നൂറു കിലോയ്ക്ക് അടുത്ത് ശരീര ഭാരമുണ്ടായിരുന്നപ്പോഴത്തെ ചിത്രം പങ്കുവച്ച് ബോളിവുഡ് താരം നടി സാറ അലിഖാൻ. അമ്മ അമൃത സിങ്ങിനൊപ്പമുള്ള ചിത്രമാണ് സാറ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രം കണ്ടാൽ സാറയാണെന്ന് മനസിലാകുന്നില്ലെന്നാണ് ഭൂരിഭാഗം കമന്റുകളും.
Advertisements
ഈ പെൺകുട്ടിയെ കാണാൻ സാറ അലിയെപ്പോലുണ്ട്. നടനും സാറയുടെ സുഹൃത്തുമായ കാർത്തിക് പോസ്റ്റിന് താഴെ കുറിച്ചു. സിനിമയിൽ എത്തുന്നതിന് മുമ്പ് നൂറു കിലോയ്ക്കടുത്തായിരുന്നു സാറയുടെ ഭാരം.
കഠിനമായ വ്യയാമത്തിലൂടേയും ഭക്ഷണ നിയന്ത്രണത്തിലൂടെയുമാണ് സാറ ഭാരം കുറിച്ചത്. തനിക്ക് പിസിഒഡി ഉള്ളതിനാലാണ് വണ്ണം കൂടിയിരുന്നതെന്ന് സാറ അഭിമുഖത്തിൽ പറഞ്ഞു. നടൻ സെയ്ഫ് അലിഖാന്റെ മകളാണ് സാറ.
Advertisement