മോഹൻലാൽ ടൈംപാസിനെ പോലെ, മമ്മൂട്ടി ഭർത്താവിനെപ്പോലെ: നടി രസ്‌ന പവിത്രൻ

86

പൃഥ്വിരാജിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച നടിയാണ് രസ്‌ന പവിത്രൻ. തുടർന്ന് ജോമോന്റെ സുവിശേഷങ്ങൾ, ആമി തുടങ്ങിയ ചിത്രങ്ങളിലൂടെ രസ്‌ന ശ്രദ്ധേയായി.

പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും സഹോദരിയായാണ് രസ്ന വേഷമിട്ടത്. ഇപ്പോഴിതാ രസ്ന തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ്. കൗമുദി ചാനലിലെ ഓണപ്പരിപാടിക്കിടയിലായിരുന്നു രസ്ന പവിത്രൻ വിശേഷങ്ങൾ പങ്കുവെച്ചത്. ഫോട്ടോ കണ്ടാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. പൃഥ്വിരാജിന്റേയും ദുൽഖറിന്റേയും സഹോദരിയായി അഭിനയിക്കാനുള്ള ഭാഗ്യമായിരുന്നു തുടക്കത്തിൽ തന്നെ താരത്തിന് ലഭിച്ചത്.

Advertisements

ഊഴമായിരുന്നു താരത്തിന്റെ അരങ്ങേറ്റ സിനിമ. ഊഴത്തിലേക്കുള്ള അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷമായിരുന്നു. പൃഥ്വിരാജിനൊപ്പമാണ് അഭിനയിക്കേണ്ടതെന്നറിഞ്ഞപ്പോൾ ആദ്യം പരിഭ്രമമുണ്ടായിരുന്നു. അദ്ദേഹം സ്ട്രിക്റ്റാണെന്നൊക്കെയാണ് കേട്ടത്. പേര് രസ്നയാണെന്ന് പറഞ്ഞപ്പോൾ അമ്മയുടെ കോളയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ചിരിയും തമാശയുമൊക്കെയായിരുന്നു ഊഴം ചിത്രീകരണം. മരിച്ചുകിടക്കുന്ന രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. മേക്കപ്പിടുമ്പോൾ കൂടുതൽ സുന്ദരിയാവുമെന്നായിരുന്നു കരുതിയത്. മൃതദേഹമായി കിടത്തുകയായിരുന്നു ആദ്യ സീനിൽത്തന്നെ. തൊട്ടപ്പുറത്ത് ബാലചന്ദ്രമേനോൻ സാറും സീത മാമുമൊക്കെ ഇത് പോലെ കിടക്കുന്നുണ്ടായിരുന്നു.

ഇത് കണ്ടപ്പോഴാണ് കമ്പനിക്ക് ആളുണ്ടല്ലോയെന്ന് കരുതിയത്. അടുത്ത ചിത്രമായ ജോമോന്റെ സുവിശേഷങ്ങളിൽ ക്രിസ്ത്യൻ കുടുംബത്തിലെ സഹോദരിയായാണ് അഭിനയിച്ചത്. ഊഴത്തിൽ വില്ലൻമാർ ആക്രമിക്കുന്ന രംഗത്തിൽ അഭിനയിക്കുമ്പോൾ പേടിയുണ്ടായിരുന്നു. വിറച്ച് താഴത്ത് നിൽക്കുകയായിരുന്നു. അലറി വിളിക്കുകയും ചെയ്തിരുന്നു.

താൻ അലറി വിളിക്കുന്നത് കണ്ടിട്ടും ജീത്തു സാർ എന്താണ് പ്രതികരിക്കാത്തതെന്നായിരുന്നു ചോദിച്ചത്. ഈ സീൻ ഞാൻ കുളമാക്കുമോയെന്നായിരുന്നു അദ്ദേഹം ആലോചിച്ചത്. അതൊരു ചലഞ്ചിങ്ങായിരുന്ന രംഗമായിരുന്നു അത്. അതേ സമയം മോഹൻലാലിനെയാണോ മമ്മൂട്ടിയെയാണോ കൂടുതൽ ഇഷ്ടമെന്നും രസ്‌നയോട് അവതാരകനായ ജയകൃഷ്ണൻ ചോദിച്ചിരുന്നു.

അപ്പോൾ നടി നൽകിയത് വളരെ രസകരമായ മറുപടിയായിരുന്നു. മമ്മൂട്ടി ഭർത്താവിനെപ്പോലെയും മോഹൻലാൽ ടൈംപാസിനെപ്പോലെയുമായാണ് തോന്നുന്നതെന്നായിരുന്നു രസ്ന പറഞ്ഞത്. മമ്മൂട്ടിയെയാണ് കൂടുതൽ ഇഷ്ടമെന്നും താരം പറഞ്ഞു. കോളേജ് പഠനകാലത്ത് അമ്മയെ അടുക്കളയിൽ സഹായിക്കാറുണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

അമ്മ ഉണ്ടാക്കുന്ന വിഭവങ്ങളെല്ലാം ഇഷ്ടമാണ്. ലൊക്കേഷനിൽ നിന്നും വന്ന് കഴിഞ്ഞാൽ കഞ്ഞിയും ചമ്മന്തിയും വേണമെന്നാണ് പറയാറുള്ളത്. ബിരിയാണിയാണ് ഇഷ്ടപ്പെട്ട വിഭവം. ചിക്കൻ ബിരിയാണിയാണ് ഉണ്ടാക്കാറുള്ളത്. ഉണ്ടാക്കാൻ എളുപ്പമാണ്. ഫോട്ടോ കണ്ടാണ് സിനിമയിലേക്ക് അവസരം ലഭിച്ചതെന്നും രസ്‌ന പവിത്രൻ പറയുന്നു.

മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളിലഭിനയിച്ച രസ്ന പൃഥ്വിരാജ് നായകനായ ഊഴം, ദുൽഖർ ചിത്രം ജോമോന്റെ സുവിശേഷങ്ങൾ, സ്വർണ്ണ മത്സ്യം, ആമി തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ‘തെരിയുമാ ഉന്ന കാതലിച്ചിട്ടേൻ’ എന്ന സിനിമയിൽ നായികയായി എത്തി ശ്രദ്ധനേടിയിരുന്നു.

കഴിഞ്ഞ നവംബറിൽ രസ്ന പവിത്രൻ വിവാഹിതയായിരുന്നു. ഡാലിൻ സുകുമാരൻ ആണ് രസ്നയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ഗുരുവായൂരിൽ വെച്ചായിരുന്നു താരത്തിന്റെ വിവാഹം.

Advertisement