150 ദിവസമായി പുറത്തിറങ്ങാതെ അദ്ദേഹം ഒറ്റയിരുപ്പാണ്, എനിക്കത് പറ്റില്ല: വാപ്പിച്ചി വീട്ടിൽ ലോക്കായി പോയതിനെ പറ്റി ദുൽഖർ

17

ലോകരാജ്യങ്ങൾക്ക് ഒപ്പം കേരളത്തിലും കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ മലയാള സിനിമി ഷൂട്ടിംഗ് എല്ലാം തന്നെ അവസാനിപ്പിച്ചിരുന്നു. എന്നാൽ കർശനമായ ലോക്ക് ഡൗൺ അവസാനിച്ചതോടെ ഷൂട്ടിംഗ് വീണ്ടും സാമൂഹ്യ അകലം പാലിച്ചു കൊണ്ട് പുനരാംഭിച്ചിരിക്കുകയാണ് ഇപ്പോൾ.

ഇപ്പോവിതാ മലയാളത്തിന്റെ മെഗാസ്റ്റാർ നടൻ മമ്മൂട്ടിയുടെ ലോക് ഡൗൺ റെക്കോർഡുകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മകനും നടനുമായ ദുൽഖർ സൽമാൻ. വീടിന് പുറത്ത് 150 ദിവസം മമ്മൂട്ടി ഇറങ്ങിയിട്ടില്ല എന്ന് തുറന്ന് പറയുകയാണ് ദുൽഖർ സൽമാൽ.

Advertisements

സാധാരണയായി ഞാൻ പിന്നെയും വീട്ടിൽ കാണും. എന്നെക്കാളും നോൺസ്റ്റോപ് ഷൂട്ടിങ് ഉള്ളത് വാപ്പച്ചിക്കാണ്. പക്ഷേ, ഇപ്പോൾ ഒരു പേഴ്‌സണൽ റെക്കോർഡ് അടിക്കാൻ നോക്കിക്കൊണ്ടിരിക്കുകയാണ്. ഞാൻ 150 ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയിട്ടില്ല. ഗേറ്റിനു പോലും പുറത്തു പോയിട്ടില്ല, എന്നാണ് വാപ്പച്ചി പറയുക.

ഇങ്ങനെ പേഴ്‌സണലി എന്തെങ്കിലുമൊരു ചലഞ്ച് ചെയ്യാൻ ഒത്തിരി ഇഷ്ടമാണ്. ഇപ്പോഴത്തെ ചലഞ്ച് ഇതാണ്. എത്ര ദിവസം വരെ ഇങ്ങനെ പിടിച്ചു നിൽക്കാൻ പറ്റുമെന്ന് നോക്കട്ടെ എന്ന്. ഞാൻ പറഞ്ഞു, വെറുതെയൊരു ഡ്രൈവിനോ എന്തെങ്കിലുമൊന്നിനു പുറത്തു പോയ്ക്കൂടെ എന്ന്.

അദ്ദേഹം വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന കടുത്ത നിലപാടിലാണ്. ഇത്ര ദിവസം ആയില്ലേ. ഇനി എത്ര ദിവസം വരെ പുഷ് ചെയ്യാൻ പറ്റുമെന്ന് നോക്കട്ടെ, എന്നാണ് വാപ്പച്ചിയുടെ മറുപടി. അങ്ങനെയൊരു വാശിയിലാണ് അദ്ദേഹം. ആര് അറിയാനാണ് വാപ്പച്ചി ഇതൊക്കെ, എന്ന് ഞാൻ ചോദിക്കും. ഇതിന് വേൾഡ് റെക്കോർഡ് ഒന്നുമില്ലല്ലോ. പക്ഷേ, ഇങ്ങനെ പേഴ്‌സണൽ ചലഞ്ചസും പേഴ്‌സണൽ പ്ലാൻസും ഒക്കെ ഉണ്ടാക്കാൻ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്.

ഇപ്പോഴത്തെ ലക്ഷ്യം, എത്ര ദിവസം ഇങ്ങനെ വീട്ടിലിരിക്കാൻ പറ്റുമെന്നാണ്. അതിന്റെ ഒരു മത്സരം നടന്നു കൊണ്ടിരിക്കുകയാണ്. പക്ഷേ, ഇതൊന്നും എന്നെക്കൊണ്ട് പറ്റില്ല. ?ഞാൻ കിട്ടുന്ന ചാൻസിന് പുറത്തിറങ്ങാൻ ഇഷ്ടപ്പെടുന്ന ആളാണെന്നും ദുൽഖർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞു.

Advertisement