യുവതാരങ്ങളിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനാണ് ടൊവിനോ തോമസ്. താരത്തിന്റെ നിരവധി ചിത്രങ്ങളാണ് ഒന്നിനു പിറകെ ഒന്നായി പുറത്തുവരുന്നത്. ഉയരെ, വൈറസ്, ലൂക്ക, ഓസ്‌കർ ഗോസ് ടു എന്നിവയെല്ലാം ഒരുമിച്ച് തീയെറ്ററിലുണ്ടായിരുന്നതാണ്.
എങ്ങനെയാണ് ഇത്ര അധികം ചിത്രങ്ങളിൽ അഭിനയിക്കുന്നത് എന്ന് ആരാധകരിൽ നിന്ന് തന്നെ ചോദ്യമുണ്ടായി. പുതിയ ചിത്രം കൽക്കി റിലീസിന് ഒരുങ്ങുകയാണ്.
ഒരു യൂടൂബ് ചനലിന് നൽകിയ അഭിമുഖത്തിലും ഇത്തരത്തിലൊരു ചോദ്യം ടൊവിനോയ്ക്ക് നേരിടേണ്ടി വന്നു. ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങളിറങ്ങുമ്‌ബോൾ പോയി കാണാൻ പറയാൻ ചമ്മലുണ്ടോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.
അതിന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് താരം. നല്ല പണിയെടുത്താണ് ഓരോ പടവും ഇറക്കുന്നത്, അല്ലാതെ ഓസിനല്ല. എല്ലാ പടത്തിലും രാപ്പകലില്ലാതെ നല്ല പണിയെടുക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
കൽക്കി ചിത്രത്തിലെ നായിക സംയുക്തയ്ക്കൊപ്പമാണ് ടൊവിനോ അഭിമുഖത്തിൽ പങ്കെടുത്തത്.
സിനിമയിൽ റൊമാന്റിക് രംഗങ്ങൾ അഭിനയിക്കുമ്പോൾ എന്തായിരിക്കും സംസാരിക്കുക എന്ന ചോദ്യത്തിന് ഇരുവരും രസകരമായ മറുപടിയാണ് നൽകിയത്. എപ്പോഴാണ് കട്ട് പറയുക, ഇന്നുച്ചയ്ക്ക് ചിക്കനാണോ തുടങ്ങിയ കാര്യങ്ങളായിരിക്കും അതിൽ പറയുക ഇരുവരും പറയുന്നത്.
റൊമാന്റിക് സിനിമകളിൽ അഭിനയിക്കുന്നത് നിർത്തിയതിന്റെ കാരണവും താരം വെളിപ്പെടുത്തുന്നുണ്ട്. നടിമാരിൽ നിന്ന് തല്ലുവാങ്ങുന്നത് പതിവായതോടെയാണ് റൊമാന്റിക് സിനിമകളിൽ അഭിനയിക്കുന്നത് നിർത്തിയത് എന്നാണ് ടൊവിനോ പറയുന്നത്.