അത്യുഗ്രൻ പോയറ്റിക്ക് ലൗ സ്റ്റോറി, സീതാ രാമം ആദ്യ ഷോ കണ്ട് പൊട്ടിക്കരഞ്ഞ് ദുൽഖർ സൽമാൻ; വീഡിയോ വൈറൽ

267

മലയാളത്തിന്റെ കുഞ്ഞിക്കയും പാൻ ഇന്ത്യൻ സൂപ്പർ താരവുമായ ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ ചിത്രം
സീതാ രാമം തിയ്യറ്ററുകളിൽ എത്തിയിരിക്കുകയാണ്. മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളാവുന്ന സീതാ രാമത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ഒരു റൊമാന്റിക്ക് ഡ്രാമയായി അണിയിച്ച് ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയ്യറ്ററുകളിൽ നിന്നും ലഭിക്കുന്നത്. അതേ സമയം ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം കരയുന്ന അണിയറ പ്രവർത്തകരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisements

ദുൽഖറും, നായികയായ മൃണാൾ താക്കൂറും ചിത്രത്തിന്റെ സംവിധായകനായ ഹനു രാഘവപ്പുടിയെ ആലിംഗനം ചെയ്താണ് ഇരുവരും സന്തോഷം പങ്കുവെക്കുന്നത്. സന്തോഷം കരച്ചിലായി അവസാനിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം പോയറ്റിക്ക് ലൗ സ്റ്റോറി എന്നാണ് ചിത്രം ആദ്യ ഷോ കണ്ടവർ അഭിപ്രായപ്പെടുന്നത്.

Also Read
എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പിണക്കവും ഇണക്കവും, മമ്മൂട്ടിയെ കണ്ടുമുട്ടിയ വീഡിയോ പങ്കുവെച്ച് ശ്രീവിദ്യ മുല്ലശ്ശേരി

ഇന്ത്യയിൽ പ്രദർശനം തുടങ്ങുന്നതിന് മുമ്പ് തന്നെ യുഎസിൽ ചിത്രത്തിന്റെ പ്രിമിയർ നടന്നിരുന്നു. അവിടെ നിന്നും ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനത്തിനും ചിലർ എടുത്ത് പറയുന്നുണ്ട്. ഇമോഷൻസ് നന്നായി തന്നെ ദുൽഖർ കൈകാര്യം ചെയ്തു എന്നാണ് ചിത്രം ആദ്യ ഷോ കണ്ടവരുടെ അഭിപ്രായങ്ങൾ.

ദുൽഖർ സൽമാൻ മൃണാൾ താക്കൂർ കെമിസ്ട്രി നന്നായി തന്നെ സിനിമ കാണുന്നവരിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. രശ്മിക മന്ദാനയുടെ അഫ്രീൻ എന്ന കഥാപാത്രവും കയ്യടികൾ നേടുന്നുണ്ട്.
ചിത്രത്തിന് മികച്ച ബുക്കിങായിരുന്നു തെലുങ്കിൽ ലഭിച്ചത്.

പക്ഷെ കേരളത്തിൽ കുറഞ്ഞ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രം കാലാവസ്ഥയെയും മറ്റ് വെല്ലുവിളികളെയും മറികടക്കുമോ എന്ന് കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. കാശ്മീർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. 1965ലെ ഇൻഡോ പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് സീതാ രാമം പറയുന്നത്.

സീതാരാമം ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ ഹനു രാഘവപ്പുടി വ്യക്തമാക്കിയിരുന്നു. ദുൽഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. സ്വപ്ന സിനിമയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്.

Also Read
ഒന്നിച്ച് നാല് സിനിമകളിൽ അഭിനയിച്ചപ്പോൾ ശാലിനിയെ ഞാൻ കെട്ടുവോ എന്ന് അവർ ചോദിച്ചു: വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബൻ

ദുൽഖർ സൽമാന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിർമിച്ചത് ഇതേ ബാനർ ആയിരുന്നു. എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പിഎസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷൻ ഡിസൈനർ സുനിൽ ബാബു. ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും- രാജ്കുമാർ കണ്ടമുഡിയും ചേർന്നാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.

Advertisement