ആവശ്യങ്ങളറിഞ്ഞു സഹായിക്കാൻ ദിലീപ് മാത്രമേയുള്ളു, സഹായിച്ചതിന് കയ്യും കണക്കുമില്ല, മകളുടെ കല്യാണത്തിന് ഒരുരൂപ പോലുമില്ലാതരുന്നപ്പോൾ ദിലീപ് തന്നത് പറയാൻ പറ്റാത്തത്ര വലിയ തുക: കെപിഎസി ലളിത

371

സംവിധാന സഹായി ആയി എത്തി പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ താരമാണ് ദിലീപ്. മിമിക്രി രംഗത്ത് നിന്നും സംവിധായകൻ കമലിന്റെ അസ്സോസിയേറ്റായിട്ടായിരുന്നു ദിലീപ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പട്ടു താരം. സുനിൽ സംവിധാനം ചെയ്ത മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെ ആണ് ദിലീപ് നായകനായി അരങ്ങേറ്റം കുറിച്ചത്.

പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്ന ദിലീപ് മലയാള സിനിമയിലെ അനിഷേധ്യ ശക്തിയായി മാറിയിരുന്നു. ഒന്നിനൊന്ന് മികച്ച സൂപ്പർഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച ദിലീപ് കോമഡി ചെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന താരം കൂടിയാണ്. തന്റെ കഠിനാധ്വാനം കൊണ്ട് ഉയർന്നുവന്ന കലാകാരന്മാരിൽ മുൻപന്തിയിൽ തന്നെയാണ് ദിലീപിന്റെ സ്ഥാനവും. വ്യത്സ്തമായ വേഷപ്പകർച്ചകളും കോമഡിക്ക് ഒപ്പെ സീരിയസ് കഥാപാത്രങ്ങളും വളരെ അനായാസമായി ദിലീപ് കൈകാര്യ ചെയ്തിരുന്നു.

Advertisements

ഇപ്പോൾ മലയാള സിനിമയിൽ മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം ഏറ്റവും കൂടുതൽ ആരാധകരുള്ള താരവും ദിലീപ് തന്നെയാണ്. ഒരു നടൻ എന്നതിൽ ഉപരി ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് താരം. സഹ പ്രവർത്തകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിൽ സഹപ്രവർത്തകർക്ക് തുണയായി ആദ്യമെത്താറുള്ള നടന്മാരിൽ ഒരാളുകൂടിയാണ് ദിലീപ്.

Also Read
അതിമനോഹര നിമിഷങ്ങൾ പങ്കുവേച്ച് ലേഡി സൂപ്പർസ്റ്റാർ, സോഷ്യൽ മീഡിയയിൽ താരമായി മഞ്ജു വാര്യർ, മഞ്ജുവിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ

ഇപ്പോഴിതാ പ്രിയ നടി കെപിഎസ്‌സി ലളിത അത്തരത്തിൽ ഒരു അനുഭവം തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൈരളി ചാനലിലെ ജെബി ജംഗ്ഷനിൽ നടന്ന അഭിമുഖത്തിൽ ആണ് കെപിഎസി ലളിതയുടെ തുഖറന്നു പറച്ചിൽ.

തനിക്കും തന്റെ കുടുംബത്തിനും ദിലീപ് ചയ്തിട്ടുള്ള സഹായത്തെക്കുറിച്ചും ദിലീപിന്റെ കരുതൽ സ്‌നേഹത്തെക്കുറിച്ചും തുറന്നു പറയുകയാണ് താരം. കെപിഎസ് സി ലളിതയുടെ വാക്കുകൾ ഇങ്ങനെ:

എന്നും ആവശ്യങ്ങൾ അറിഞ്ഞ് ദിലീപ് എന്നെ സഹായിച്ചിട്ടുണ്ട്. ആവശ്യങ്ങൾ അറിഞ്ഞു സഹായിക്കാൻ ദിലീപ് കഴിഞ്ഞേ ഉള്ളു. എന്റെ മനസ് വിഷമിക്കുവോ കണ്ണ് നിറയുവോ ചെയ്താൽ ദിലീപ് അപ്പോ വിളിക്കും എന്താ ചേച്ചി കാര്യം എന്ന് ചോദിച്ച്. എന്റെ മോളുടെ കല്യാണ നിശ്ചയത്തിന് ഒരു രൂപ പോലുമില്ലാതെ വിഷമിക്കുന്ന സമയത്ത് നിശ്ചയത്തിന്റെ തലേ ദിവസം ദിലീപ് വീട്ടിൽ പൈസ എത്തിച്ചിട്ടുണ്ട്.

ഞാൻ ഇതിനെക്കുറിച്ച് ദിലീപിനോട് ചോദിക്കുക പോലും ചെയ്തിട്ടില്ല. പക്ഷെ എല്ലാം കണ്ടറിഞ്ഞ് ദിലീപ് സഹായിക്കുക ആയിരുന്നു. അതുപോലെ തന്നെ വിവാഹത്തിന് രണ്ട് ദിവസം മുൻപ് വീണ്ടും വിളിച്ച് ദിലീപ് ചോദിച്ചു കാശൊക്കെ റെഡി ആയോ മുതലാളി എന്ന്. ഒന്നുമായില്ല ദിലീപേ എന്ന് മറുപടി പറഞ്ഞപ്പോൾ ദാ പൈസയുമായി ഒരാള് വീട്ടിലേക്ക് വരും എന്നായിരുന്നു ദിലീപ് പറഞ്ഞത്.

Also Read
മമ്മൂസിന് സ്‌നേഹം പ്രകടിപ്പിക്കാൻ അറിയില്ലെന്നെ ഉള്ളു തനി ശുദ്ധനാണ്: മമ്മൂട്ടിയെ കുറിച്ച് കവിയൂർ പൊന്നമ്മ പറഞ്ഞത് കേട്ടോ

പറഞ്ഞതുപോലെ തന്നെ പറയാൻ പറ്റാത്ത അത്രേം പൈസ ആവശ്യങ്ങൾ അറിഞ്ഞു ദിലീപ് കൊടുത്തയച്ചു. എന്നോട് ഇതുവരെ ചോദിച്ചിട്ടുവില്ല , ഞാനൊട്ടു കൊടുത്തിട്ടുവില്ല എന്നും കെപിഎസ് സി ലളിത പറയുന്നു. നേരത്തേയും വൈറലായ ഈ വീഡിയോ ഇപ്പോൾ വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

വീഡിയോ കാണാം.

Advertisement