അതൊരു അന്യായ പറ്റിക്കലായിരുന്നു, അയാൾ എന്റെ കൂട്ടുകാരിയുമായി റിലേഷൻ ഉണ്ടാക്കി, ജാൻ തേച്ചിട്ട് പോയത് എങ്ങനെയെന്ന് വെളിപ്പെടുത്തി ആര്യ

343

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലുംമലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും മുൻ ബിഗ്ബോസ് താരവുമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ആര്യ മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്‌ക്രീനിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ്.

ബിഗ് സ്‌ക്രീനിലും സജീവമായ താരം തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.മിനിസ്‌ക്രീനിലെ വമ്പൻ റിയാലിറ്റി ഷോയായ ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം പതിപ്പിൽ എത്തിയതോടെയാണ് താരം കുറച്ചുകൂടി ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിൽ താരം പങ്കെടുത്തിരുന്നു. താനും ജാനുമായി പ്രണയത്തിലാണെന്ന് ബിഗ് ബോസിൽ വെച്ചായിരുന്നു ആര്യ തുറന്നു പറഞ്ഞത്.

Advertisements

പ്രണയത്തെ കുറിച്ച് ബിഗ്ബോസിൽ പങ്കെടുക്കുന്ന സമയംആര്യ പല തുറന്ന് പറച്ചിലുകൾ നടത്തിയിരുന്നു. ബിഗ്ബോസിൽ താരം പറഞ്ഞ ജാൻ ആരാണെന്ന് അറിയാനായി കാത്തിരിക്കുകയാണ് ഏവരും. ഒടുവിൽ ആ ജാൻ തന്നെ തേച്ചിട്ട് പോയെന്ന് പറയുകയാണ് ആര്യ. ഒരു ചാനൽ പരിപാടിയിലാണ് നടി പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

Also Read
അദ്ദേഹത്തിന്റെ വാമപ്പാണ് എന്റെ മുഴുവൻ വർക്കൗട്ടും ; മോഹൻലാലിനൊപ്പം ജിമ്മിൽ കല്യാണി പ്രിയദർശനും : വൈറലായി ചിത്രം

ആര്യയുടെ വാക്കുകൾ ഇങ്ങനെ:

താൻ കുറച്ച് നാൾ മാറി നിന്ന് തിരിച്ച് വന്ന സമയത്ത് അദ്ദേഹം മറ്റൊരാളുമായി റിലേഷനിൽ ആയെന്നും മറ്റൊരു വ്യക്തിയായിട്ടാണ് പിന്നെ കണ്ടത്. അത് തനിക്ക് വലിയൊരു ഷോക്ക് ആണ് സമ്മാനിച്ചതെന്നും ആര്യ പറഞ്ഞു.എന്റെ വിവാഹം വളരെ ചെറിയ പ്രായത്തിലായിരുന്നു. പതിനെട്ട് വയസിൽ തന്നെ ഞാൻ വിവാഹം കഴിച്ചു. അതിന് ശേഷമാണ് അച്ഛനെയും അമ്മയെയുമൊക്കെ മിസ് ചെയ്യാൻ തുടങ്ങിയത്.

അതിന് മുൻപ് എപ്പോഴും കൂടെ ഉണ്ടല്ലോ എന്ന് കരുതിയിരുന്നു. പെട്ടെന്ന് അവരിൽ നിന്ന് മാറിയപ്പോഴാണ് വിഷമമായത്. എനിക്ക് മാത്രമല്ല അച്ഛനും അങ്ങനെ ആയിരുന്നു. ആ സമയം മുതലാണ് അച്ഛനുമായി ഒരു ബോണ്ടിങ് വന്നത്. പിന്നീടത് ശക്തമായി. സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ഒന്നുമില്ല മനസമാധാനമായി കിടന്ന് ഉറങ്ങണമെന്നേയുള്ളു എനിക്ക്.

