മലയാളികളുടെ പ്രിയപ്പെട്ട ഗായിക അമൃത സുരേഷിന്റെ അനിയത്തിയാണ് അഭിരാമി സുരേഷ്. ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം പതിപ്പിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ ഒരു മത്സരാർഥി കൂടിയായിരുന്നു അഭിരാമി സുരേഷ്.
ഗായികയും അഭിനേത്രിയും കൂടിയായ അഭിരാമി ചേച്ചി അമൃത സുരേഷിനൊപ്പമാണ് ഷോയിൽ എത്തിയത്. അമൃത നേരത്തെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ്. ഏഷ്യാനെറ്റിലെ തന്നെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു അമൃതയുടെ എൻട്രി.
സംഗീത പരിപാടികളും വ്ളോഗുമായി സഹോദരിമാർ സോഷ്യൽ മീഡിയയിലും ജനങ്ങൾക്കുമിടയിലും ലൈവാണ്. കഴിഞ്ഞ ദിവസം അമൃത സുരേഷിന്റെ പിറന്നാൾ ആയിരുന്നു, കുടുംബം അമൃതയുടെ പിറന്നാൾ വളരെ ആഘോഷമാക്കി.
ഇപ്പോഴിതാ അഭിരാമിയുടെ ഒരു കുറിപ്പാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം മഴ പെയ്യുന്നതിന് മുൻപായി കാർമേഘം നിറഞ്ഞ് നിൽക്കുന്ന ആകാശത്തിന്റെ ചിത്രങ്ങൾ അഭിരാമി ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരുന്നു.
അതിനൊപ്പമുള്ള കുറിപ്പാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ആ കുറിപ്പ് ഇങ്ങനെ:
ഇരുൾ തിങ്ങിയ മനസെന്ന മാനത്തെ കാർമേഘമായി മാറി നീ, ഓർമ്മകൾ മരിക്കില്ല. പ്രണയം മറക്കില്ല! ഓടിയൊളിക്കാനും വയ്യ. ഒളിച്ചിരുന്ന് കരയാനും വയ്യ. മേലാകെ വയ്യ, നീയില്ലാതെയും വയ്യ.’
എന്നാൽ ചിത്രങ്ങൾക്ക് അടിക്കുറിപ്പായി അഭിരാമി പങ്കുവച്ച വാക്കുകൾ പ്രണയത്തെ സൂചിപ്പിക്കുക അല്ലെയെന്ന സംശയത്തിലാണ് ആരാധകർ.