മിമിക്രിയിലൂടെയും ടെലിവിഷൻ ഹാസ്യ സ്‌കിറ്റികളിലൂടേയും മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ അസീസ് നെടുമങ്ങാട്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന അസീസിന് ആരാധകരും ഏറെയാണ്.
മുമ്പ് ഒരവസരത്തിന് വേണ്ടി കത്ത് നിന്ന സ്ഥാനത്ത് ഇന്ന് അസീസിന്റെ പ്രോഗ്രാമിന് വേണ്ടി കാത്ത് നിൽക്കുന്നവരാണ് കൂടുതലും. ചെറിയ വേഷങ്ങളിലാണെങ്കിലും ഇതിനോടകം തന്നെ നാൽതോളം സിനിമകളിലും അസീസ് അഭിനയിച്ചു കഴിഞ്ഞി. നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ അസീസിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അടുത്തിടെ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം വണ്ണിലും അസീസ് ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു.
തിരുവനന്തപുരം ജില്ലയിലെ അമ്പലത്തറ എന്ന കൊച്ചു ഗ്രാമത്തിലാണ് അസീസ് ജനിച്ചത്. അഞ്ച് മക്കൾ അടങ്ങുന്ന കുടുംബമായിരുന്നു ഇവരുടേത്.
അതിൽ ഏറ്റവും ഇളയ കുട്ടിയായിരുന്നു അസീസ്. ബാല്യകാലം കഷ്ടപ്പാടും, പട്ടിണിയും, ദുരിതങ്ങളും ആയിരുന്നു. ഉപ്പ ഗൾഫിൽ ജോലി അന്വേഷിച്ചു പോയിരുന്നു അവിടെയും പരാജയം മാത്രമായിരുന്നു ബാക്കി. കുട്ടി കാലത്ത് ഒരുപാട് പട്ടിണി കിടന്നിട്ടുണ്ട്. അന്ന് സ്‌കൂളിൽ ഞാൻ പട്ടിണി ഇരിക്കുന്ന കണ്ട സുഹൃത്ത് തനിക്കും ഒരു പൊതിച്ചോറ് തന്നിരുന്നു.
അത് അന്ന് തനിക്ക് വലിയ ആശ്വാസമായിരുന്നു എന്നും അസീസ് പറയുന്നു. മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞതോടെയാണ് അസീസും കുടുംബവും നെടുമങ്ങാടേക്ക് താമസം മാറുന്നത്. പത്താം ക്ലാസ്സ് ആദ്യം പരാജയപ്പെട്ടെങ്കിലും പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ പത്താം ക്ലാസ്സ് രണ്ടാമത് എഴുതി പാസായി.
പഠിക്കുന്ന സമയം മുതൽ കലാപരമായി ഏറെ കഴിവുകൾ ഒപ്പമുണ്ടായിരുന്നു. യുവജനോത്സവ വേദികളിൽ സജീവമായ അസീസ് നാടക അഭിനയത്തിലൂടെയാണ് തന്റെ കരിയർ തുടങ്ങുന്നത്. എല്ലാ വേദികളിലും മിമിക്രിക്ക് അസീസ് മുന്നിലായിരുന്നു. അതുകൊണ്ടുതന്നെ മിമിക്രിയോട് ഇഷ്ടം തോന്നുക ആയിരുന്നുവെന്നാണ് അസീസ് പറയുന്നത്.
പ്രേം നസീറിന്റെ ശബ്ദത്തിലായിരുന്നു തുടക്കം എങ്കിലും അമരത്തിലെ അശോകന്റെ കഥാപാത്രത്തെയാണ് കൂടുതൽ പ്രേക്ഷർ സ്വീകരിച്ചത്. എന്നെ ഈ രംഗതേക്ക് കൂടുതൽ പ്രോത്സാഹിപ്പിച്ചത് തനറെ അടുത്ത സുഹൃത്തുക്കളും വീട്ടുകാരുമാണ്. നെടുമങ്ങാട് പുതുകുളങ്ങര ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന് പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് തന്റെ കലാജീവിതം ആരംഭിക്കുന്നത്.
ഒരിക്കൽ സമ്മാനമായി നോട്ടുമാലയും നിലവിളക്കും ലഭിച്ചു. അന്നു ലഭിച്ച വിളക്ക് ഇന്നും ദേവിയുടെ നടയിൽ ഇരിക്കുന്നുണ്ടെന്നും അസീസ് പറയുന്നു. സ്‌കൂൾ കഴിഞ്ഞ് ഇലക്ട്രിക് എൻജിനീയറിങ്ങിന് താൻ ചേർന്ന് എങ്കിലും അന്നും മനസ് മിമിക്രിയോടായിരുന്നത് കൊണ്ടും പഠിക്കാൻ അത്ര മിടുക്കൻ അല്ലാത്തത്ത് കൊണ്ടും കഷ്ടിച്ചാണ് എൻജിനീയറിങ് പാസാകുന്നത്.
പഠനം പൂർത്തിയാക്കിയിട്ടും പഠിച്ച ജോലിക്ക് പോകാതെ വീണ്ടും കാലാരംഗത്ത് സജീവമാകുക ആയിരുന്നു. സൂരജ് വെഞ്ഞാറമൂടിന്റെ പരിപാടികൾ അവതരിപ്പിക്കാൻ അവസരങ്ങൾ കിട്ടിയതോടെ പിന്നെ വേറെയൊന്നും ആലോചിച്ചില്ല.
ഇതിനടിയിലാണ് തനറെ വിവഹം നടന്നത്. കയ്യിൽ ആയിരം രൂപ പോലും തികച്ച് എടുക്കാൻ ഇല്ലാത്ത നേരത്താണ് അത് നടക്കുന്നത്, ജീവിതത്തിൽ എപ്പോഴും താങ്ങായി നിന്ന സുഹൃത്തുക്കൾ അവിടെയും എന്നെ സഹായിച്ചു എന്നും അസീസ് വ്യക്തമാക്കുന്നു.