കങ്കണയുമായുള്ള അജയ് ദേവ്ഗണിന്റെ ബന്ധം അറിഞ്ഞ് വിവാഹബന്ധം വേർപ്പെടുത്താൻ ഒരുങ്ങി കാജോൾ, വിവാഹിതനെ പ്രണയിച്ചത് തെറ്റായി പോയെന്ന് കങ്കണ

47750

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് സൂപ്പർതാരമാണ് അജയ് ദേവ്ഗൺ. നിരവധി സൂപ്പർഹിറ്റ് സിനിമകൾ ബോളിവുഡിന് സമ്മാനിച്ചിട്ടുള്ള അദ്ദേഹത്തിന് കേരളത്തിലും ആരാധകർ ഏറെയാണ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ദൃശ്യം എന്ന സൂപ്പർഹിറ്റിന്റെ ഹിന്ദി റിമേക്കിൽ നായകനായത് അജയ് ദേവ്ഗൺ ആയിരുന്നു.

അതേ സമയം സിനിമയിലും വ്യക്തി ജീവിതത്തിലും നിരവധി ഗോസിപ്പുകളിൽ ഇടംപിടിച്ച താരം കൂടിയാണ് അജയ് ദേവ്ഗൺ. ബോളുവിഡ് സൂപ്പർ നടി കാജോൾ ആണ് അജയ് ദേവ്ഗണിന്റെ ഭാര്യ.1999 ലാണ് അജയ് ദേവ്ഗൺ കാജോളിനെ വിവാഹം കഴിച്ചത്. വിവാഹജീവിതം വളരെ സന്തുഷ്ടമായി പോകുന്നതിനിടെയാണ് അജയ് ദേവ്ഗൺ കങ്കണ റണാവത്തുമായി അടുക്കുന്നത്.

Advertisements

ഇരുവരും പ്രണയത്തിലായി കങ്കണയും അജയ് ദേവ്ഗണും ഡേറ്റിങ്ങിൽ ആണെന്ന് ഗോസിപ്പ് പരന്നു. മുംബൈയിൽ വച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു. ഇക്കാര്യം പിന്നീട് കാജോൾ അറിഞ്ഞു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ കജോൾ ക്ഷുഭിതയായി. കാജോളിനെ ഉപേക്ഷിക്കാൻ അജയ് ദേവ്ഗൺ തയ്യാറല്ലായിരുന്നു.

Also read
എന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് ഗായത്രിയാണ്, സത്യമാണോ എന്നറിയാൻ ഞാൻ അമ്മയേം പെങ്ങന്മാരേം അങ്ങോട്ട് പറഞ്ഞുവിട്ടു: വിവാഹത്തെ കുറിച്ചും ഭാര്യയെ കുറിച്ചും ഗിന്നസ് പക്രു

കങ്കണയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് കാജോൾ ആവശ്യപ്പെട്ടു. കങ്കണയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ വിവാഹമോചനം നേടുമെന്ന് കജോൾ ഭീഷണിപ്പെടുത്തി. ഒടുവിൽ അജയ് ദേവ്ഗൺ കങ്കണയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

കങ്കണയ്ക്ക് ഇത് വലിയ വേദനയായി. വിവാഹിതനായ ഒരാളെ താൻ പ്രണയിക്കാൻ പാടില്ലായിരുന്നു എന്ന് പിന്നീട് അജയ് ദേവ്ഗണുമായുള്ള ബന്ധത്തെ കുറിച്ച് കങ്കണ പറഞ്ഞിരുന്നു. അതേ സമയം 1999 ലായിരുന്നു കാജോളും അതയ് ദേവ്ഗണും വിവാഹം ചെയ്തത്. താരദമ്പതിമാർക്ക് ആദ്യ കുഞ്ഞു പിറന്നത് 2003ൽ ആയിരുന്നു നിസ എന്നാണ് മകളുടെ പേര്.

1992ൽ പുറത്തിറങ്ങിയ ബേഖുദി എന്ന സിനിമയിലൂടെ ആയിരുന്നു കാജോൾ അഭിനയ രംഗത്ത് എത്തിയത്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നായിരുന്നു കാജോൾ അഭിനയരംഗത്തേക്ക് എത്തിയത്. നിർമ്മാതാവായ ഷോമു മുഖർജിയുടേയും നടിയായ തനൂജയുടെയും മകളാണ് കാജോൾ.

ബോളിവുഡിന്റെ ബാദുഷാ ഷാരൂഖ് ഖാനും മിസ്റ്റർ പെർഫക്ഷനിസ്റ്റ് അമീർഖാനും, മസിൽമാൻ സൽമാൻ ഖാനും ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾക്ക് കൂടെയെല്ലാം സൂപ്പർ ഹിറ്റ് സിനിമകളിൽ നടി നായികയായി എത്തിയിട്ടുണ്ട്.

Also read
മമ്മൂക്കയോട് അസൂയ ഉള്ള ഒരാളാണ് ഞാൻ, കാരണം സഹിതം വെളിപ്പെടുത്തി നടൻ സൂരജ് സൺ

വിവാഹശേഷം സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തെങ്കിലും ഇടയ്ക്കിടെ നല്ല സിനിമകളിൽ നടി അഭിനയിച്ച കൊണ്ടേയിരുന്നു. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ധനുഷിനൊപ്പം വേലയില്ലാ പട്ടധാരിയുടെ രണ്ടാംഭാഗത്തിൽ കാജോൾ അഭിനയിച്ചിരുന്നു. ഇപ്പോൾ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിലും കാജോൾ നായികയാവും എന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.

Advertisement