രണ്ട് തവണ ഹൃദയ സ്തംഭനവും പക്ഷാഘാതവും, ഓർമ്മശക്തി നഷ്ടപ്പെട്ടു, ഭാര്യ ഉപേക്ഷിച്ചു, രണ്ട് പിഞ്ചുമക്കളും: രാജീവ് കളമശേരിയുടെ ജീവിതം ഇങ്ങനെ

9560

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടനും മിമിക്രി താരവുമാണ് രാജീവ് കളമശേരി. മിമിക്രി വേദികളിൽ നിരവധി സ്‌കിറ്റുകളിലൂടെ മലയാളികളെ കുടകുടെ ചിരിപ്പിച്ചിട്ടുള്ള വ്യക്തിയാണ് രാജീവ്. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയെ അനുകരിക്കാനുള്ള അസാമന്യ കഴിവാണ് രാജീവിന് ഏറ്റവും അധികം കൈയ്യടി നേടികൊടുത്തിരിക്കുന്നത്. എകെ ആന്റണിക്ക് പുറമേ വെള്ളാപ്പള്ളി നടേശൻ, ഒ രാജഗോപാൽ, കെ ആർ ഗൗരിയമ്മ, തുടങ്ങി നിരവധി താരങ്ങളെ അവതരിപ്പിച്ചിരുന്ന താരമാണ് രാജീവ്.

നാടക വേദിയിൽ നിന്ന് കലാജീവിതം ആരംഭിച്ച രാജീവ് 12ാമത്തെ വയസിൽ തുടങ്ങിയതാണ് ഈ കരിയർ. നിരവധി മിമിക്രി വേദികളിൽ ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്തിട്ടുള്ള താരം ഇരുപത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരത്തിന്റെ ഇപ്പോഴത്തെ ജീവിതം അതിജീവനത്തിന്റേതാണ്.

Advertisements

രണ്ട് തവണ ഹൃദയ സ്തംഭനവും പക്ഷാഘാതവും വന്നതോടെ ഓർമ്മശക്തി പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇതിനിടെ തന്റെ ജീവിതത്തിലുണ്ടായ കാര്യങ്ങൾ താരം തന്നെ തുറന്ന് പറയുകയാണിപ്പോൾ. ഇപ്പോഴിതാ രാജീവ് കളമശ്ശേരിയുടെ ജീവിതത്തിൽ ഉണ്ടായ ചില അപ്രതീക്ഷിത തിരിച്ചടികളും അതിൽ നിന്നുള്ള അദ്ദേഹത്തിന്റ അതിജീവനത്തെ കുറിച്ചുള്ള കഥയാണ് വൈറലാകുന്നത്.

Also Read
ഞാൻ വിളിച്ചപ്പോൾ എന്റെ സിനിമയിലെ നായികയാകാൻ താൽപര്യമില്ലന്ന് നയൻതാര പറഞ്ഞു; വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട്

വർഷങ്ങളോളം കലാലോകത്ത് തിളങ്ങി നിന്ന താരം ഇപ്പോൾ നിരവധി പരീക്ഷണങ്ങളിലൂടെ കടന്ന് പോവുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു രാജീവിന്റെ വെളിപ്പെടുത്തൽ. രാജീവ് കളമശ്ശേരിയുടെ വാക്കുകൾ ഇങ്ങനെ:

ഒരിക്കൽ ഒരു ചടങ്ങിനെത്താനുള്ള തിടുക്കത്തിൽ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ പെട്ടിയിൽ കാലുടക്കി വീണ് മൂന്ന് ദിവസത്തോളം ആശുപത്രിയിലായി. അതിൽ നിന്നും എളുപ്പത്തിൽ സുഖം പ്രാപിച്ചു എങ്കിലും സ്വന്തമായി ഇറക്കാൻ വച്ചൊരു ഷോ മൂന്നോളം എപ്പിസോഡുകൾ ഷൂട്ട് ചെയ്തിട്ടും മുടങ്ങിയതോടെ കടബാധ്യതയായി മാറി. എന്നാലും തട്ടിയും മുട്ടിയും മുന്നോട്ട് പോയി. അതിനിടയിലാണ് ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയത്.

ആ ബന്ധത്തിലുണ്ടായ മൂന്ന് മക്കളെയും നോക്കിയത് രാജീവിന്റെ ഉമ്മയായിരുന്നു. അതിനിടെ ഉമ്മ കാൻസർ രോഗിയായി. പിന്നീട് വീട് പണയം വച്ച് സഹോദരിയുടെയും സഹോദരന്റെയും വീടുകളിലായിരുന്നു താമസം.അങ്ങനെ പോവുന്നതിന് ഇടയിൽ വീണ്ടും ചെറിയ ഷോകളും വർക്കുമൊക്കെ കിട്ടി തുടങ്ങി. ജീവിതം തട്ടിയും മുട്ടിയും മുന്നോട്ട് പോവുന്നതിന് ഇടയിലാണ് രണ്ടാം വിവാഹം.

അതിലൊരു മകളുമുണ്ടായി എല്ലാമൊന്ന് ശാന്തമായി വരുന്നതിന് ഇടയിലാണ് താരത്തിന് അടുത്ത പരീക്ഷണം ജീവിതത്തിൽ ഉണ്ടാകുന്നത്. 2019 ജൂലൈയിൽ വന്നൊരു കൈവേദന പരിശോധിക്കാൻ ആശുപത്രിയിലെത്തിയപ്പോഴാണ് രണ്ട് തവണ ഹാർട്ട് അ റ്റാ ക്ക് വന്നു എന്നറിയുന്നത്. ആ ഹൃദയ സ്തംഭനമായിരുന്നു പിന്നീട് ജീവിതത്തെ കീഴ്മേൽ മറിച്ചത്. ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തി അടുത്ത ദിവസം കുളിമുറിയിൽ തലയടിച്ച് വീണു.

Also Read
കാത്തിരിപ്പ് അവസാനിക്കുന്നു, ജയറാമിന് പൂച്ചയെ അയച്ച ആ കാമുകിയെ ഉടൻ അറിയാം; സമ്മർ ഇൻ ബത്‌ലഹേമിന് രണ്ടാം ഭാഗം വരുന്നു, ആവേശത്തിൽ ആരാധകർ

അന്നേരമാണ് പക്ഷാഘാതമാണെന്ന് അറിയുന്നത്. സ്വന്തം കുട്ടികളുടെയും വീട്ടുകാരുടെയും പേര് പോലും മറക്കുന്ന അവസ്ഥയിലെത്തി. അവിടെ നിന്നുമാണ് ജീവിതത്തിലേക്ക് തിരിച്ച് വന്ന് തുടങ്ങിയതെന്ന് രാജീവ് പറയുന്നു. ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയതോടെ അതിലുണ്ടായ മൂന്ന് മക്കളെയും രണ്ടാം ഭാര്യ സൈനബയാണ് നോക്കുന്നത്.

ലുലു മാൾ ഉടമ എംഎ യൂസഫലി, ടിനി ടോം, ശ്രീകണ്ഠൻ നായർ, ശാന്തിവിള ദിനേശൻ, പോൾ കറുകപ്പിള്ളി തുടങ്ങിയവരുടെ നേതൃത്വത്തിൽ സഹായങ്ങളെത്തിയിരുന്നു. ചികിത്സയിലൂടെയും നിരന്തരമായി ഡയലോഗുകൾ പഠിച്ചും ഓർമ്മ തിരികെ കൊണ്ട് വരാനുള്ള ശ്രമത്തിലാണ് രാജീവിപ്പോൾ.

Advertisement