മലയാളത്തിലെ സൂപ്പർതാര സിനിമകളുടെ റിലീസിനോടനുബന്ധിച്ചുളള ട്വിറ്റർ ഹാഷ്ടാഗുകൾ ശ്രദ്ധേയമാവാറുണ്ട്. ആരാധകരാണ് എപ്പോഴും ഇത്തരം ഹാഷ്ടാഗുകളുമായി എത്താറുളളത്. അടുത്തിടെ ലൂസിഫർ, മധുരരാജ തുടങ്ങിയ സിനിമകളുടെ ഹാഷ്ടാഗ് പോരാട്ടമാണ് ശ്രദ്ധേയമായത്.
ട്വിറ്റർ ഹാഷ്ടാഗുകളിൽ ഇത്തവണ ഒന്നാമത് എത്തിയിരിക്കുന്നത് മോഹൻലാലിന്റെ എറ്റവും പുതിയ ചിത്രമായ ഇട്ടിമാണി മേഡ് ഇൻ ചൈനയാണ്. 12.24 മണിക്കൂർകൊണ്ട് 5,44800 ട്വീറ്റുകളാണ് ഇട്ടിമാണി ഹാഷ്ടാഗിന്റെതായി വന്നിരിക്കുന്നത്.
ഇതോടെ ദുൽഖർ സൽമാന്റെ പിറന്നാളിനോടനുബന്ധിച്ച് ഇറങ്ങിയ ഹാഷ്ടാഗിന്റെ റെക്കോർഡാണ് തകർത്തത്. ദുൽഖർ ഹാഷ്ടാഗിന് 5,44600 ട്വീറ്റുകൾ ലഭിച്ചപ്പോൾ മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് ഇറങ്ങിയതിന് 5,03200 ട്വീറ്റുകളാണ് ലഭിച്ചിരുന്നത്.
ലൂസിഫർ ഹാഷ്ടാഗുകൾക്ക് 3,14100ഉം മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ആരാധകർ ഉണ്ടാക്കിയ ഹാഷ്ടാഗുകൾക്ക് 1,74600ഉം ട്വീറ്റുകളായിരുന്നു ലഭിച്ചിരുന്നത്.