മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനും തെന്നിന്ത്യൻ യുവ സൂപ്പർതാരവുമാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ യുവ താരങ്ങളിൽ ഏറ്റവും ശ്രദ്ദേയനായ ദുൽഖറിനെ കുഞ്ഞിക്ക എന്നാണ് ആരാധകർ വിളിക്കുന്നത്.
മലയാളം ഉൾപ്പടെയുള്ള തെന്നിന്ത്യൻ ഭാഷകൾക്ക് പുറമേ ബോളിവുഡിലും നായകസ്ഥാനത്തുള്ള ദുൽഖർ സൽമാൻ അഭിനയത്തിന് പുറമേ നിർമ്മാണ രംഗത്തും ഗാനാലാപനത്തിലും താരം കൈവെച്ചിട്ടുണ്ട്. അടുത്തിടെ സുരേഷ് ഗോപിയെ നായകനാക്കി ദുൽഖർ നിർമ്മിച്ച വരനെ ആവശ്യമുണ്ട് എന്ന സിനിമ സൂപ്പർഹിറ്റായിരുന്നു.
ഇപ്പോഴിതാ തന്റെ ഭാര്യ അമാലിന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയകളിൽ എഴുതിയ കുറിപ്പിലാണ് ദുൽഖർ മകളെ തന്നതിനും കൂടെ നിൽക്കുന്നതിനുമൊക്കെ അമാലിന് നന്ദി പറയുകയും ജന്മദിന ആശംസകൾ നേരുകയും ചെയ്തത്.
ഏറ്റവും സന്തോഷം നിറഞ്ഞ ഒരു പിറന്നാൾ ആശംസിക്കുന്നു. ഈ ലോക്ഡൗണിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം എന്താണെന്നു വച്ചാൽ എനിക്കും നിനക്കും നമ്മുടെ മകൾക്കും ഒന്നിച്ച് ഒരുപാട് സമയം ചിലവഴിക്കാൻ സാധിച്ചു എന്നതാണ്.
ഈ ജീവിതകാലം മുഴുവൻ ഞാൻ ഈ സമയം ഓർത്തു വയ്ക്കും. നമുക്കിഷ്ടപ്പെട്ട ഷോകളും മറിയത്തിന്റെ കൂടെയുള്ള കളിചിരികളും അങ്ങനെയെല്ലാം. എന്റെ കൂടെ പാറ പോലെ ഉറച്ചു നിൽക്കുന്നതിന് നന്ദി. മറിയത്തിനെ എനിക്ക് നൽകിയതിനും നന്ദി. ഹാപ്പി ബർത്ത്ഡേ എന്ന് ദുൽഖർ കുറിച്ചു.
2011 ഡിസംബർ 22 നായിരുന്നു ദുൽഖറും അമാൽ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാൽ ആർകിടെക്ടണ്. വിവാഹ ശേഷം ഒരു കുടുംബിനിയായി മാത്രം ഒതുങ്ങാൻ അമാലിനെ ദുൽഖർ അനുവദിച്ചില്ല. അടുത്ത കൂട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം വീടുകൾക്കും ഫ്‌ളാറ്റുകൾക്കും ഇന്റീരിയർ ഡിസൈൻ ചെയ്യ്തും അമാൽ താരമായിരിക്കുകയാണ്. 2017 മേയ് 5ന് ഇവർക്ക് മറിയം അമീറ സൽമാൻ പിറന്നത്.