കിളിച്ചുണ്ടൻ മാമ്പഴം എന്ന മോഹൻലാൽ പ്രിയദർശൻ ചിത്രത്തിലൂടെ പിന്നണി ഗായകനായി എത്തി പിന്നീട്
മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടനും സൂപ്പർ സംവിധായകനും രചയിതാവും നിർമ്മാതാവും ആയി മാറിയ താരമാണ് വിനീത് ശ്രീനിവാസൻ. കസവിന്റെ തട്ടമിട്ട് എന്ന ആദ്യ പാട്ടിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറാൻ വിനീത് ശ്രീനിവാസന് കഴിഞ്ഞു.
മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും രചയിതാവുമായി ശ്രീനിവാസന്റെ മകൻ കൂടിയായ വിനീത് പിന്നീട് അഭിനയ രംഗത്തേക്കും സംവിധാനത്തിലേക്കും എഴുത്തിലേക്കും തിരിയുക ആയിരുന്നു. മലർവാടി ആടർട് ക്ലബ്ബ് ആയിരുന്നു വിനീത് സംവിധാനം ചെയ്ത ആദ്യ ചിത്രം.
ഏറ്റവും ഒചുൽ വിനീത് ഒരുക്കിയ ഹൃദയം സർവ്വകാല വിജയമാണ് നേടിയെടുത്തത്. വിനീതിന് പൂർണ പിന്തുണ നൽകി എല്ലാത്തിനും കൂട്ടായി ഭാര്യ ദിവ്യയും ഒപ്പമുണ്ട്. വിനീതിനെ പോലെ തന്നെ സംഗീതത്തിൽ ഏറെ താത്പര്യമുള്ള ആളാണ് ദിവ്യയും.
എങ്കിലും കുറച്ചു നാൾ മുൻപ് മാത്രമാണ് ദിവ്യയുടെ ഗാനം മലയാളികൾ കേൾക്കുന്നത്. പാട്ടുകാരി ആണെങ്കിലും ആരുടേയും മുൻപിൽ പാടാത്ത ഒതുങ്ങിക്കൂടി നിൽക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ദിവ്യ എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്.
പാട്ടിന്റെ കാര്യത്തിൽ മാത്രമേ ദിവ്യയ്ക്ക് ആ പ്രശ്‌നമുള്ളൂ എന്നും ഒരാളുമായി പരിചയം ആയിക്കഴിഞ്ഞാൽ നന്നായി സംസാരിക്കുന്ന ആളാണ് ദിവ്യയെന്നും വിനീത് പറയുന്നു. മീഡിയയുടെ മുന്നിലൊക്കെ വരാൻ വലിയ മടിയുള്ള ആളാണ്.
സിനിമകളുടെ വിജയാഘോഷ ചടങ്ങുകൾക്കല്ലാതെ അവാർഡ് ഫംഗ്ഷനുകൾക്കോ മറ്റോ ഒന്നും ദിവ്യ വരില്ല എന്നും വിനീത് ശ്രീനിവാസൻ പറയുന്നു. ലോക്ക്ഡൗൺ സമയത്ത് കുറച്ചു കൂട്ടുകാർ വീട്ടിൽ വന്നപ്പോൾ എല്ലാവരും കൂടി നിർബന്ധിച്ച് ദിവ്യയെക്കൊണ്ട് പാടിച്ചു.
ദിവ്യ പാടുന്നതിന്റെ വീഡിയോ വിനീത് ഷൂട്ട് ചെയ്തു. പാട്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്യുകയും ചെയ്തു. വലിയ അഭിനന്ദനം ആയിരുന്നു ഇതിന് പിന്നാലെ ദിവ്യയെ തേടിയെത്തിയത്. നന്നായിട്ട് പാടുന്നുണ്ടല്ലോ പിന്നെയെന്താ സിനിമയിൽ പാടാത്തത് എന്നായിരുന്നു പലരുടേയും ചോദ്യം.
