മലയാളം മിനിസ്‌ക്രീൻ ആരാധകരായ കുടുംബപ്രേക്ഷകരുടെ ഇഷ്ടപ്പെട്ട സീരിയലുകളിലൊന്നായ വാനമ്പാ ടി അവസാനിക്കാൻ നാളുകൾ കൂടിയേ ഉള്ളൂവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ. സീരിയൽ ക്ലൈമാക്‌സിലേയ്ക്ക് കടക്കുന്നുവെന്നാണ് പുറത്തു വരുന്ന വിവരം
ജനപ്രിയ സീരിയൽ വാനമ്പാടി അവസാനിക്കുകയാണെന്ന് വ്യക്തമാക്കി ഇതിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ സായ് കിരണാണ് ആദ്യ എത്തിയത്. വാനമ്പാ ടി ഗേൾസ് എന്ന് പറഞ്ഞ് സുചിത്രയ്ക്കും ഗൗരിക്കുമൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതിനിടെ ഈ സീരിയലിൽ സായ് കിരൺ നിന്നും പിൻവാങ്ങുകയാണോയെന്ന തരത്തിലുള്ള അന്വേഷണങ്ങൾ സജീവമായി. നിങ്ങളെ ഞങ്ങൾ ഒരിക്കലും മറക്കില്ലെന്ന കമന്റും പോസ്റ്റിന് കീഴിലുണ്ട്. ഇതിന് പിന്നാലെ വാനമ്പാടി ടീമിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഉമ നായരും എത്തിയിരുന്നു.
എങ്ങനെയാകും സീരിയൽ അവസാനിപ്പിക്കുക എന്ന ആകാംഷയിലാണ് പ്രേക്ഷകർ. വാനമ്പാടിയിലെ ശ്രീമംഗലം കുടുംബത്തിലെ അംഗങ്ങളും അവരുടെ പ്രശ്നങ്ങളും സന്തോഷങ്ങളും സങ്കടവുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിട്ട് നാളേറെയായി. അതിനിടയിലാണ് സീരിയൽ അവസാനിക്കുകയാണെന്ന വിവരമെത്തിയത്.
താങ്ക് യൂ ടീം വാനമ്പാടി, എന്നും ഞാൻ നിങ്ങളെ മിസ്സ് ചെയ്യുമെന്നുമായിരുന്നു സായ് കിരൺ കുറിച്ചത്. കിരണിന്റെ പോസ്റ്റിനു താഴെ കമന്റുമായി സുചിത്ര എത്തിയിരുന്നു, സീരിയലിൽ മോഹന്റെ ഭാര്യ പത്മിനി എന്ന റോൾ ആണ് സുചിത്ര അവതരിപ്പിക്കുന്നത്.
ഇവരുടെ കെമിസ്ട്രി പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. തുടക്കത്തിൽ പത്മിനി നെഗറ്റീവ് ക്യാരക്ടർ ആയിരുന്നു, എന്നാൽ ഇപ്പോൾ പത്മിനിയുടെ ക്യാരക്ടർ മാറുന്നതായിട്ടാണ് സീരിയലിൽ കാണിക്കുന്നത്, എങ്ങനെ ആണ് പരമ്പര അവസാനിപ്പിക്കുവാൻ പോകുന്നത് എന്ന ആകാംക്ഷയിലും എന്നാൽ പരമ്പര അവാസാനിക്കുന്നതിൻരെ സങ്കടത്തിലുമാണ് പ്രേക്ഷകർ ഇപ്പോൾ.