ജീവിതത്തിലെ ഇണിപിരിയാത്ത ഉറ്റസുഹൃത്തുക്കളായ നാദിർഷയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിനായി ഉള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. നടൻ ദിലീപ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത്.
നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 65 വയസ്സുകാരനായിട്ടാണ് ദിലീപ് എത്തുക. ഇത് തികച്ചും ഒരു റിയലിസ്റ്റിക് മൂവി ആയിരിക്കുമെന്നും താരം വെളിപ്പെടുത്തി. ചിത്രത്തിലെ കാസ്റ്റിംഗ് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് എന്നും കുറച്ചു കാലതാമസം ഉണ്ടാകും എന്നും ദിലീപ് പറഞ്ഞു.
ചിത്രത്തിന് വേണ്ടി രചന നിർവഹിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാടൂർ ആണ്. കല്യാണരാമനിലും കമ്മാരസംഭവത്തിലും ദിലീപ് വൃദ്ധനായി അഭിനയിച്ചത് മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.
ഈ ചിത്രം മികച്ച രീതിയിൽ തന്നെ അണിയിച്ചൊരുക്കാൻ നാദിർഷക്ക് സാധിക്കുമെന്നതാണ് ദിലീപ് ചൂണ്ടിക്കാണിക്കുന്നത്.