ദിവ്യക്ക് ഒപ്പം ഒരു പാട്ടെങ്കിലും പാടി റെക്കോർഡ് ചെയ്തൂടേയെന്ന് പലരും ചോദിച്ചിരുന്നു എന്നും വിനീത് പറയുന്നു.നല്ല ശബ്ദമാണ്, നന്നായി പാടുന്നുണ്ടെന്നൊക്കെ ഞാന്ഡ എപ്പോഴും ദിവ്യയോട് പറയാറുണ്ടായിരുന്നു എങ്കിലും ഞാനവളുടെ ഭർത്താവ് ആയതുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്നാണ് ദിവ്യ കരുതിയിരുന്നത്.
മറ്റുള്ളവരും അതേ അഭിപ്രായം പറഞ്ഞപ്പോഴാണ് അവൾക്കു വിശ്വാസമായത്. ഹൃദയത്തിൽ ഒരു പാട്ട് കമ്പോസ് ചെയ്തപ്പോൾ സംഗീത സംവിധായകൻ ഹിഷാമാണ് ദിവ്യയെ കൊണ്ട് പാടിച്ച് നോക്കാമെന്ന് പറഞ്ഞത്. പിന്നെ ജൂഡ് ഒരു ദിവസം വിളിച്ച് നിങ്ങൾ രണ്ടുപേരും കൂടി സാറാസിൽ ഒരു പാട്ട് പാടുമോയെന്ന് ചോദിച്ചു.
അങ്ങനെയാണ് ദിവ്യ ഒരു പിന്നണി ഗായികയാവുന്നത് എന്നും വിനീത് പറയുന്നു. 2012 ലായിരുന്നു ഇവരുടെ വിവാഹം. പഠനകാലത്ത് തുടങ്ങിയ പ്രണയം എട്ടുവർഷങ്ങൾക്കു ശേഷം വിവാഹത്തിലൂടെ പൂവണിയുക ആയിരുന്നു. ഇപ്പോഴിതാ 14 വർഷമായി തുടരുന്ന പ്രണയ ബന്ധത്തിന്റെ കഥ പങ്കുവച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
ഇൻസ്റ്റഗ്രാമിലാണ് ദിവ്യയോപ്പമുള്ള ചിത്രത്തോടൊപ്പം പ്രണയകാലത്തെ ഓർമകൾ വിനീത് ശ്രീനിവാസൻ പങ്കുവച്ചത്. 2004 മാർച്ച് 31. അതിരാവിലെ ഫോൺ വഴിയാണ് ദിവ്യയെ ഞാൻ പ്രൊപ്പോസ് ചെയ്തത്. അതേ ദിവസം കോളജിൽ എത്തിയ ഞങ്ങൾ പകുതി ദിവസത്തെ ക്ലാസ് കട്ട് ചെയ്ത് ഒരു ഷെയർ ഓട്ടോ വിളിച്ച് കാരപ്പാക്കത്തു നിന്ന് അഡയാർ വരെയും അവിടെ നിന്ന് 23 സി ബസിൽ സ്പെൻസർ പ്ലാസയിലേക്കും പോയി. അതായിരുന്നു ആദ്യമായി ഞങ്ങളുടെ ഒരുമിച്ചുള്ള യാത്ര.
അന്നുമുതൽ ഇന്നുവരെ ഒരു നീണ്ട യാത്രയാണ്. ദിവ്യയെ കുറിച്ച് 14 വർഷങ്ങൾക്ക് മുമ്പ് തനിക്ക് എന്ത് എന്ത് തോന്നിയോ അത് കൂടുതൽ അർഥവത്തും ആദരവുള്ളതുമായ ബന്ധമായി പരിണമിച്ചു. അന്ന് എനിക്ക് 19 വയസായിരുന്നു. ഒരു പ്രണയം എളുപ്പമാകുന്ന കാലം.
പക്ഷെ ഇന്ന് കഴിഞ്ഞുപോയ വർഷങ്ങളിലെ ചിലതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മൂല്യവത്തായി കാണുന്നത്. അതെ 19ാമത്തെ വയസിൽ ഞാൻ കണ്ടുമുട്ടിയത് ശരിയായ വ്യക്തിയൊയയിരുന്നു. ലോകത്തിന്റെ ഗൂഢാലോചനയ്ക്ക് ഞാൻ നന്ദി പറയുന്നു എന്നുമായിരുന്നു വിനീത് കുറിച്ചത്.