രണ്ടാം ഭാഗം വേണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു, പക്ഷേ അവർ രണ്ടായി പിരിഞ്ഞത് കൊണ്ട് ഇനി ബുദ്ധിമുട്ടാണ്: സി ഐഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ജോണി ആന്റണി

2370

ഹാസ്യത്തിന് പ്രാധാന്യം നൽകി മലയാളത്തിന്റെ ജനപ്രിയ നടൻ ദിലൂപിനെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമ ആയിരുന്നു സിഐഡി മൂസ. റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുളള ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് എന്ന ബ്ലോക്ക്ബസ്റ്റർ സിനിമ. 2003 ൽ ആയിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്.

ദിലീപിന് ഒപ്പം ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷണൻ, സലീംകുമാർ ഉൾപ്പെടെയുളള താരങ്ങളും പൊട്ടിച്ചിരിപ്പിച്ച ചിത്രമായിരുന്നു സി ഐഡി മൂസ. ടിവി ചാനലുകളിൽ ഇപ്പോഴും പ്രേക്ഷകർ സ്ഥിരം കാണുന്ന സിനിമകളിൽ ഒന്നാണ് സി ഐഡി മൂസ. സി ഐഡി മൂസയുടെ രണ്ടാം ഭാഗത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Advertisements

രണ്ടാം ഭാഗം വരുമെന്ന് പ്രതീക്ഷ മുൻപ് ദിലീപും മറ്റ് അണിയറക്കാരും പങ്കുവെച്ചിരുന്നു. അതേസമയം സി ഐഡി മൂസ രണ്ടാം ഭാഗത്തെ കുറിച്ച് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസുതുറക്കുകയാണ് സംവിധായകൻ ജോണി ആന്റണി ഇപ്പോൾ.

Also Read
ആവശ്യങ്ങളറിഞ്ഞു സഹായിക്കാൻ ദിലീപ് മാത്രമേയുള്ളു, സഹായിച്ചതിന് കയ്യും കണക്കുമില്ല, മകളുടെ കല്യാണത്തിന് ഒരുരൂപ പോലുമില്ലാതരുന്നപ്പോൾ ദിലീപ് തന്നത് പറയാൻ പറ്റാത്തത്ര വലിയ തുക: കെപിഎസി ലളിത

ജോണി ആന്റണിയുടെ വാക്കുകൾ ഇങ്ങനെ:

സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു. എന്നാൽ കഥ ഉണ്ടാക്കിയെടുക്കാൻ രണ്ട് വർഷമമെങ്കിലും മിനക്കെടണം. ദിലീപിനെ നായകനാക്കി മൂന്ന് സിനിമ സംവിധാനം ചെയ്തു. അത്യാവശ്യം ശാസിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന സഹോദരനെ പോലെയാണ് ദിലീപ്. സി ഐഡി മൂസയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു.

എന്നാൽ കഥ ഉണ്ടാക്കിയെടുക്കാൻ 2 വർഷമെങ്കിലും മിനക്കെടണം. മൂസയുടെ തിരക്കഥാകൃത്തുകൾ രണ്ടായി പിരിഞ്ഞതിനാൽ ഇനി ബുദ്ധിമുട്ടാണ് എന്ന് ജോണി ആന്റണി വ്യക്തമാക്കുന്നു. ഹിറ്റ് തരിക്കഥാകൃത്തുക്കൾ ആയ ഉദയകൃഷ്ണ സിബി കെ തോമസ് ജോഡികൾ ആയിരുന്നു സി ഐഡി മൂസ എഴുതിയത്.

അതേ സമയം സംവിധാനത്തിൽ നിന്നും ഇടവേള എടുത്ത് ഇപ്പോൾ അഭിനയരംഗത്താണ് ജോണി ആന്റണി സജീവമായിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഹോമിൽ ശ്രദ്ധേയ പ്രകടനമാണ് ജോണി ആന്റണി കാഴ്ചവെച്ചത്.

ഒരു ഹാസ്യതാരമെന്ന നിലയിലാണ് ജോണി ആന്റണി മോളിവുഡിൽ മുന്നേറികൊണ്ടിരിക്കുന്നത്. സുഗീത് സംവിധാനം ചെയ്ത ശിക്കാരി ശംഭൂ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെയാണ് ജോണി ആന്റണി അഭിനയരംഗത്ത് സജീവമാകുന്നത്.പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത ഡ്രാമയിലും അഭിനയിച്ചു.

കഴിഞ്ഞ വർഷം സുരേഷ് ഗോപിയുടെ വരനെ ആവശ്യമുണ്ട് സിനിമയിലും പ്രേക്ഷകരെ ചിരിപ്പിച്ച പ്രകടനമാണ് നടൻ കാഴ്ചവെച്ചത്. കൈനിറയെ ചിത്രങ്ങളുമായാണ് നിലവിൽ ജോണി ആന്റണി മുന്നേറികൊണ്ടിരിക്കുന്നത്. മോഹൻലാലിന് ഒപ്പമുള്ള ഇട്ടമാണി മെയ്ഡ് ഇൻ ചൈന എന്ന സിനിമയിലും, മമ്മൂട്ടിക്ക് ഒപ്പം ഗാനഗന്ധർവ്വൻ എന്ന സിനിമയിലും ജോണി ആന്റണി ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിരുന്നു.

Also Read
അതിമനോഹര നിമിഷങ്ങൾ പങ്കുവേച്ച് ലേഡി സൂപ്പർസ്റ്റാർ, സോഷ്യൽ മീഡിയയിൽ താരമായി മഞ്ജു വാര്യർ, മഞ്ജുവിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ

2016ൽ പുറത്തിറങ്ങിയ തോപ്പിൽ ജോപ്പനാണ് ജോണി ആന്റണി ഒടുവിൽ സംവിധാനം ചെയ്ത സിനിമ. പത്ത് സിനിമകൾ ആണ് ജോണി ആന്റണിയുടെ സംവിധാനത്തിൽ മോളിവുഡിൽ പുറത്തിറങ്ങി. ഇതിൽ ആദ്യ ചിത്രമായ സി ഐഡി മൂസയിലൂടെ ഗംഭീര തുടക്കമാണ് ജോണി ആന്റണിക്ക് ലഭിച്ചത്. സി ഐഡി മൂസ രണ്ടാം ഭാഗത്തെ കുറിച്ച് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു.

Advertisement