പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് വിഷ്ണു ചേട്ടൻ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്, ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞാൻ സമ്മതം പറഞ്ഞത്: അനു സിത്താര

258

സ്‌കൂൾ കലോൽസവ വേദികളിൽ നിന്നും മലയാള ചലച്ചിത്ര അഭിനയരംഗത്തേക്ക് എത്തിയ താരസുന്ദരിയാണ് അനു സിത്താര. സുരേഷ് അച്ചൂസിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനുസിത്താര അഭിനയ രംഗത്തേക്ക് എത്തുന്നത്.

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ അനു സിത്താര പിന്നീട് സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥ യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്ത് ശ്രദ്ധേയയായി. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ്, മാമാങ്കം, ഒരു കൂട്ടനാചൻ ബ്ലോഗ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ലക്ഷ്മി ഗോപാലസ്വാമി ചെയ്തിരുന്നു.

Advertisements

മികച്ച ഒരു നർത്തകി കൂടിയായ അനുസിത്താര അഭിനയവും നൃത്തവും ഒന്നിച്ച് കൊണ്ടുപോവുന്ന നടിമാരിൽ ഒരാളാണ്.സ്വന്തം വീട്ടിലെ കുട്ടി എന്ന പരിവേഷം മലയാളികൾക്കിടെ നേടിയെടുത്ത ചുരുക്കം ചില നടിമാരിൽ ഒരാളാണ് അനു സിത്താര. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിന്റെ വിജയം നടിയുടെ കരിയറിൽ വഴിത്തിരിവായിരുന്നു. നായികയായും സഹനടിയായുമൊക്കെ ആയി തിളങ്ങി നിൽക്കുന്ന അനു നൃത്ത വേദികളിലും സജീവമാണ്. വേഷം കൊണ്ടും ഭാവകൊണ്ടുമെല്ലാം അനുവിനെ ആരാധകർക്ക് വലിയ ഇഷ്ടമാണ്.

സിനിമയ്ക്ക് പുറമെ ഓൺലൈൻ ക്ലാസ് വഴി നൃത്തം പഠിപ്പിക്കുകയും ചെയുന്നുണ്ട് നടി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഡാൻസ് വീഡിയോ താരം ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. തന്റെ ഭർത്താവിനെയും കുടുംബത്തെയും കുറിച്ച് പലപ്പോഴും അനു സിത്താര തുറന്ന് പറഞ്ഞിട്ടുമുണ്ട്.

കോളേജിൽ പഠിക്കുന്ന കാലത്ത് നടന്ന ലളിതമായ തന്റെ വിവാഹത്തെ കുറിച്ച് പല അഭിമുഖങ്ങളിലും താരം മനസ് തുറന്നിട്ടുണ്ട്. പ്ലസ് ടുവിൽ പഠിക്കുന്ന സമയത്താണ് വിഷ്ണു ചേട്ടൻ തന്നോട് ഇഷ്ടമാണെന്ന് പറയുന്നതെന്നും ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ വിവാഹിതരായി എന്നുമാണ് അനു സിത്താര വെളിപ്പെടുത്തിയത്. മഹിളാരത്‌നം മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനു സിത്താരയുടെ തുറന്നു പറച്ചിൽ.

പ്ലസ് ടുവിൽ പഠിക്കുന്ന സമയത്താണ് വിഷ്ണു ചേട്ടൻ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്. ഡിഗ്രി പഠിക്കുന്ന സമയത്ത് ആണ് ഞാൻ അതിനു സമ്മതം പറഞ്ഞത്. പിന്നീട് അധികം വൈകാതെ കല്യാണം നടന്നു. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ആറു വർഷമായി. വിവാഹ ശേഷം സ്വാഭാവികമായും മാറ്റങ്ങൾ വന്നിട്ടുണ്ടാകും.

വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങും. മുൻപ് കാര്യങ്ങൾ പറഞ്ഞുതരാൻ അച്ഛനും അമ്മയും ഉണ്ടാകും. ഇപ്പോൾ അങ്ങനെയല്ലല്ലോ, നമ്മുടെ കാര്യങ്ങൾ നമ്മൾ തന്നെ നോക്കണം. അങ്ങനെ കുറെ കാര്യങ്ങൾ പഠിച്ചു. പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് പൊട്ടാസ് ബോംബിൽ അഭിനയിക്കുന്നത്. അതൊരു ചെറിയ പടമായിരുന്നു. പിന്നീട് ഒരു ഇന്ത്യൻ പ്രണയകഥയിൽ ലക്ഷ്മി ഗോപാലസ്വാമി മാമിന്റെ ചെറുപ്പം അവതരിപ്പിച്ചു. അനാർക്കലിയും ഹാപ്പി വെഡ്ഡിംഗും വിവാഹം കഴിഞ്ഞ ശേഷമുള്ള ചിത്രങ്ങളാണ്.

ചലച്ചിത്ര താരം നിമിഷാ സജയനുംയുള്ള സൗഹൃദത്തെ കുറിച്ചും താരം അഭിമുഖത്തിൽ മനസ് തുറന്നു. ഒരു കുപ്രസിദ്ധ പയ്യൻ എന്നാ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ആദ്യമായി കാണുന്നതെന്നും അന്ന് മുതൽ ഉള്ള സൗഹൃദം ഇപ്പോഴും അതേപോലെ സൂക്ഷിക്കുകയാണ് എന്നും അനു സിത്താര പറയുന്നത്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നിമിഷ, അല്ലെങ്കിൽ സഹോദരി എന്ന് പറയാം. എല്ലാവര്ക്കും അങ്ങനെ ഒരു സുഹൃത്തിനെ കിട്ടണം എന്നില്ല.

പ്രത്യേകിച്ച് ഒരേ മേഖലയിൽ നിന്നുമാകുമ്പോൾ. ഇതുവരെ ഞങ്ങൾക്കിടെയിൽ ഒരു പ്രശനവും ഉണ്ടായിട്ടില്ല. എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ കൂട്ടാണ് നിമിഷയുടേത്. ആദ്യമായി ഞങ്ങൾ കാണുന്നത് കുപ്രസിദ്ധ പയ്യന്റെ ലൊക്കേഷനിൽ വച്ചാണ്. ആദ്യം കാണുന്ന ആളുമായി പെട്ടന്ന് കമ്പനിയാകുന്ന ആളാണ് ഞാൻ. ഞങ്ങൾ ഒരുപാട് സംസാരിച്ചു. എനിക്കെന്തോ പുതിയ ഒരാളെ കിട്ടിയ ഫീലായിരുന്നില്ല എന്നും അനു സിത്താര പറയുന്നു.

Advertisement