മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട പരമ്പരയാണ് കൂടെവിടെ എന്ന സീരിയൽ. ഏഷ്യനെറ്റിൽ ഏറ്റവും അധികം റേറ്റിങുള്ള സീരിയലുകളിൽ ഒന്ന് കൂടിയാ ണ് കൂടെവിടെ. അതിൽ സൂര്യ കൈമളിന്റെയും ഋഷി സാറിന്റെയും പ്രണയം തന്നെയാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്.
എന്നാൽ സൂര്യ കൈമൾ എന്ന കഥാപാത്രത്തിൽ നിന്നും നചി അൻഷിത പിന്മാറുന്നതായി ഗോസിപ്പുകൾ വന്നിരുന്നു. വാർത്തയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിയ്ക്കുകയാണിപ്പോൾ അഞ്ചി എന്ന് അടുപ്പമുള്ളവർ സ്നേഹത്തോടെ വിളിക്കുന്ന അൻഷിത.
ഞാൻ കൂടെവിടെയിൽ നിന്നും പിന്മാറി എന്ന് തംപ്നെയിൽ ഓടെയാണ് അൻഷിത വീഡിയോ പോസ്റ്റ് ചെയ്ത് ഇരിക്കുന്നത്. വീഡിയോയുടെ ഇൻട്രോയിലും, അതെ ഞാൻ കൂടെവിയിൽ നിന്നും പിന്മാറി എന്ന് അൻഷിത പറയുന്നു. എന്നാൽ അത് ആ വീഡിയോ പ്രേക്ഷകർ തുറന്ന് വായിക്കാനുള്ള അഞ്ചിയുടെ സൈക്കോളജിക്കൽ മൂവ് മാത്രമായിരുന്നു.
പുതിയ തമിഴ് സീരിയലിൽ അഭിനയിക്കുന്നതിനാൽ അൻഷിത കൂടെവിടെയിൽ നിന്നും പിന്മാറി എന്ന ഗോസിപ്പുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പലരും അഞ്ചിയോട് മെസേജ് അയച്ചും കമന്റ് എഴുതിയും പിന്മാറിയോ എന്ന ചോദ്യം ചോദിച്ചു കൊണ്ടിരിയ്ക്കുകയാണ്.
ഇനി അങ്ങനെ ചോദിക്കരുത്, ആ ചോദ്യം പോലും തന്നെ വേദനിപ്പിയ്ക്കുന്നു എന്നാണ് നടി പറയുന്നത്. തമിഴ് സീരിയൽ ഏറ്റെടുത്തു എങ്കിലും കൂടെവിടെയിൽ നിന്ന് ഞാൻ പിന്മാറിയിട്ടില്ല. ഞാൻ തന്നെ ആയിരിയ്ക്കും ഇനി അങ്ങോട്ടും സൂര്യ കൈമൾ ആയി എത്തുന്നത്. അധവാ കൂടെവിടെയിൽ നിന്നും പിന്മാറിയാൽ, (അങ്ങനെ സംഭവിക്കാതിരിക്കട്ടെ) അക്കാര്യം ഞാൻ തന്നെ വന്ന് നിങ്ങളോട് പറയുന്നതായിരിയ്ക്കും എന്നും അൻഷിത വ്യക്തമാക്കി.
സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന കബനി എന്ന സീരിയലിലൂടെയാണ് അൻഷിതയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. തുടർന്ന് തകർപ്പൻ കോമഡി എന്ന ഷോയിലും പങ്കെടുത്തു. എന്നാൽ ആളുകൾ തിരിച്ചറിഞ്ഞതും, ഇഷ്ടപ്പെട്ടതും കൂടെവിടെ എന്ന പരമ്പരയ്ക്ക് ശേഷമാണ്. കൂടെവിടെയ്ക്ക് പുറമെ വിജയ് ടിവിയിലെ ചെല്ലമ്മ എന്ന സീരിയലിലും അൻഷിത ഇപ്പോൾ അഭിനയിക്കുന്നുണ്ട്.