എല്ലാവരും എന്റെ അടുത്ത് സന്തോഷിക്കാനുള്ള കാരണത്തെ കുറിച്ച് ചോദിക്കും. സമാധാനമുള്ള മനസ് ആയിരിക്കണം എന്നേ ഞാൻ പറയുകയുള്ളു. സന്തോഷത്തെക്കാളും ഏറെ സമാധാനത്തിനാണ് പ്രധാന്യം കൊടുക്കുന്നത്. ആളുകൾ തന്നെ വേഗം പറ്റിച്ച് പോവുമെന്ന് പറയുന്നത് സത്യമാണ്.

Also Read
യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി നടി നൈല ഉഷ; ഗോൾഡൻ വിസ ലഭിച്ച ആദ്യ മലയാളി നടിയായി താരം

ആളുകളെ മനസിലാക്കാൻ താൻ വളരെ പുറകോട്ടാണെന്നാണ് എല്ലാവരും പറയുന്നത്. ഒരാളെ പരിചയപ്പെട്ട് കഴിയുമ്പോൾ അദ്ദേഹം ഫേക്ക് ആണോ നല്ലതാണോ എന്നൊക്കെ ഞാൻ കണ്ട് പിടിക്കും. എന്നിട്ട് ഇയാൾ അടിപൊളി ആണ്. അല്ലെങ്കിൽ ഇയാൾ ശരിയല്ല എന്നൊക്കെ ഞാൻ മനസിലാക്കും. പക്ഷേ കുറച്ച് ദിവസം കഴിയുമ്പോൾ എനിക്ക് എന്തെങ്കിലും പണി തന്നിട്ട് പോവും.

അന്നേരമാണ് എനിക്ക് ആളുകളെ കണ്ട് പിടിക്കാൻ അറിയില്ലെന്ന് സുഹൃത്തുക്കൾ പറയുന്നത്. ആദ്യം ഒരു സ്വഭാവം ആയിരിക്കും. പിന്നെ മറ്റൊന്ന് കാണിക്കും. അതെങ്ങനെയാണ് കണ്ട് പഠിക്കുക. ഇപ്പോൾ വലിയൊരു ബ്രേക്കപ്പും വിഷാദവുമൊക്കെ കഴിഞ്ഞ് ഞാൻ തിരിച്ച് വന്നതേയുള്ളു. കുറച്ച് മാസങ്ങളെ ആയിട്ടുള്ളു. അതൊരു അന്യായ പറ്റിക്കലായി പോയെന്ന് പറയാം.

എഴുത്തിയഞ്ച് ദിവസം ഞാനൊന്ന് മാറി നിന്നതിന് ശേഷം തിരിച്ച് വരുമ്പോൾ കണ്ടത് വേറൊരു വ്യക്തിയെയാണ്. ഞാൻ പോയ ഗ്യാപ്പിൽ എന്റെ തന്നെ സുഹൃത്തുമായി അദ്ദേഹം ഒരു റിലേഷൻ ആരംഭിക്കുകയും ചെയ്തു. എന്റെ കൂടെ സ്‌കൂളിൽ പഠിച്ചിരുന്ന കുട്ടിയാണ്. നാലാം ക്ലാസ് മുതൽ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി പരിചയപ്പെടുത്തി കൊടുത്ത കുട്ടിയാണ്.

അവരിപ്പോൾ ഒരു റിലേഷൻഷിപ്പിലാണ്. ഇതൊക്കെ ആരെങ്കിലും ചിന്തിക്കുമോന്ന് ആര്യ ചോദിക്കുന്നത്. ഏത് വഴിക്കാണ് പണി വരുന്നതെന്ന് അറിയില്ലെന്നും ആര്യ പറയുന്നു.

Also Read
‘എന്റെ ജീവിതത്തിലേക്ക് വന്നതിനും അതിന് ലക്ഷ്യവും അർത്ഥവും നൽകിയതിനും നന്ദി’ : പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ

Advertisement