മോഹൻലാലും സൂര്യയും ഒന്നിച്ചെത്തുന്ന ദിവസത്തിന് ഒടുവിൽ തീരുമാനം: കാപ്പാന്റെ പതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

24

തമിഴകത്തിന്റ നടിപ്പിൻ നായകൻ സൂര്യയ്ക്കൊപ്പം മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 20 ആണ് പുതുക്കിയ തീയ്യതി.

Advertisements

ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ഈ ദിവസം ചിത്രമെത്തും. നേരത്തേ ഓഗസ്റ്റ് 30ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റാൻ നിർമ്മാതാക്കൾ ആലോചിക്കുന്നതായി അനൗദ്യോഗിക റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഔദ്യോഗികമായി റിലീസ് ഡേറ്റ് പുറത്തെത്തിയിരിക്കുന്നത്. പ്രഭാസിന്റെ ആക്ഷൻ ത്രില്ലർ ഓഗസ്റ്റ് 30ന് എത്തുന്നതിനാലാണ് കാപ്പാൻ റിലീസ് നീട്ടിവെക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചതെന്നാണ് അനൗദ്യോഗിക വിവരം.

കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ റോളിലാണ് മോഹൻലാൽ എത്തുന്നത്. ഒരു എൻഎസ്ജി കമാൻഡോ കഥാപാത്രമായി സൂര്യയും എത്തുന്നു. ബൊമാൻ ഇറാനി, ആര്യ, സയ്യേഷ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം. അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യയും കെവി ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് കാപ്പാൻ.

Advertisement