര പദവി. അയാളുടെ സിനിമകൾ ഓരോന്നും വിജയിക്കുകയും കൈവിട്ടു പോയ താരപദവി തിരിച്ചു പിടിക്കാൻ സാധിക്കട്ടെ എന്നും ആഗ്രഹിക്കുന്നത്.
ഇത്തരമൊരു കേസ് തനിക്കെതിരെ ആണ് വന്നതെങ്കിൽ താൻ അപ്പോൾ തന്നെ ആത്മഹത്യാ ചെയ്‌തേനെ. എന്തൊരു മാനസിക സംഘർഷമാണ് ദിലീപ് നേരിടുന്നത്. അയാളെ പെടുത്തി അനുജനെ അളിയനെയും പെടുത്തി ഭാര്യയെ നിരന്തര സമ്മർദ്ദത്തിൽ ആക്കി. അവരുടെ അമ്മയെയും കുടുംബത്തെയും സമ്മർദത്തിൽ ആക്കി.
എന്ത് പറഞ്ഞാലും അത് വേറെ രീതിയിൽ വ്യാഖ്യാനിക്ക പെടുകയും ഇപ്പോൾ ഒന്നും പറയാനില്ല. അതുകൊണ്ടാണ് അന്തി ചർച്ചകൾ അയാൾ മിണ്ടാതിരിക്കുന്നത്. ദിലീപിന്റെ ക്ഷമ സമ്മതിക്കണം. ദിലീപിന് എതിരെ അന്തി ചർച്ചയിൽ കള്ളങ്ങൾ മാത്രം പറയുന്നവർക്ക് ദിലീപിന്റെ ജന സ്വാധീനത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകില്ല.
കൊട്ടാരക്കര ക്ഷേത്രത്തിൽ ദിലീപിനെ കാണാൻ എത്തിയ വരെ കണ്ടപ്പോൾ തന്നെ മനസ്സിലായി ദിലിപിന്റെ ജന സ്വാധീനത്തിനു യാതൊരു കുറവും വന്നിട്ടില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.