ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം മുതൽ മലയാള സിനിമയിൽ സജീവമായ നടിയാണ് കവിയൂർ പൊന്നമ്മ. പ്രേംനസീർ മുതൽ ഇപ്പോഴത്തെ താരങ്ങളുടെ വരെ അമ്മ വേഷങ്ങളിൽ നടി അഭിനയിച്ചു. നായികയായും സഹനടിയായും അമ്മയായും മുത്തശ്ശിയായും ഒക്കെ പലതവണം വേഷപകർച്ച നടത്തിയ താരം ഇപ്പോൾ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട അമ്മയാണ്.
മലയാളത്തിന്റെ അഭിനയ കുലപതികളും താരരാജാക്കൻമാരുമായ മോഹൻലാലും മമ്മൂട്ടിയും അടക്കം നിരവധി പ്രമുഖ താരങ്ങളുടെ അമ്മയായി കവിയൂർ പൊന്നമ്മ വേഷം ഇട്ടിട്ടുണ്ട്. മമ്മൂട്ടിയും മോഹൻലാലുമായി കവിയൂർ പൊന്നമ്മയ്ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. ഒരിക്കൽ മമ്മൂട്ടിയെ കുറിച്ച് കവിയൂർ പൊന്നമ്മ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്.
കവിയൂർ പൊന്നമ്മയുടെ വാക്കുകൾ ഇങ്ങനെ:
സത്യത്തിൽ മോഹൻലാലിനേക്കാൾ മുൻപ് എന്റെ മകനായി അഭിനയിച്ചത് മമ്മൂസാണ്. രണ്ട് പേരും തമ്മിൽ എനിക്ക് വ്യത്യാസമൊന്നും ഇല്ല. ഒരിക്കൽ പല്ലാവൂർ ദേവനാരായണൻ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. അന്ന് സെറ്റിലേക്ക് ഒരു വണ്ടി കൊണ്ടുവന്നു.
എന്നോട് അതിൽ കയറാൻ പറഞ്ഞു എന്നിട്ട് എന്നെയും കൊണ്ട് ഒറ്റപ്പാലം മുഴുവൻ കറങ്ങി. മമ്മൂസിന് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല. പക്ഷേ, തനി ശുദ്ധനാണ് കേട്ടോ നടൻ സത്യന്റെ വേറൊരു പതിപ്പാണ്. സ്നേഹം പ്രകടിപ്പിക്കണം എന്ന് വല്ലോം പറഞ്ഞാൽ നിങ്ങളൊന്ന് ചുമ്മാ ഇരി എന്നാകും മമ്മൂട്ടിയുടെ മറുപടി
ഒരുപാട് അന്യഭാഷ സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടില്ല. വളരെ കുറച്ചു മാത്രമേയുള്ളൂ. ശിവാജി ഗണേശൻ എന്നെ തമിഴിലേക്ക് അഭിനയിക്കാൻ വിളിച്ചിരുന്നു. അപ്പോൾ ഞാൻ പറഞ്ഞത് എനിക്ക് എന്റെ പ്രേംനസീർ സിനിമകൾ മതി എന്നാണ്. നസീർ സാറിന്റെയും, സത്യൻ മാഷിന്റെയുമൊക്കെ അമ്മയായി ഞാൻ അഭിനയിച്ചു.
എന്നേക്കാൾ പ്രായമുള്ള സത്യൻ മാഷിന്റെയൊക്കെ അമ്മയായി അഭിനയിച്ചത് വലിയ എക്സ്പീരിയൻസ് ആണെന്നും കവിയൂർ പൊന്നമ്മ പറയുന്നു. അതേ സമയം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ കുറിച്ചും അടുത്തിയെ കവിയൂർ പൊന്നമ്മ വാചാല ആയിരുന്നു. അതിങ്ങനെ:
മോഹൻലാൽ എന്ന വ്യക്തിയെ ചിരിച്ച മുഖത്തോടെ അല്ലാതെ ഇത്രയും കാലം, ഇത്രയും പടങ്ങൾ ഒരുമിച്ച് ചെയ്തിട്ടും ഞാൻ കണ്ടിട്ടേയില്ല. അങ്ങനെയൊരു അസാധ്യമായ കഴിവ് അദ്ദേഹത്തിനുണ്ട്. അത് അഭിനയിക്കുന്നത് ഒന്നുമല്ല. ആ ഒരു പക്വത ഈശ്വരൻ കൊടുത്തിട്ടുണ്ട്.
ലാൽ ഒരിക്കലും ആരോടും ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടില്ലെന്നും കവിയൂർ പൊന്നമ്മ പറയുന്നു. എനിക്ക് പോലും ചില സമയം ദേഷ്യം വരും ഞാനെല്ലാം ദേഷ്യപ്പെട്ടിട്ടുണ്ട്. ഉർവ്വശിയൊക്കെ അടുത്തുളള സെറ്റിലാണെങ്കിൽ ലാല് പെട്ടെന്ന് എന്നെ പിടിച്ചുമുറുക്കിയിട്ട് പറയും പൊന്നൂട്ടി ഇമേജ് നോക്കിക്കോ, ദേഷ്യപ്പെടരുതെന്ന്.
ഇത്രയും കാലമായിട്ട് നിരവധി പടങ്ങൾ ഒരുമിച്ച് ചെയ്തിട്ടും ലാല് ദേഷ്യപ്പെടുന്നതായി ഞാൻ കണ്ടിട്ടില്ല. ആരോടും ദേഷ്യപ്പെടാത്ത ഒരാളാണ് മോഹൻലാൽ. അത് ലാലിന്റെ ഒരു പ്രത്യേകതയാണെന്നും കവിയൂർ പൊന്നമ്മ പറഞ്ഞു.